HOME
DETAILS

നിമിഷപ്രിയയുടെ കേസ് കൈകാര്യം ചെയ്യുന്നത് ഹൂതി സര്‍ക്കാര്‍; വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമന്‍ എംബസി

  
January 06, 2025 | 10:08 AM

nimisha-priya-death-sentence-yemen-president-didnt-approve-yet

ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് റാഷീദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്ന് യെമന്‍ എംബസി. വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലാണ് കേസ്. വിമതരുടെ പ്രസിഡന്റും ഹൂതി സുപ്രിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവുമായ മെഹ്ദി അല്‍ മഷാദ് ആണ് വധശിക്ഷ ശരിവെച്ചിട്ടുള്ളതെന്നും ഹൂതി നിയന്ത്രണത്തിലുള്ള സ്ഥലത്താണ് കുറ്റകൃത്യം നടന്നതെന്നും യെമന്‍ എംബസി വ്യക്തമാക്കി. നേരത്തെ, യെമന്‍ പ്രസിഡന്റ്  വധശിക്ഷയ്ക്ക് അനുമതി നല്‍കിയെന്ന വിവരമാണ് പുറത്തുവന്നിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തി യെമന്‍ എംബസി രംഗത്തെത്തിയത്. 

2018 ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയക്ക് യെമന്‍ കോടതി വധശിക്ഷ വിധിച്ചത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം.

2008 ല്‍ യമനിലെത്തിയ പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ സന്‍ആയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്നു. തുടര്‍ന്ന് 2014 ല്‍ സ്വകാര്യ ക്ലിനിക്കില്‍ ജോലി നേടി. സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമെഹാദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. 2015 ലാണ് ഇരുവരും ക്ലിനിക് തുടങ്ങാന്‍ തീരുമാനിച്ചത്. യെമന്‍ വിടാതിരിക്കാന്‍ നിമിഷപ്രിയയുടെ പാസ്പോര്‍ട്ടും തലാല്‍ വാങ്ങിവച്ചിരുന്നു.

യെമന്‍ നിയമപ്രകാരം ബിസിനസ് സ്ഥാപനം തുടങ്ങാന്‍ സ്വദേശികള്‍ക്കോ അവരുടെ ജീവിത പങ്കാളിക്കോ മാത്രമാണ് കഴിയുക. ഇതേതുടര്‍ന്ന് തലാലുമായി വിവാഹം നടത്തിയതായി രേഖകളുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്കിടയിലെ തര്‍ക്കത്തില്‍ തലാല്‍ കൊല്ലപ്പെട്ടതും തലാലിന്റെ കഷ്ണങ്ങളായ നിലയിലുള്ള മൃതദേഹം വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയതും. ഒളിവില്‍ പോയ നിമിഷപ്രിയയെ  ഹളര്‍മൗത്തില്‍ വച്ചാണ് പിന്നീട് പൊലിസ് പിടികൂടിയത്. 

തലാലിന്റെ കുടുംബവുമായി നടത്തിയ ചര്‍ച്ച വഴിമുട്ടിയിരുന്നു. നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരിയും യമനിലെത്തി തലാലിന്റെ കുടുംബത്തെ കണ്ടിരുന്നു. മകളെ സന്‍ആ സെന്‍ട്രല്‍ ജയിലില്‍ കാണാനും പ്രേമകുമാരിക്ക് യമന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വധശിക്ഷയ്ക്ക് പ്രസിഡന്റ് അനുമതി നല്‍കിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ ഇറാനും സന്നദ്ധത അറിയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ 'ത്രിശൂലിന്' പിന്നാലെ  അറബിക്കടലില്‍ തന്നെ നാവികാഭ്യാസങ്ങള്‍ പ്രഖ്യാപിച്ച് പാകിസ്താന്‍ 

International
  •  6 days ago
No Image

സഊദിയിൽ ചരിത്രം തിരുത്തിക്കുറിച്ച് റൊണാൾഡോ; കുതിച്ചുകയറിയത് വമ്പൻ റെക്കോർഡിൽ

Football
  •  6 days ago
No Image

തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്: കെ.എസ് ശബരിനാഥനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  6 days ago
No Image

ആറാമത് ഇസ്‌ലാമിക് സോളിഡാരിറ്റി ഗെയിംസ് നവംബർ ഏഴ് മുതൽ റിയാദിൽ; പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  6 days ago
No Image

ലക്ഷ്മണന് പിന്നാലെ രാമനും; പാലക്കാട് ചിറ്റൂരില്‍ കുളത്തില്‍ മുങ്ങിമരിച്ച ഇരട്ട സഹോദരങ്ങലില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

Kerala
  •  6 days ago
No Image

ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് തുടക്കം; അൽ വത്ബയിൽ ഇനി നാലര മാസം ആഘോഷക്കാലം

uae
  •  6 days ago
No Image

വേണ്ടത് വെറും അഞ്ച് റൺസ്; ടി-20യിലെ ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസൺ

Cricket
  •  6 days ago
No Image

കാത്തിരിപ്പിന് വിരാമം; എറണാകുളം-ബംഗളുരു വന്ദേഭാരത് സ്ഥിരം സര്‍വീസ് അടുത്ത ആഴ്ച്ച മുതല്‍

Kerala
  •  6 days ago
No Image

ഷെയ്ഖ് സായിദ് റോഡിനെ അതി​ഗംഭീര സൈക്ലിം​ഗ് ട്രാക്കാക്കി ദുബൈ റൈഡ് 2025: പങ്കെടുക്കാനെത്തിയത് ആയിരങ്ങൾ

uae
  •  6 days ago
No Image

കോഴിക്കോട് നഗരത്തിലുണ്ടായ കത്തിക്കുത്തില്‍ യുവാവിന് പരിക്കേറ്റു

Kerala
  •  6 days ago