HOME
DETAILS

പീച്ചി ഡാമില്‍ വീണ വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു; മൂന്നു പേരുടെ നില ഗുരുതരം

  
January 13 2025 | 02:01 AM

One Dead Three Critical After Falling into Peechi Dam Reservoir in Thrissur

തൃശ്ശൂര്‍: പീച്ചി ഡാം റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്തു വീണ നാല് വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.  രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജനാണ് (16) മരിച്ചത്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. പുലര്‍ച്ചെ 12.30 ഓടെയായിരുന്നു മരണം. 

ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടമുണ്ടായത്. പട്ടിക്കാട് ചാണോത്ത് സ്വദേശിനികളായ പാറശ്ശേരി വീട്ടില്‍ സജിയുടെയും സെറീനയുടെയും മകള്‍ ആന്‍ ഗ്രേസ് (16), ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജന്‍ (16), മുരിങ്ങത്തുപറമ്പില്‍ ബിനോജിന്റെയും ജൂലിയുടെയും മകള്‍ എറിന്‍ (16), പീച്ചി സ്വദേശിനി പുളിയമ്മാക്കല്‍ ജോണിയുടെയും ഷാലുവിന്റെയും മകള്‍ നിമ (12) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

നാലുപേരും തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്. നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് അപകടത്തില്‍പ്പെട്ട മൂന്നുപേര്‍. പള്ളിപ്പെരുന്നാള്‍ ആഘോഷത്തിന് ഹിമയുടെ വീട്ടില്‍ എത്തിയ ഇവര്‍ റിസര്‍വോയര്‍ കാണാന്‍ പോയതായിരുന്നു. ചെരിഞ്ഞുനില്‍ക്കുന്ന പാറയില്‍ നിന്ന് കാല്‍വഴുതി ആദ്യം രണ്ടുപേര്‍ വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു രണ്ടുപേരും വീണത്. കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്ത് ഉടന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

കുട്ടികളുടെ ജീവന്‍ രക്ഷിക്കാനുള്ള നടപടികള്‍ ഡോക്ടര്‍മാരുമായി സംസാരിച്ചശേഷം സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ പുരോഗതി വിലയിരുത്താന്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചെന്നും ആശുപത്രിയിലെത്തിയ മന്ത്രി കെ. രാജന്‍ പ്രതികരിച്ചു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടകരയിൽ കാറിടിച്ച് ഒൻപത് വയസ്സുകാരിക്ക് ​ഗുരുതരമായി പരുക്കേറ്റ് കോമയിൽ ആയ സംഭവം: പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

സംസ്ഥാന ബജറ്റിലെ പുതിയ പദ്ധതികളായ ന്യൂ ഇന്നിങ്‌സിലേക്കും കോപറേറ്റീവ് ഹൗസിങ്ങിലേക്കുമെത്താന്‍ ദൂരം ഏറെ

Kerala
  •  2 days ago
No Image

കാത്തിരിപ്പിന് അവസാനം; ഒടുവിൽ ഡൽഹിക്കും കിട്ടി ചരിത്രത്തിലെ ആദ്യ കിരീടം

Cricket
  •  2 days ago
No Image

യോഗ്യതയുണ്ട്, പക്ഷേ സർട്ടിഫിക്കറ്റില്ല; ഡി.എൽ.എഡ് ഉദ്യോഗാർഥികൾക്ക് പരീക്ഷണകാലം

Kerala
  •  2 days ago
No Image

പത്തനംതിട്ടയിൽ വാഹനാപകടത്തിൽ സിപിഐഎം നേതാവിന്റെ മകൻ മരിച്ചു

Kerala
  •  2 days ago
No Image

UAE Weather Updates: ഇന്ന് നല്ല അന്തരീക്ഷം; യുഎഇയിലെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരം

uae
  •  2 days ago
No Image

സ്വകാര്യ സർവകലാശാലകൾക്കുള്ള അനുമതി; അന്തിമ തീരുമാനത്തിനായി ഇന്ന് മന്ത്രിസഭായോഗം

Kerala
  •  2 days ago
No Image

കാത്തിരുന്നോളൂ, അടുത്തത് പശ്ചിമ ബം​ഗാൾ; മമത ബാനർജിക്ക് താക്കീതുമായി ബിജെപി നേതാവ് സുവേന്ദു അധികാരി

National
  •  2 days ago
No Image

വിദ്യാർഥികൾക്കായുള്ള പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ച ഇന്ന്; അഞ്ചുകോടിയിലധികം പേർ പരിപാടിയിൽ പങ്കെടുക്കും

National
  •  2 days ago
No Image

മണിപ്പൂരിൽ പുതിയ സർക്കാരിനുള്ള നീക്കവുമായി ബിജെപി; രാഷ്ട്രപതി ഭരണം ഉടനില്ല, ഇംഫാലിൽ സുരക്ഷ വർധിപ്പിച്ചു

National
  •  2 days ago