
കണ്ണൂരില്‍ രണ്ടിടത്ത് ബോംബ് പൊട്ടി; കുട്ടിക്കും യുവാവിനും ഗുരുതര പരുക്ക്
കണ്ണൂര്‍: ജില്ലയിലെ രണ്ടു വ്യത്യസ്ത സ്ഥലങ്ങളില്‍ ബോംബ് പൊട്ടിത്തെറിച്ച് പതിനൊന്നുകാരനും യുവാവിനും ഗുരുതരമായി പരുക്കേറ്റു. കളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് പാനൂര്‍ ചെണ്ടയാട് കിഴക്കുവയല്‍ വലിയപറമ്പത്ത് ചന്ദ്രന്റെയും പ്രിയയുടെയും മകന് ദേവനന്ദു (11), കാട് വെട്ടിത്തെളിക്കുന്നതിനിടെ ബോംബ് പൊട്ടി ഇരിട്ടി കാക്കയങ്ങാട് പാലപ്പുഴയിലെ എം.പി ഹൗസില്‍ അബ്ദുല്‍ റസാഖിനുമാണു (35) പരുക്കേറ്റത്.
ഗുരുതരമായി പരുക്കേറ്റ ദേവനന്ദുവിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രഥമശുശ്രൂഷയ്ക്കു ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും അബ്ദുല്‍റസാഖിനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രഥമശുശ്രൂഷക്കു ശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു ദേവനന്ദുവിന് സ്ഫോടനത്തില്‍ പരുക്കേറ്റത്. തൊട്ടടുത്ത വീട്ടിലെ പുകക്കുഴലില്‍ സൂക്ഷിച്ച ബോംബ് വീണ് പൊട്ടിയാണു ചെണ്ടയാട് ഗുരുദേവ സ്മാരകം യു.പി സ്കൂള്‍ ആറാംക്ലാസ് വിദ്യാര്‍ഥിയായ ദേവനന്ദുവിനു കാലിനും കണ്ണിനും പരുക്കേറ്റത്. ചന്ദ്രന്റെ ബന്ധുവായ പരേതനായ സി.വി മോഹനന്റെ അടച്ചിട്ട വീടിന്റെ പുകക്കുഴലിലായിരുന്നു ബോംബുകള്‍ സൂക്ഷിച്ചിരുന്നത്. പുകക്കുഴലിന്റെ ഇഷ്ടിക വലിച്ചപ്പോള്‍ ബോംബ് താഴെവീണ് പൊട്ടുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണു കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. നാലുവര്‍ഷമായി ആള് താമസമില്ലാത്ത വീടിന്റെ പുകക്കുഴലില്‍ നിന്നു പൊട്ടാത്ത മറ്റു മൂന്നു നാടന്‍ ബോംബുകള്‍ പൊലിസ് കണ്ടെടുത്തു. പൊലിസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. പാലപ്പുഴ-പെരുമ്പുന്ന റോഡിനോടു ചേര്‍ന്ന സ്വന്തം റബര്‍തോട്ടത്തില്‍ മെഷീന് ഉപയോഗിച്ച് കാടുവെട്ടിത്തെളിക്കുന്നതിനിടെ ഇന്നലെ രാവിലെ പതിനൊന്നോടെ സ്റ്റീല്‍ ബോംബ് പൊട്ടിയാണു അബ്ദുല്‍റസാഖിനു പരുക്കേറ്റത്. ബോംബില്‍ നിറച്ച കുപ്പിച്ചില്ലുകളും മറ്റും ദേഹമാസകലം തുളച്ചുകയറി. അപകടത്തില്‍ റസാഖിന്റെ വലതു കണ്ണിന്റെ കാഴ്ചയ്ക്കും കേള്‍വിക്കും ഭാഗികമായി തകരാര്‍ സംഭവിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുവച്ച ബോംബില്‍ മെഷീന് തട്ടിയ ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. എറണാകുളത്ത് വ്യാപാരിയായ റസാഖ് കഴിഞ്ഞദിവസമാണു വീട്ടിലെത്തിയത്. പണിമുടക്ക് ദിവസമായതിനാല്‍ സ്വന്തമായി കാട്വെട്ടാന് ഇറങ്ങുകയായിരുന്നു. മക്കളും സഹായിയും കൂടെ ഉണ്ടായിരുന്നുവെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സ്ഫോടന സ്ഥലത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഈ ആഴ്ചയുടനീളം കുവൈത്തില്‍ മഴയും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്
Kuwait
• 9 days ago
കോഴിക്കോട് ഇനി തെളിഞ്ഞൊഴുകും; വൃത്തിയാക്കിയത് 555 നീർച്ചാലുകൾ
Kerala
• 9 days ago
കള്ള് ഗ്ലൂക്കോസിനേക്കാള്‍ പവര്‍ഫുള്‍, ഗോവിന്ദന്മാഷ് പറഞ്ഞത് മദ്യത്തെ കുറിച്ച്- ഇ.പി ജയരാജന്
Kerala
• 9 days ago
ഓഹരി തട്ടിപ്പ് ആരോപണം; മാധബി പുരി ബുച്ചിന് ആശ്വാസം, കേസെടുക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ബോംബെ ഹൈക്കോടതി
National
• 9 days ago
ലോകകപ്പിന്റെ ആവര്‍ത്തനം; ചാമ്പ്യന്‍സ് ട്രോഫിയിലും കൈവിട്ട് ടോസ്, ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യും, മാറ്റമില്ലാതെ ഇന്ത്യന്‍ ഇലവന്
Cricket
• 9 days ago
ഹമാസിന് പകരം അറബ്, പാശ്ചാത്യ രാജ്യങ്ങള്‍ നിയന്ത്രിക്കുന്ന ഇടക്കാല ഭരണ സംവിധാനം; ഗസ്സയില്‍ ട്രംപിന്റെ പദ്ധതിക്ക് ബദലുമായി ഈജിപ്ത്
International
• 9 days ago
വിദ്യാലയങ്ങളിലെ റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്
Kerala
• 9 days ago
ലാഭം 106 ബില്ല്യണ്‍ ഡോളര്‍, ഉല്‍പ്പാദനക്കുറവും വിലക്കുറവും തിരിച്ചടിയായി; അരാംകോയുടെ ലാഭത്തില്‍ 12 ശതമാനം ഇടിവ്
Saudi-arabia
• 9 days ago
വയനാട് തുരങ്കപാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി
Kerala
• 9 days ago
എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസിയെ അറസ്റ്റ് ചെയ്ത് ഇ.ഡി
Kerala
• 9 days ago
ആശമാരെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് വീണ ജോര്‍ജ്; ഓഫിസ് അധികനാള്‍ ഉണ്ടാകില്ലെന്ന് മന്ത്രി ഓര്‍ത്താല്‍ നന്നെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, സഭയില്‍ വാക്പോര്
Kerala
• 9 days ago
കൊച്ചിയില്‍ ഒന്പതാംക്ലാസുകാരന് സഹോദരിയെ പീഡിപ്പിച്ചതായി പരാതി; ലഹരിക്ക് അടിമയെന്ന് പൊലിസ്
Kerala
• 9 days ago
ഇനി പഴയതുപോലെ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന് അപേക്ഷ നിരസിക്കാനാകില്ല; അബൂദബിയിലെ സ്കൂളുകള്‍ക്ക് പൂട്ടിട്ട് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നയം
uae
• 9 days ago
പതുങ്ങി...കുതിച്ച് പൊന്ന്; ഇന്ന് വിലയില്‍ വന്‍ വര്‍ധന
Business
• 9 days ago
ഷഹബാസ് കൊലക്കേസ്: ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റില്‍
Kerala
• 9 days ago
'മകന്റെ ജീവനെടുക്കാന്‍ മുന്നില്‍ നിന്നത് ഉറ്റസുഹൃത്ത്' വിങ്ങിപ്പൊട്ടി ഷഹബാസിന്റെ ഉപ്പ
Kerala
• 9 days ago
കറക്കി വീഴ്ത്തുമോ ലോക ചാംപ്യന്മാരെ? ഇന്ത്യ-ആസ്ത്രേലിയ സെമി ഫൈനല്‍ ഇന്ന്
Cricket
• 9 days ago
കൈക്കൂലിയില്ലാതെ കാര്യം നടക്കില്ല; കഴിഞ്ഞ നാലു വർഷത്തിനിടയിൽ വിജിലൻസ് പിടികൂടിയത് 146 സർക്കാർ ജീവനക്കാരെ
Kerala
• 9 days ago
കനത്ത മഴ; മക്കയിലെ സ്കൂളുകള്‍ നിര്‍ത്തിവച്ചു, ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി
Saudi-arabia
• 9 days ago
പൊതുസ്ഥലത്ത് മദ്യപിച്ച് പൊലിസിനെ ആക്രമിച്ച യുവതിക്കെതിരെ ദുബൈയില്‍ കേസ്
uae
• 9 days ago
കുട്ടികളിലെ ശത്രുതാമനോഭാവം അഹംഭാവത്തിൽ നിന്ന്; ഭവിഷത്ത് ഭയാനകം
Kerala
• 9 days ago