HOME
DETAILS

പാറശാല ഷാരോണ്‍ വധക്കേസ്: ശിക്ഷാവിധി ഇന്ന് 

  
Anjanajp
January 18 2025 | 02:01 AM

sharon-murder-case-verdict-today

തിരുവനന്തപുരം: മറ്റൊരാളെ വിവാഹം കഴിക്കാന്‍ ആണ്‍സുഹൃത്ത് ഷാരോണിനെ കളനാശിനി ചേര്‍ത്ത കഷായം നല്‍കി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി ഇന്ന്. ഒന്നാം പ്രതി തമിഴ്‌നാട് ദേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയും മൂന്നാംപ്രതി അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കുറ്റക്കാരെന്ന് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. 

ഗ്രീഷ്മയ്‌ക്കെതിരേ കൊലപാതകം, വിഷം നല്‍കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. കളനാശിനി സംഘടിപ്പിച്ചുകൊടുത്തതും തെളിവു നശിപ്പിച്ചതുമാണ് അമ്മാവന്‍ നിര്‍മല്‍ കുമാര്‍ നായര്‍ക്കെതിരായ കുറ്റം. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയ്‌ക്കെതിരേ ഗൂഢാലോചനക്കുറ്റം തെളിയിക്കാനാകാത്തതിനാല്‍ വെറുതേവിട്ടു. 

2022 ഒക്ടോബര്‍ 14നാണ് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയത്. ചികിത്സയിലിരിക്കേ ഒക്ടോബര്‍ 25നാണ് ഷാരോണ്‍ മരിച്ചത്. പാറശാല സമുദായപറ്റ് ജെ.പി ഭവനില്‍ ജയരാജിന്റെ മകനാണ് കൊല്ലപ്പെട്ട ഷാരോണ്‍ രാജ്. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്.സി റേഡിയോളജി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു.

2021 ഒക്ടോബര്‍ മുതല്‍ ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. നവംബറില്‍ ഷാരോണിന്റെ വീട്ടില്‍വച്ചും പിന്നീട് വെട്ടുകാട് പള്ളിയില്‍വച്ചും ഇവര്‍ താലികെട്ടി. 2022 മാര്‍ച്ച് നാലിന് മറ്റൊരാളുമായി വീട്ടുകാര്‍ ഗ്രീഷ്മയുടെ വിവാഹം ഉറപ്പിച്ചു. ആദ്യ ഭര്‍ത്താവ് മരിച്ചുപോകുമെന്ന് ജ്യോത്സ്യന്റെ പ്രവചനമുണ്ടായിരുന്നു. തുടര്‍ന്ന് ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ ശ്രമം പരാജയപ്പെട്ടതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

ജ്യൂസ് ചാലഞ്ച് നടത്തി പാരസെറ്റമോള്‍ കലര്‍ത്തിയ ജ്യൂസ് ഷാരോണിനെ കുടിപ്പിച്ച് കൊലപ്പെടുത്താന്‍ നടത്തിയ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ഷാരോണിനെ പളുകിലെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി കളനാശിനി ചേര്‍ത്ത കഷായം നല്‍കിയാണ് കൊലപ്പെടുത്തിയത്. 

മരണക്കിടക്കയില്‍ ബന്ധുക്കളോട് ഗ്രീഷ്മ ചതിച്ചെന്ന് ഷാരോണ്‍ പറഞ്ഞതും ഫോറന്‍സിക് ഡോക്ടര്‍ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളുമാണ് കേസില്‍ വഴിത്തിരിവായത്. ചോദ്യംചെയ്യലില്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചു. കസ്റ്റഡിയില്‍ ഗ്രീഷ്മ ആത്മഹത്യക്കും ശ്രമിച്ചിരുന്നു.

ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിടരുതായിരുന്നുവെന്ന് കൊല്ലപ്പെട്ട ഷാരോണിന്റെ അച്ഛന്‍ പറഞ്ഞു. അമ്മയെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കും. കേസില്‍ ഗ്രീഷ്മയെ ശിക്ഷിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. ശിക്ഷ എന്താണെന്ന് അറിഞ്ഞശേഷം തുടര്‍നടപടി ആലോചിച്ച് തീരുമാനിക്കും. വിധിപ്പകര്‍പ്പ് ലഭിച്ചശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നും ഷാരോണിന്റെ അച്ഛന്‍ പറഞ്ഞു. കോടതി വിധിയില്‍ തൃപ്തിയെന്ന് പ്രോസിക്യൂഷനും പൊലിസും പ്രതികരിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ

uae
  •  19 hours ago
No Image

100 ഗോളടിച്ച് നേടിയത് ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Football
  •  19 hours ago
No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  20 hours ago
No Image

കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ച വൈരാ​ഗ്യത്തിൽ 18 കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി

latest
  •  20 hours ago
No Image

2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാണിച്ചെന്ന് അഖിലേഷ് യാദവ്; 18,000 വോട്ടര്‍മാരുടെ പേരുകളാണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്

National
  •  20 hours ago
No Image

ചാലക്കുടി പുഴയിലേക്കു നാട്ടുകാര്‍ നോക്കിനില്‍ക്കേ ചാടിയ ചിത്രകാരന്റെ മൃതദേഹം കണ്ടെടുത്തു 

Kerala
  •  20 hours ago
No Image

രണ്ട് മാസത്തിനുള്ളില്‍ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  20 hours ago
No Image

അകത്ത് എഐഎസ്എഫ്, പുറത്ത് ഡിവൈഎഫ്ഐ; യുദ്ധാന്തരീക്ഷത്തിൽ കേരളാ സർവകാലാശാല; ജലപീരങ്കി ഉപയോഗിച്ച് പൊലിസ്

Kerala
  •  20 hours ago
No Image

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിയമം ബാധകമല്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി

Kuwait
  •  21 hours ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും

Kerala
  •  21 hours ago