കക്കൂസ് മാലിന്യം തള്ളാന്‍ രാത്രിയെത്തിയ ടാങ്കര്‍ലോറി നാട്ടുകാര്‍ പിടികൂടി പൊലിസിലറിയിച്ചു; രണ്ടു പേര്‍ ഇറങ്ങിയോടി
കോഴിക്കോട്: കക്കൂസ് മാലിന്യം തള്ളാന്‍ രാത്രിയുടെ മറവില്‍ സംസ്ഥാന പാതയോരത്തെത്തിയ ടാങ്കര്‍ ലോറി നാട്ടുകാര്‍ പിടികൂടി. എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയിലെ കറുത്ത പറമ്പിനും വലിയ പറമ്പിനും ഇടയിലെ ഓവുങ്ങല്‍ തോട്ടിലാണ് രാത്രിയെത്തിയ ലോറി കക്കൂസ് മാലിന്യം തള്ളിയത്. നിരവധിപേര്‍ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന തോട്ടിലേക്കാണ് കക്കൂസ് മാലിന്യം തള്ളിയത്.
പല കുടിവെള്ള പദ്ധതികള്‍ക്കും വെള്ളമെടുക്കുന്ന ഇരുവഴിഞ്ഞി പുഴയിലാണ് ഈ തോട് സംഗമിക്കുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി 11-30ടെയാണ് മാലിന്യം തള്ളുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. KL 45 D 7396 നമ്പറിലുള്ള ചിപ്പി ട്രാന്‍സ്‌പോര്‍ട്ട് എന്ന ടാങ്കര്‍ ലോറിയിലാണ് കക്കൂസ് മാലിന്യം കൊണ്ടുവന്ന് തോട്ടില്‍ തള്ളിയത്.
നാട്ടുകാര്‍ എത്തിയത്തോടെ ലോറിയില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നേരത്തേയും പല തവണ ഇവിടെ കക്കൂസ് മാലിന്യം തട്ടിയിട്ടുള്ളതിനാല്‍ ഈ പ്രദേശം നാട്ടുകാരുടെ നിരീക്ഷണത്തില്‍ ആയിരുന്നു.
ലോറി നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ടാങ്കറില്‍ നിന്ന് കക്കൂസ് മാലിന്യം തള്ളുന്നത് കണ്ടത്. പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധവും ഉണ്ടായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് മുക്കം പൊലിസ് സ്ഥലത്തെത്തി ലോറി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മലപ്പുറത്തെ പെരിന്തല്‍മണ്ണ സ്വദേശി അക്ബര്‍ഷായുടെ ഉടമസ്ഥതയിലാണ് ടാങ്കര്‍ ലോറി ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."