HOME
DETAILS

പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം; ഡോ.ബിന്ദു നിര്‍ബന്ധിത അവധിയിലേക്ക്

  
February 18, 2026 | 5:47 AM

newborn-dies-during-c-section-nedumangad-doctor-bindu-compulsory-leave-protests

നെടുമങ്ങാട് : പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗര്‍ഭിണിയുടെ ശസ്ത്രക്രിയ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നും ഇക്കാര്യത്തില്‍ വിശദീകരണം പോലും നല്‍കാതെ ഡോക്ടര്‍ സ്ഥലം വിട്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞു. 

അതോസമയം, ആരോപണ വിധേയയായ ഡോക്ടറോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ ഡോ. ബിന്ദു സുന്ദറിനോടാണ് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

 

കുഞ്ഞ് മരിച്ചതിന് പിന്നാലെ പ്രതിഷേധം ഭയന്ന് കാറില്‍ സ്ഥലം വിട്ട ലേഡി ഡോക്ടറെ നാട്ടുകാര്‍ പിന്തുടര്‍ന്ന് റോഡില്‍ തടഞ്ഞുവെച്ച് പൊലീസ് സഹായത്തോടെ തിരികെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ വിതുര മണലി ആദിവാസി ഊരിലെ ബിന്നില്‍ മനോഹരന്റെ ഭാര്യ രഞ്ജന കൃഷ്ണ (37) ജന്മം നല്‍കിയ കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച അഡ്മിറ്റായ ആദിവാസി യുവതിയെ യഥാസമയം ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കാനോ,പ്രസവത്തിന് മുന്നോടിയായുള്ള ഡ്രിപ്പുകള്‍ നല്‍കാനോ ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദര്‍ തയ്യാറായില്ലെന്നാണ് പരാതി.കൈക്കൂലി നല്‍കാത്തത് കൊണ്ടാണ് പ്രസവപരിചരണം വൈകിപ്പിച്ചതെന്നാണ് ആരോപണം.നവജാത ശിശു മരിച്ചതോടെയാണ് ഡോക്ടര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.ആശുപത്രിയില്‍ നിന്നു പൊലീസിന്റെ സഹായത്തോടെ പുറത്തിറങ്ങിയ ഡോക്ടറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് പതിനൊന്നാംകല്ല് ജംഗ്ഷനില്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ജീപ്പില്‍ കയറ്റി ആശുപത്രിയില്‍ തിരികെ എത്തിച്ചു.

 

Protests erupted in Nedumangad after a newborn died during a caesarean section at Nedumangad Taluk Hospital. The family alleged that a delay in performing the surgery and failure to provide timely pre-delivery care led to the baby’s death. They also accused the doctor of leaving the hospital without explanation and demanded strict action.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ മിസൈലുകളെ തകർത്ത് യുഎഇ പ്രതിരോധ സംവിധാനം; താമസക്കാർക്ക് പരുക്കേറ്റത് നേരിട്ടുള്ള ആക്രമണം മൂലമല്ലെന്ന് പ്രതിരോധ മന്ത്രാലയം

uae
  •  5 days ago
No Image

യുദ്ധഭീതിയിൽ വിറച്ച് പശ്ചിമേഷ്യ: അതിനിർണ്ണായക നീക്കവുമായി ഇറാൻ; ഭക്ഷ്യകയറ്റുമതി പൂർണ്ണമായും നിരോധിച്ചു

International
  •  5 days ago
No Image

സെമിയിൽ നാളെ തീപാറും പോരാട്ടം: ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും നേർക്കുനേർ; മഴ നിയമങ്ങൾ പ്രോട്ടീസിന് അനുകൂലം

Cricket
  •  5 days ago
No Image

സംഘര്‍ഷം രൂക്ഷമാകെ നയതന്ത്ര ഇടപെടല്‍; ഒമാന്‍ വിദേശകാര്യ മന്ത്രിയും യു.എന്‍ മേധാവിയും തമ്മില്‍ ചര്‍ച്ച നടത്തി

oman
  •  5 days ago
No Image

യുഎഇക്ക് നേരെ വൻ സൈനികാക്രമണം; ഇറാനെതിരെ അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് ആവശ്യം

International
  •  5 days ago
No Image

​പെരുമ്പാവൂരിൽ യുവതിയെ ബാൻഡ് എയ്ഡ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ലിവിംഗ് പങ്കാളി ആശുപത്രിയിൽ പൊലിസ് നിരീക്ഷണത്തിൽ

crime
  •  5 days ago
No Image

പലചരക്ക് സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ പിടിവീഴും; 627 ഔട്ട്‌ലെറ്റുകളിൽ തത്സമയ ഡിജിറ്റൽ പരിശോധനയുമായി യുഎഇ സർക്കാർ

uae
  •  5 days ago
No Image

സുരക്ഷ മുന്‍നിര്‍ത്തി നടപടി; ഒമാന്‍ എയര്‍ നിരവധി സര്‍വീസുകള്‍ റദ്ദാക്കി

oman
  •  5 days ago
No Image

മണിയറയിൽ കത്തിമുനയിൽ വരൻ; ലക്ഷങ്ങളുടെ സ്വർണ്ണവുമായി നവവധു ചെറിയച്ഛനൊപ്പം ഒളിച്ചോടി

crime
  •  5 days ago
No Image

ദുബൈ വിമാനത്താവളത്തിലെ ദൃശ്യങ്ങളെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജം; സോഷ്യൽ മീഡിയയിലെ പ്രചരണങ്ങൾക്കെതിരെ അധികൃതർ

uae
  •  5 days ago