HOME
DETAILS

വരുന്നത് മൂന്ന് വ്യവസായ ഇടനാഴികൾ ; പ്രധാന പ്രശ്‌നം അടിസ്ഥാന വികസനം

  
Laila
January 18 2025 | 06:01 AM

Three industrial corridors are coming up The main issue is basic development

തിരുവനന്തപുരം: സംസ്ഥാനം വ്യവാസായിക വികസനത്തിന്റെ പാതയിലാണെന്നു പറയുമ്പോഴും യാത്രാ കണക്ടിവിറ്റി ഉൾപ്പെടെ അടിസ്ഥാന സൗകര്യവികസനം പ്രധാന പ്രതിസന്ധിയാകും. ഐ.ടി കമ്പനി പ്രൊഫഷണലുകളും ഉടമകളും ഇക്കാര്യത്തിൽ സർക്കാരിന് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഐ.ടിയെ ഇനിയും വ്യവസായമായി ഔദ്യോഗികമായി അംഗീകരിക്കാത്തതിനെയും അവർ ചോദ്യം ചെയ്യുന്നു.

കേരളത്തിന്റെ വ്യാവസായിക നട്ടെല്ല് ഐ.ടി അധിഷ്ഠിത മേഖലയാണെന്നിരിക്കേ പരാതി പരിഹരിക്കേണ്ടത് അടിയന്തരാവശ്യമാണെങ്കിലും ഏറെ പരിമിതികൾ തരണം ചെയ്യേണ്ടതായി വരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 
മൂന്ന് വ്യാവസായിക ഇടനാഴികൾ കൂടി വരുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യവസായ വളർച്ചയ്ക്ക് മുതൽക്കൂട്ടാകേണ്ടതാണ് ഈ വ്യാവസായിക ഇടനാഴികൾ. എറണാകുളം മുതൽ ചേർത്തല വരെയുള്ളതാണ് അതിലൊന്ന്. കേരളത്തിന് ഏറെ പ്രാധാന്യമുള്ളതാണ് ഈ വ്യാവസായിക ഇടനാഴി. കൊല്ലം മുതൽ തിരുവനന്തപുരം വരെയുള്ള മറ്റൊന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈ-ബംഗളൂരു വ്യാവസായിക ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് ബന്ധിപ്പിച്ചാണ് കേരളവും ദേശീയ വ്യാവസായിക ഇടനാഴിയുടെ ഭാഗമാകുന്നത്. ബംഗളൂരു-കൊച്ചി ഇടനാഴിയുടെ പ്രധാനഭാഗമായി പാലക്കാട് സംയോജിത ഉത്പാദന ക്ലസ്റ്ററിനെ മാറ്റാനാണ് ശ്രമം. പാലക്കാട് പുതുശേരി സെൻട്രൽ, പുതുശേരി വെസ്റ്റ്, കണ്ണമ്പ്ര എന്നിവിടങ്ങളിൽ കിൻഫ്രയാണ് വികസനം നടത്തുന്നത്.

ഭക്ഷ്യ സംസ്‌കരണം, ലൈറ്റ് എൻജിനീയറിങ്, ജ്വല്ലറി, പ്ലാസ്റ്റിക്, മാലിന്യ പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങൾ, ഇലക്ട്രോണിക്‌സ്, ഐ.ടി, ലോജിസ്റ്റിക്‌സ്, ഓട്ടോമോട്ടീവ് ക്ലസ്റ്ററുകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. കെ.ഐ.സി.ഡി.സി എന്ന പ്രത്യേക കമ്പനി രൂപീകരിച്ചാണ് കേരളം വ്യാവസായിക ഇടനാഴി നിർമാണത്തിലേക്ക് കടന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച വ്യാവസായിക ഇടനാഴി രണ്ടാം സർക്കാരിന്റെ കാലാവധി കഴിയാനിരിക്കേ പൂർത്തിയായിട്ടില്ലെന്നത് അടിസ്ഥാന വികസനത്തിലെ മെല്ലെപ്പോക്കിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇവിടെയാണ് യാത്രാപ്രശ്‌നമെന്ന പ്രധാന പ്രശ്നം ഐ.ടി കമ്പനികൾ ഉയർത്തുന്നത്.

യൂറോപ്പിൽ നിന്നുള്ള കമ്പനി പ്രതിനിധിക്ക് തിരുവനന്തപുരത്തെത്താൻ കൊച്ചിയിൽ നിന്ന് ആഴ്ചയിലൊരിക്കലുള്ള ഒരു വിമാനം മാത്രമാണ് ഏക ആശ്രയം. ഈ വിമാന സർവിസ് കൂട്ടാനുള്ള  നടപടി ഇനിയും പുരോഗമിച്ചിട്ടില്ല. നിലവിൽ വ്യവസായം തുടങ്ങേണ്ടവർ കെട്ടിടം നിർമിക്കേണ്ട അവസ്ഥയാണ് മറ്റൊരു പ്രശ്നം. സർക്കാർ കെട്ടിടങ്ങൾ നിർമിച്ച് വാടക കുറച്ച് നൽകുന്നത് വികസനത്തിന് അത്യന്താപേക്ഷിതമാണ്.

വിഴിഞ്ഞം പോലുള്ള പദ്ധതികളും ആറുവരി പാതയുടെ നിർമാണവും വ്യവസായ മേഖലയ്ക്ക് ഊർജം പകരുന്നതാണെന്ന് വിലയിരുത്തലുകളുണ്ടെങ്കിലും കൂടുതൽ എയർ സ്ട്രിപ്പുകൾ ഈ മേഖലയെ പരിപോഷിപ്പിക്കാൻ ആവശ്യമായി വരും. ശബരിമല വിമാനത്താവളം സർക്കാർ പദ്ധതിയിലുണ്ടെങ്കിലും ഉഡാൻ എന്ന കേന്ദ്രപദ്ധതിയിൽ കൂടുതൽ എയർ സ്ട്രിപ്പുകൾക്ക് സാധ്യതയേറെയാണ്. അടൂർ പോലുള്ള ഗ്രാമങ്ങളിലേക്ക് വമ്പൻ കമ്പനികൾ നിർമാണ കേന്ദ്രങ്ങൾ ആരംഭിക്കുന്നത് ഇതിലേക്ക് ശ്രദ്ധവയ്ക്കാൻ കാരണമാകണം. 

കൊട്ടിഘോഷിച്ച ദേശീയ ജലപാതയുടെ ഭാഗം ഇനിയും പ്രവർത്തന ക്ഷമമായിട്ടില്ല. കോവളം മുതൽ തൃശൂർ ചേറ്റുവ വരെയുള്ള ഭാഗം ഉടൻ തുറന്നു കൊടുക്കുമെന്ന് ആവർത്തിക്കുന്നതല്ലാതെ സമയബന്ധിതമായി നടത്താനുള്ള പ്രതിബദ്ധത ഉണ്ടാകാത്തതിൽ വ്യവസായ സമൂഹം അസന്തുഷ്ടിയിലാണ്. കൊച്ചി മെട്രോ ട്രെയിൻ, ബോട്ട് സർവിസുകൾ മേഖലയെ പരിപോഷിപ്പിക്കുന്നുണ്ടെങ്കിലും തിരുവനന്തപുരത്തും കോഴിക്കോട്ടും ഗതാഗത സംവിധാനം ഏറെ പുരോഗമിക്കണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ജി.സി.സി രാജ്യങ്ങൾ കേരളത്തിന്റെ പുരോഗതി കാണുന്നുണ്ടെങ്കിലും അവിടെ നിന്ന് കരാറുകൾ ലഭിക്കാത്തതിൽ വ്യവസായ സമൂഹം നിരാശയിലാണ്. സംസ്ഥാനത്തിന് ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യൻ സർക്കാരിനേക്കാൾ അടുത്ത ബന്ധമുണ്ടെന്ന് പറയുമ്പോഴും ഐ.ടി അനുബന്ധ കരാറുകൾക്കും പ്രവർത്തനങ്ങൾക്കും ആ രാജ്യങ്ങൾ പാശ്ചാത്യ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് സർക്കാർ കൂടുതൽ ഉണർന്ന് പ്രവർത്തിക്കേണ്ട സാഹചര്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  11 hours ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  11 hours ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  11 hours ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  12 hours ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  12 hours ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  12 hours ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  12 hours ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  12 hours ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  13 hours ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  13 hours ago