HOME
DETAILS

വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം 

  
Web Desk
January 13, 2025 | 3:01 AM

Another Leopard Attack in Wayanads Pulpally Keshavans Goat Killed

വയനാട്: വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം. കേശവന്‍ എന്നയാളുടെ ആടിനെ കടുവ ഇന്ന് പുലര്‍ച്ച കൊന്നു. കുംകി ആനകളെ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് വീണ്ടും കടുവയെത്തിയത്. പ്രദേശത്ത് കൂട് സ്ഥാപിച്ച വനം വകുപ്പ് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായാണ് തെരച്ചില്‍ നടത്തുന്നത്. നേരത്തെ കടുവയുടെ ആക്രമണമുണ്ടായ അമരക്കുനിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാറിയാണ് പുതിയ സംഭവം.

കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. കടുവയെ ജനങ്ങള്‍ കണ്ടിട്ടുണ്ട്.രാവിലെ തന്നെ കടുവയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമത്തിലാണ് വനപാലകര്‍.  

കാപ്പി സെറ്റ്, തൂപ്ര, അമരക്കുനി പ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടുവ ഭീതിയെ തുടര്‍ന്ന് വയനാട്, അമരക്കുനി മേഖലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

In a recent leopard attack in Pulpally, Wayanad, a goat belonging to Keshavan was killed. This incident occurred while search operations using kumki elephants were ongoing in the area. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറഞ്ഞ ഉറപ്പുകൾ സർക്കാർ പാലിക്കണം, ഇല്ലെങ്കിൽ വീണ്ടും സമരം: മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറി

Kerala
  •  2 days ago
No Image

വർക്കലയിൽ വിദ്യാർഥികൾ തമ്മിൽ സംഘട്ടനം: ഒമ്പതാം ക്ലാസുകാരന്റെ താടിയെല്ല് തകർന്നു

Kerala
  •  2 days ago
No Image

കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമായ തോമസ് കുതിരവട്ടം അന്തരിച്ചു

Kerala
  •  2 days ago
No Image

വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോ​ഗിക്കുന്നവരെ കാത്തിരിക്കുന്നത് മുട്ടൻപണി; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  2 days ago
No Image

വരാപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർഥിനികളെ കാണാതായി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം

Kerala
  •  2 days ago
No Image

20 രൂപയുടെ വെള്ളത്തിന് 55 രൂപ! റെസ്റ്റോറന്റിന്റെ കളി കമ്മീഷന്റെ മുന്നിൽ നടന്നില്ല; റെസ്റ്റോറന്റിന് പലിശ സഹിതം പിഴ

crime
  •  2 days ago
No Image

സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാർഥിനികളെ ടിപ്പർ ലോറി ഇടിച്ചുതെറിപ്പിച്ചു; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഡ്രൈവർക്കെതിരെ കേസ്

Kerala
  •  2 days ago
No Image

ഭരണകൂട ഭീകരതയും ഹിന്ദുത്വ അതിക്രമവും; 2025-ൽ അമ്പതോളം മുസ്‌ലിംകൾ നിയമവിരുദ്ധമായി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

National
  •  2 days ago
No Image

സൂപ്പർ കപ്പ് ഫൈനലിൽ റയലിന് കിരീടം മാത്രമല്ല, മാന്യതയും നഷ്ടമായോ? എംബാപ്പെ-ലാപോർട്ട പോര് മുറുകുന്നു

Football
  •  2 days ago
No Image

സഞ്ജുവിനും സച്ചിനും ഒന്ന് മാത്രം; ഇവിടെ ആറെണ്ണവുമായി കോഹ്‌ലിയെ വീഴ്ത്തി രണ്ടാമനായി രാഹുൽ

Cricket
  •  2 days ago