HOME
DETAILS

മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു; കൂടുതൽ വിവരങ്ങളറിയാം

  
Web Desk
January 15, 2025 | 7:39 AM

The University Grants Commission UGC has announced the revised dates for the UGC NET exam which was previously postponed

ന്യൂഡല്‍ഹി: മകര സംക്രാന്തി പ്രമാണിച്ച് മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. മകര സംക്രാന്തി, പൊങ്കല്‍ പ്രമാണിച്ച് ജനുവരി 15ന് നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. മാറ്റിവെച്ച പരീക്ഷ ജനുവരി 21, 27 തീയതികളിലായി നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

രണ്ട് ദിവസങ്ങളിലും ഒറ്റ ഷിഫ്റ്റായാണ് പരീക്ഷ നടത്തുക. ജനുവരി 21 ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും, ജനുവരി 27 ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ വൈകുന്നേരം 6 വരെയുമാണ് പരീക്ഷ നടത്തുക. പൊങ്കല്‍, മകരസംക്രാന്തി, ബസന്ത് പഞ്ചമി എന്നിങ്ങനെയുള്ള ഉത്സവങ്ങള്‍ കാരണം ജനുവരി 15 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന യുജിസി നെറ്റ് പരീക്ഷ ഉദ്യോഗാര്‍ത്ഥികളുടെ താല്‍പ്പര്യം കണക്കിലെടുത്ത് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മാറ്റി വക്കുകയായിരുന്നു. മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം, നിയമം, ഇലക്ട്രോണിക് സയന്‍സ്, പരിസ്ഥിതി ശാസ്ത്രം എന്നിങ്ങനെ 17 വിഷയങ്ങളിലെ പരീക്ഷയാണ് മാറ്റിവെച്ചത്.

പുതുക്കിയ പരീക്ഷയ്ക്കുള്ള യുജിസി നെറ്റ് 2025 അഡ്മിറ്റ് കാര്‍ഡ് ഉടനെ പുറത്തിറക്കും. ugcnet.nta.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് 'UGC NET December 2024 revised admit card' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം രജിസ്‌ട്രേഷന്‍ നമ്പറും ജനനത്തീയതിയും നല്‍കിയാല്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. 

The University Grants Commission (UGC) has announced the revised dates for the UGC NET exam, which was previously postponed.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമചിത്രം ഇന്ന് തെളിയും; വൈകീട്ട് മൂന്നുവരെ സ്ഥാനാർഥിത്വം പിൻവലിക്കാം

Kerala
  •  5 minutes ago
No Image

പത്തനംതിട്ട സ്വദേശിനിയായ യുവതി അബുദാബിയില്‍ നിര്യാതയായി

latest
  •  4 minutes ago
No Image

ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേല്‍ക്കും

National
  •  14 minutes ago
No Image

ഷെയ്ഖ് സായിദ് റോഡിലൂടെ ഓടിയത് 3,07,000 പേര്‍; പുതു ചരിതമെഴുതി ദുബൈ റണ്‍ 2025

uae
  •  13 minutes ago
No Image

44 ദിവസത്തിനിടെ ഗസ്സയില്‍ 500 വെടിനിര്‍ത്തല്‍ ലംഘനം; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 24 പേര്‍

International
  •  18 minutes ago
No Image

കേരളത്തിൽ ഇന്നും മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് 

Kerala
  •  an hour ago
No Image

ആര്‍എസ്എസ് വിദേശ ഫണ്ട് സ്വീകരിക്കുന്നില്ല; അവകാശവാദവുമായി യോഗി ആദിത്യനാഥ്

National
  •  8 hours ago
No Image

അയർലന്റിൽ ഹോട്ടലിലെത്തിയ താമസക്കാരുടെ ന​ഗ്നദൃശ്യങ്ങൾ പകർത്തിയ മലയാളി യുവാവിനെ നാടുകടത്തും

International
  •  8 hours ago
No Image

എസ്.ഐ.ആര്‍; ഇതുവരെ ഡിജിറ്റൈസേഷന്‍ ചെയ്ത ഫോമുകള്‍ 51,38,838; കളക്ഷന്‍ ഹബ്ബുകളുടെ പ്രവര്‍ത്തനം തുടരും; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Kerala
  •  9 hours ago
No Image

ജനസാഗരം നിയന്ത്രണം വിട്ടു: കാസർകോട് സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; 15-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  9 hours ago