ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപനം നാളെ; പ്രതീഷയോടെ മലയാളി താരങ്ങൾ
മുംബൈ: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. നാളെ വാര്‍ത്താ സമ്മേളനത്തില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാര്‍ അജിത് അഗാര്‍ക്കര്‍ ടീമിനെ പ്രഖ്യാപിക്കുക. ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിനേയും ഇതിനൊപ്പം പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുണ്ട്.
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍, പാതി മലയാളിയും വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന കരുണ്‍ നായര്‍ എന്നിവരാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരങ്ങളില്‍ രണ്ട് പേര്‍. കരുണ്‍ നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചു വരവാണ് പ്രതീക്ഷിക്കുന്നത്.
പാകിസ്ഥാനിലും യുഎഇയിലുമായായാണ് ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ നടക്കുന്നത്. ഫെബ്രുവരി 19 മുതലാണ് പോരാട്ടം ആറംഭിക്കുക. 8 ടീമുകളാണ് കീരിടത്തിനായി മാറ്റുരയ്ക്കുന്നത്. ഇന്ത്യയുടെ എല്ലാ മത്സരങ്ങള്‍ക്കും യുഎഇയാണ് വേദിയാവുന്നത്.
ഫെബ്രുവരി 23നാണ് ക്രിക്കറ്റ് ലോകം കാത്തിരുന്ന ബ്ലോക്ക്ബസ്റ്ററായ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം. 12 ലീഗ് മത്സരങ്ങള്‍ക്കു ശേഷമാണ് നോക്കൗട്ട്. ദുബൈയിലാണ് ഇന്ത്യ- പാക് പോരാട്ടം. ഇന്ത്യ ഫൈനലിലെത്തിയാല്‍ ദുബൈയ് തന്നെ ഗ്രാന്‍ഡ് ഫിനാലെയ്ക്കും വേദിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."