ടെറിട്ടോറിയല്‍ ആര്‍മിയിലേക്ക് റിക്രൂട്ട്മെന്റ് റാലി
ടെറിട്ടോറിയല്‍ ആര്‍മിയിലെ സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, ക്ലാര്‍ക്ക്, ട്രേഡ്സ്മെന്‍ തസ്തികകളിലേക്കുള്ള ഓപ്പണ്‍ റിക്രൂട്ട്മെന്റ് റാലി സെപ്റ്റംബര്‍ നാലുമുതല്‍ 10 വരെ നാഗ്പൂര്‍ സിത്തബുല്ദിഫോര്ട്ടില് നടക്കും. നാഗ്പൂരിലെ ആര്‍മിയുടെ 118 ഇന്‍ഫന്‍ട്രി ബറ്റാലിയനാണ് റാലി നടത്തുന്നത്. കേരളം, ലക്ഷദ്വീപ്, പോണ്ടിച്ചേരി, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനം, കേന്ദ്രഭരണ പ്രദേശങ്ങളില്നിന്നുള്ളവര്ക്കും അവസരമുണ്ട്. റാലിദിവസം രാവിലെ ആറിനു കേന്ദ്രത്തിലെത്തണം.
പ്രായപരിധി: 18നും 42നും മധ്യേ.
യോഗ്യത: സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി:
കുറഞ്ഞത് 45 ശതമാനം മാര്‍ക്കോടെ പത്താംക്ലാസ് ജയം. ഓരോ വിഷയത്തിനും 33 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
ക്ലര്‍ക്ക്: 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ജയം. ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്ക് വീതം നേടിയിരിക്കണം. കംപ്യൂട്ടര്‍, ടൈപ്പിങ്ങില്‍ (മിനിറ്റില്‍ 30 വാക്ക്) പ്രാവീണ്യം.
ട്രേഡ്സ്മെന്‍ ഷെഫ് (കുക്ക്): പത്താംക്ലാസ് ജയം. ഉദ്യോഗാര്‍ഥികള്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, 20 കളര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, ജാതി സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, 18നും 21നുമിടയില്‍ പ്രായമുള്ളവര്‍ അവിവാഹിതരാണെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എന്‍.സി.സി, സ്പോര്‍ട്സ്, ഗെയിംസ് സര്‍ട്ടിഫിക്കറ്റ് (സംസ്ഥാന, ജില്ലാതലത്തില്‍ നേടിയത് എന്നിവ ഹജരാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."