HOME
DETAILS

'നവ കേരളം സ്ഥാപിക്കും, ഒരു വര്‍ഷത്തിനകം മുണ്ടക്കൈ പുനരധിവാസം' സഭയില്‍ ഗവര്‍ണര്‍ അര്‍ലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം 

  
Web Desk
January 17, 2025 | 4:20 AM

Kerala Governor Rajendra Vishwanath Arlekar Delivers First Policy Address in Legislative Assembly

തിരുവനന്തപുരം: കേരളത്തിലെ തന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നിയമസഭയില്‍ ആരംഭിച്ചു. സര്‍ക്കാര്‍ തയാറാക്കി മന്ത്രിസഭ അംഗീകരിച്ചു നല്‍കിയ പ്രസംഗം അതേപടി അംഗീകരിച്ച ഗവര്‍ണര്‍ മാറ്റങ്ങളൊന്നും നിര്‍ദേശിച്ചിട്ടില്ലെന്നാണ് വിവരം. ആദ്യമായി കേരള നിയമസഭയിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രിയും സ്പീക്കറും പാര്‍ലമെന്ററികാര്യ മന്ത്രിയും ചേര്‍ന്ന് സ്വീകരിച്ചു.

നിയമസഭയെ അഭിസംബോധന ചെയ്യുന്നത് അഭിമാനത്തോടെയെന്ന് പറഞ്ഞാണ് നയപ്രഖ്യാപനം തുടങ്ങിയത്. ഭരണഘടനാ മൂല്യങ്ങള്‍ നിലനിര്‍ത്താനും നവകേരള നിര്‍മാണത്തിനും സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണ്. ദരിദ്ര നിര്‍മാര്‍ജനത്തിലും വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും സര്‍ക്കാര്‍ പുതിയ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

ജനാധിപത്യ വികേന്ദ്രീകരണത്തില്‍ സംസ്ഥാനം വലിയ നേട്ടം കൈവരിച്ചു. സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതില്‍ പുതിയ നേട്ടങ്ങള്‍ കൈവരിക്കാനായി. ഇന്റര്‍നെറ്റ് ലഭ്യത എല്ലാവര്‍ക്കും ഉറപ്പുവരുത്താനായതോടെ ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കാനായി.

പാലിയേറ്റീവ് കെയര്‍ സംവിധാനം സംസ്ഥാനത്ത് വ്യാപിപ്പിച്ചു. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരിനുള്ളത് വലിയ സ്വപ്‌നങ്ങളാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നേട്ടം എടുത്തു പറയേണ്ടതാണ്. 62 ലക്ഷത്തിലധികം ആളുകള്‍ക്ക് ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നു. കൃത്യമായ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്ന സംസ്ഥാനമാണ് കേരളം.

നാലുലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കി. സുരക്ഷിതമായ ഭവനത്തിനുള്ള അവകാശം യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരിനായി. അതിദാരിര്യരായ കുടുംബങ്ങളെ കണ്ടെത്തി അവരുടെ നില മെച്ചപ്പെടുത്താനുള്ള ഇടപെടലുകള്‍ നടത്തി. ഭൂരഹിതര്‍ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം.

കഴിഞ്ഞ പതിറ്റാണ്ടില്‍ തുടര്‍ച്ചയായ ദുരന്തങ്ങള്‍ സംസ്ഥാനത്ത് നേരിടേണ്ടിവന്നു. ഓഖിയും കൊറോണയും പ്രളയങ്ങളും സംസ്ഥാനത്തുണ്ടായി. വയനാട് ദുരന്തത്തില്‍ ഇരകളായവരെ പുനരധിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. മേപ്പാടിയില്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കും. ഇത് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി. 

 

Kerala Governor Rajendra Vishwanath Arlekar delivered his first policy address in the state legislative assembly, highlighting the government's commitment to upholding constitutional values and making reforms in sectors such as education, healthcare, and poverty alleviation. The speech, which was presented without any changes from the government's draft, was warmly received by the Chief Minister, Speaker, and Minister for Parliamentary Affairs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പ്രതിഭകളെ വരവേൽക്കാൻ സഊദി: 100ലേറെ സംരംഭകർക്ക് പ്രീമിയം റെസിഡൻസി നൽകി

latest
  •  5 days ago
No Image

ഓൺലൈൻ ജോബ് വാഗ്ദാനം നൽകി 11 ലക്ഷം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

crime
  •  5 days ago
No Image

അബൂദബിയിലെ അൽ ഷഹാമയിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നിലവിൽ വന്നു

uae
  •  5 days ago
No Image

വീണ്ടും മഴ; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമഴയ്ക്ക് സാധ്യത

Kerala
  •  5 days ago
No Image

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ  വീട്ടില്‍ കള്ളന്‍ കയറി; 20 കോടി രൂപയുടെ വസ്തുക്കള്‍ കൊള്ളയടിച്ചതായി റിപ്പോര്‍ട്ട്

Kerala
  •  5 days ago
No Image

മദ്യപിച്ച് യുവാക്കള്‍ ഓടിച്ച കാര്‍ ഒന്നിലധികം വാഹനങ്ങളില്‍ ഇടിച്ചു; വയോധികയ്ക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

'മുസ്‌ലിംകളെ പ്രീണിപ്പിക്കാന്‍ വന്ദേമാതരത്തില്‍ നിന്ന് ദുര്‍ഗാദേവിയെ സ്തുതിക്കുന്ന വരികള്‍ വെട്ടി മാറ്റി, നെഹ്‌റു ഹിന്ദു വിരോധി' പ്രഥമ പ്രധാനമന്ത്രിക്കെതിരെ ആരോപണവുമായി വീണ്ടും ബി.ജെ.പി

National
  •  5 days ago
No Image

2026 ലെ യുഎഇയിലെ പൊതു അവധി ദിനങ്ങളെ സംബന്ധിച്ചറിയാം; താമസക്കാർക്ക് നീണ്ട വാരാന്ത്യങ്ങൾ പ്രതീക്ഷിക്കാം

uae
  •  5 days ago
No Image

കടബാധ്യത: മകന്റെ ചോറൂണ് ദിവസം യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  6 days ago
No Image

അൽ ഐനിൽ ആറ് വയസ്സുകാരൻ വീട്ടിലെ വാട്ടർ ടാങ്കിൽ മുങ്ങിമരിച്ചു

uae
  •  6 days ago


No Image

'നിങ്ങള്‍ക്ക് കുറ്റബോധത്തിന്റെ ആവശ്യമില്ല, അത് നിങ്ങളുടെ മകന്റെ പിഴവല്ല' അഹമദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിന്റെ പിതാവിനോട് സുപ്രിം കോടതി; വിദേശ മാധ്യമ റിപ്പോര്‍ട്ടിന് രൂക്ഷവിമര്‍ശനം

National
  •  6 days ago
No Image

ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നവംബര്‍ 13 ന് സമ്പൂര്‍ണ പണിമുടക്ക്, അത്യാഹിത സേവനങ്ങള്‍ മാത്രം പ്രവര്‍ത്തിക്കും

Kerala
  •  6 days ago
No Image

'നിനക്ക് ബ്രാഹ്‌മണരെ പോലെ സംസ്‌കൃതം പഠിക്കാനാവില്ല' ഡീനിനെതിരെ ജാതിവിവേചന പരാതിയുമായി കേരള സർവ്വകലാശാല പി.എച്ച്ഡി വിദ്യാർഥി; പിഎച്ച്ഡി തടഞ്ഞുവെച്ചതായും പരാതി 

Kerala
  •  6 days ago
No Image

ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന താരമാണ് അവൻ: ഓസ്‌ട്രേലിയൻ ഇതിഹാസം സ്റ്റീവ് വോ

Cricket
  •  6 days ago