HOME
DETAILS

15 വർഷമായി ഞാൻ ഐപിഎൽ കളിക്കുന്നു, എന്നിട്ടും ആ കാര്യം എന്നെ ഞെട്ടിച്ചു: ഉമേഷ് യാദവ്

  
January 19 2025 | 14:01 PM

Umesh Yadav has expressed his disappointment that no franchise has bought him in the 2025 IPL auction

2025 ഐപിഎൽ മെഗാ ലേലത്തിൽ ഒരു ഫ്രാഞ്ചൈസിയും തന്നെ ലേലത്തിൽ വാങ്ങാത്തത്തിന്റെ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ പേസർ ഉമേഷ് യാദവ്. 15 വർഷമായി താൻ ഐപിഎൽ കളിക്കുന്നുണ്ടെന്നും എന്നാൽ 2025 ലേലത്തിൽ ഒരു ടീമും തന്നെ വാങ്ങാതെ പോയത് ഞെട്ടിച്ചെന്നുമാണ് ഉമേഷ് പറഞ്ഞത്. ഇൻസൈഡ് സ്‌പോർട്ടിലൂടെ സംസാരിക്കുകയായിരുന്നു ഉമേഷ് യാദവ്. 

'ഈ വർഷം ഞാൻ ഐപിഎല്ലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്ന് എല്ലാവർക്കും അറിയാം. 15 വർഷമായി ഞാൻ ഐപിഎൽ കളിക്കുന്നു. ഇത് എന്നെ വളരെയധികം ഞെട്ടിക്കുന്നതാണ്. ഞാൻ എന്തിന് നുണ പറയണം? വളരെ വിഷമം തോന്നുന്നു. ഇത്രയും കളിച്ചിട്ടും 150ഓളം ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടും സെലക്ട് ആകുന്നില്ല. ഞാൻ വളരെ നിരാശനും അസ്വസ്ഥനുമാണ്. എന്നാലും കുഴപ്പമില്ല. എനിക്ക് ആരുടെയും തീരുമാനം മാറ്റാൻ കഴിയില്ല,' ഉമേഷ് യാദവ് പറഞ്ഞു. 

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള അനുഭവസമ്പത്തുള്ള താരമായിരുന്നിട്ടും ഉമേഷിനെ ഒരു ടീമും വാങ്ങാതെ പോവുകയായിരുന്നു. ഐപിഎല്ലിൽ 144 മത്സരങ്ങളിൽ നിന്നും 144 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. ഐപിഎൽ 2024ൽ 5.80 കോടി രൂപയ്ക്കാണ് ഗുജറാത്ത് ഉമേഷിനെ സ്വന്തമാക്കിയത്. എന്നാൽ താരത്തെ മെഗാ ലേലത്തിൽ ഗുജറാത്ത് റിലീസ് ചെയ്യുകയായിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍' പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ് 

Kerala
  •  2 days ago
No Image

സന്ദർശകർക്ക് ആശ്വാസം; ശൈത്യകാലത്ത് അൽഉലയിലേക്ക് കൂടുതൽ സർവിസുകളുമായി വിമാനക്കമ്പനികൾ

Saudi-arabia
  •  2 days ago
No Image

ഗസ്സ വംശഹത്യക്ക് അമേരിക്ക ചെലവിട്ടത് രണ്ടു ലക്ഷം കോടി രൂപ

International
  •  2 days ago
No Image

സഊദി: വാടക കൂടുന്നത് തടയാനുറച്ച് ഭരണകൂടം; വര്‍ധനവ് മരവിപ്പിക്കല്‍ രാജ്യവ്യാപകമാക്കും; ജുമുഅ ഖുതുബയിലും വിഷയമാകും | Saudi Rent Increase

Saudi-arabia
  •  2 days ago
No Image

ലക്ഷം തൊടാന്‍ പൊന്ന്; പവന്‍ വില ഇന്ന് 90,000 കടന്നു

Business
  •  2 days ago
No Image

സൈബർ ക്രൈം സ്‌റ്റേഷനുകൾ ഇനി സൈബർ ഡിവിഷന് കീഴിൽ; പുനഃസംഘടിപ്പിച്ച് ഉത്തരവ്

Kerala
  •  2 days ago
No Image

സൗകര്യങ്ങളില്ലാതെ മലപ്പുറം  ആര്‍ടിഒ; കാത്തിരിക്കേണ്ടി വരുന്നത് മണിക്കൂറുകളോളം- ലേണിങ് ടെസ്റ്റുകള്‍ നീളുന്നത് രാത്രി വരെ

Kerala
  •  2 days ago
No Image

ദുരന്തനിവാരണ പദ്ധതി; വയനാട്ടിൽ ഹെലിപ്പാഡ് നിർമിക്കാൻ അനുമതി

Kerala
  •  2 days ago
No Image

ഭൂട്ടാന്‍ വാഹനക്കടത്ത്: മമ്മുട്ടി, ദുല്‍ഖര്‍, പ്രിഥ്വിരാജ് ഉള്‍പെടെ വീടുകളില്‍ ഇ.ഡി റെയ്ഡ്; പരിശോധന 17 ഇടങ്ങളില്‍  

Kerala
  •  2 days ago
No Image

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഇന്ത്യയിലെത്തി

Kerala
  •  2 days ago