HOME
DETAILS

'മുസ്‌ലിംകളെല്ലാം തീവ്രവാദികളും ഭീകരവാദികളും'; മാപ്പു പറഞ്ഞ് പി.സി ജോര്‍ജ്, വേദനിക്കപ്പെട്ട മുസ്‌ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പ്

  
Web Desk
January 09, 2025 | 6:36 AM

PC George apologizes for anti-Muslim remarks

കോഴിക്കോട്: മുസ്‌ലിംകളെ തീവ്രവാദികളും ഭീകരവാദികളും പാകിസ്താന്‍ സ്‌നേഹികളും ആക്കിയുള്ള അധിക്ഷേപത്തില്‍ മാപ്പ് പറഞ്ഞ് പി.സി ജോര്‍ജ്. ഇന്ത്യയിലെ മുഴുവന്‍ മുസ്‌ലിംകളും തീവ്രവാദികളാണെന്ന പരാമര്‍ശം പിന്‍വലിക്കുന്നതായും പരാമര്‍ശത്തില്‍ മുസ്ലിംകള്‍ക്കുള്ള വേദനയില്‍ മാപ്പ് പറയുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

മതസ്പര്‍ദ്ധ ഇളക്കിവിട്ടെന്ന് ആരോപിച്ച് പി.സി ജോര്‍ജിനെതിരെ മുഖ്യമന്ത്രി, ഡി.ജി.പി, മലപ്പുറം ജില്ലാ പൊലിസ് മേധാവി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് ജോര്‍ജിന്റെ നടപടി. സംഘ്പരിവാര്‍ ചാനലായ ജനം ടി.വി ചര്‍ച്ചയില്‍ കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു ജോര്‍ജിന്റെ വിവാദ പരാമര്‍ശം.

 

'മുസ്‌ലിംകളെല്ലാം തീവ്രവാദികളാണ്. തീവ്രവാദിയല്ലാത്ത ഒരു മുസ്‌ലിം പോലുമില്ല. മുസ്‌ലിമായി ജനിച്ചാല്‍ അവന്‍ തീവ്രവാദിയും ഭീകരവാദിയും ആയിരിക്കും. ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ പാകിസ്താന്റെജയത്തിന് വേണ്ടി കൈയടിക്കുന്നവരാണ് ഇവിടത്തെ മുസ്‌ലിംകള്‍. ഇന്ത്യയോട് കൂറില്ലെങ്കില്‍ പാകിസ്താനില്‍ പോകണം'- എന്നായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം.

മാപ്പപേക്ഷിച്ച് ജോര്‍ജ് പങ്കുവച്ച കുറിപ്പ്:

ജനം ടിവിയില്‍ നടന്ന ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം ലീഗിന്റെ പ്രതിനിധി എന്നെ പ്രകോപിച്ചപ്പോള്‍ ഞാന്‍ പറഞ്ഞ മറുപടിയില്‍ ഇന്ത്യയിലെ മുഴുവന്‍ ഇസ്ലാം മത വിശ്വാസികളും തീവ്രവാദികളാണെന്ന അര്‍ത്ഥം കടന്നു വന്നതായി ശ്രദ്ധയില്‍പെട്ടു.
ഇന്ത്യ മഹാരാജ്യത്തെ മുഴുവന്‍  മുസ്ലിം മതവിശ്വാസികളും തീവ്രവാദികളാന്നെന്ന ധ്വനി വന്ന മറുപടി ഞാന്‍ നിരുപാധികം പിന്‍വലിക്കുന്നു, അതോടൊപ്പം അത് മൂലം വേദനിക്കപ്പെട്ട മുസ്ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നു.
എന്നാല്‍ തീവ്ര ചിന്താഗതിയുള്ള ഒരു ചെറിയ ശതമാനം ആളുകള്‍ അവര്‍ക്കിടയില്‍ ഉണ്ടെന്നു എനിക്ക് വ്യക്തമായി അറിയാം. അവരെയും അവരെ മൗനമായി പിന്തുണയ്ക്കുന്ന എല്ലാവരെയും എല്ലാ കാലത്തും ഞാന്‍ ശക്തമായി എതിര്‍ക്കുകയും ചെയ്യും.
പി സി ജോര്‍ജ്

PC George apologizes for anti-Muslim remarks



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇരയുടെ ഐഡന്റിറ്റി ആദ്യം വെളിപ്പെടുത്തിയത് ഡിവൈഎഫ്ഐ'; സ്വന്തം നേതാവിനെതിരെ പരാതി നൽകാൻ വെല്ലുവിളിച്ച് സന്ദീപ് വാര്യർ

Kerala
  •  2 days ago
No Image

റാഞ്ചിയിലെ രാജാവ്, ലോകത്തിൽ രണ്ടാമൻ; ചരിത്രമെഴുതി കിങ് കോഹ്‌ലി

Cricket
  •  2 days ago
No Image

തിരുവനന്തപുരത്തെ റെക്കോർഡ് തകർക്കാതെ കോഹ്‌ലി; ഏഴെണ്ണവുമായി രണ്ടാമത്!

Cricket
  •  2 days ago
No Image

പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്ത കാമുകനെ വെടിവെച്ച് കൊന്നു; മൃതദേഹത്തെ വിവാഹം ചെയ്ത് പ്രതികാരം തീർത്ത് കാമുകി

National
  •  2 days ago
No Image

സച്ചിനും ദ്രാവിഡും വീണു; ചരിത്രത്തിന്റെ കൊടുമുടിയിൽ രോഹിത്തും കോഹ്‌ലിയും

Cricket
  •  2 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ ബസുകൾ കൂട്ടിയിടിച്ച് അപകടം: 11 മരണം, 40-ലേറെ പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

'7000 സെഞ്ച്വറി' ക്രിക്കറ്റിൽ പുതു ചരിത്രം; റാഞ്ചിയിൽ ഇതിഹാസമായി കോഹ്‌ലി

Cricket
  •  2 days ago
No Image

പെൺകുട്ടി രക്ഷക്കായി നിലവിളിച്ചില്ല, പിടിവലിയുടെ അടയാളങ്ങളോ പരുക്കുകളോ ഇല്ല; രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച 'മഥുര' ഇന്ന് പട്ടിണിയിൽ

Kerala
  •  2 days ago
No Image

വെറും ഒരു ബാഗ് വസ്ത്രങ്ങളുമായി ദുബൈയിൽ എത്തി: ഇന്ന് ജിസിസിയിലെ പ്രമുഖ വ്യവസായി; തലമുറകൾ കണ്ട അമ്രത് ലാൽ 

uae
  •  2 days ago
No Image

മാപ്പ്... മാപ്പ്... മാപ്പ്; അഴിമതിക്കേസിൽ പ്രസിഡന്റിനോട് മാപ്പപേക്ഷിച്ച് നെതന്യാഹു

International
  •  2 days ago