HOME
DETAILS

മധ്യപ്രദേശിലെ 11 ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റി ബിജെപി സര്‍ക്കാര്‍; മുസ്‌ലിം നാമങ്ങളെന്ന് ആരോപണം

  
January 14 2025 | 17:01 PM

BJP govt changes names of 11 villages in Madhya Pradesh

ഭോപ്പാല്‍: മധ്യപ്രദേശില്‍ കൂട്ട പേരുമാറ്റം. മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ ഒരൊറ്റ പ്രഖ്യാപനത്തിലൂടെ മധ്യപ്രദേശിലെ ഷാജാപൂര്‍ ജില്ലയിലെ 11 സ്ഥലങ്ങളുടെ പേരുകളാണ് മാറ്റിയത്. നേരത്തെ ഈ സ്ഥലങ്ങള്‍ക്കുണ്ടായിരുന്ന മുസ് ലിം നാമങ്ങളാണ് ഹിന്ദു പേരുകളിലേക്ക് മാറ്റിയത്. ജനുവരി 12ന് കാലാപീപ്പലില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് പേരുമാറ്റം സംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. 

മുസ് ലിം സമുദായത്തില്‍ നിന്നുള്ളവര്‍ ഇല്ലാത്ത ഗ്രാമങ്ങള്‍ക്ക് എന്തിനാണ് മുസ് ലിം പേരുകളെന്നായിരുന്നു മോഹന്‍ യാദവിന്റെ ചോദ്യം. ഇത്തരത്തില്‍ മുഹമ്മദ് പൂര്‍ എന്നറിയപ്പെട്ടിരുന്ന ഗ്രാമം ഇനിമുതല്‍ മോഹന്‍പൂര്‍ എന്നാണ് അറിയപ്പെടുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമീണരുടെ വികാരവും, പ്രാദേശിക ജനപ്രതിനിധികളുടെ ആവശ്യവും പരിഗണിച്ചാണ് പേരുമാറ്റലെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു. 


ധബ്ല ഹുസൈന്‍പുര്‍- ധബ്ല റാം, ഘട്ടി മുഖ്തിയാര്‍പുര്‍- ഘട്ടി, ഹാജിപൂര്‍- ഹീരാപൂര്‍, ഖലീല്‍പൂര്‍- രാംപൂര്‍ എന്നിങ്ങനെയാണ് മാറ്റിയ പേരുകള്‍. മുന്‍പും സമാനമായ രീതിയില്‍ മുസ്‌ലിം പേര് ആരോപിച്ച് മൂന്ന് ഗ്രാമങ്ങളുടെ പേരുമാറ്റിയിരുന്നു. മോഹന്‍ യാദവ് അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ 14 ഗ്രാമങ്ങള്‍ക്കാണ് പേരുമാറ്റം വന്നത്. 

BJP govt changes names of 11 villages in Madhya Pradesh



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാറയുടെ വിൻഡീസിനെ തകർത്ത് സച്ചിന്റെ ഇന്ത്യക്ക് കിരീടം; ഇതിഹാസങ്ങളുടെ പോരിൽ രാജാക്കന്മാരായി ഇന്ത്യ

Cricket
  •  2 days ago
No Image

പാകിസ്ഥാനിൽ സൈനികർ സഞ്ചരിച്ചിരുന്ന ബസിന് നേരെ ചാവേറാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

തിരൂരിൽ കഞ്ചാവ് വിൽപ്പനക്കാരൻ പിടിയിൽ; 93 ഗ്രാം കഞ്ചാവും 7500 രൂപയും പൊലീസ് പിടിച്ചെടുത്തു

Kerala
  •  2 days ago
No Image

അവനൊരിക്കലും മെസിയെപോലെയല്ല, പക്ഷെ അവൻ അപകടകാരിയാണ്: ബാഴ്സ ഗോൾകീപ്പർ

Football
  •  2 days ago
No Image

എറയൂർ ക്ഷേത്രത്തിലെ പൂരത്തിനിടെ മിന്നലേറ്റ് മൂന്ന് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ദുബൈയിൽ ട്രേഡ് ലൈസൻസ് നേടുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം

uae
  •  2 days ago
No Image

ഓപ്പറേഷൻ ഡി-ഹണ്ട്; സംസ്ഥാനത്ത് വൻ മയക്കുമരുന്നു വേട്ട, 284 പേർ അറസ്റ്റിൽ

Kerala
  •  2 days ago
No Image

ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 20 ദശലക്ഷം ദിർഹം (47.50 കോടി രൂപ) നൽകി എം.എ. യൂസഫലി

uae
  •  2 days ago
No Image

മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു

Kerala
  •  2 days ago