HOME
DETAILS

കറക്കി വീഴ്ത്തുമോ ലോക ചാംപ്യന്‍മാരെ? ഇന്ത്യ-ആസ്‌ത്രേലിയ സെമി ഫൈനല്‍ ഇന്ന്

  
Farzana
March 04 2025 | 03:03 AM

India faces Australia in the Champions Trophy semifinal today at Dubai International Stadium

ദുബൈ: ചാംപ്യന്‍സ് ട്രോഫി കിരീടം ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ യാത്രയില്‍ ഇന്ന് എതിരാളികളായി സെമി ഫൈനലില്‍ എത്തുന്നത് ലോക ക്രിക്കറ്റ് ചാംപ്യന്‍മാരായ ആസ്‌ത്രേലിയ. ഇന്ന് ഉച്ചക്ക് 2.30ന് മുതല്‍ ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് സെമി ഫൈനല്‍ പോരാട്ടം നടക്കുന്നത്. ഗ്രൂപ്പ് എയില്‍ നിന്ന് ആറു പോയിന്റുമായി ഗ്രൂപ്പ് ചാംപ്യന്‍മാരായിട്ടായിരുന്നു ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരേ 44 റണ്‍സിന്റെ ജയമായിരുന്നു ഇന്ത്യ നേടിയത്. സമ്പൂര്‍ണ ആധിപത്യവും ഗ്രൂപ്പില്‍ ഇന്ത്യക്കുണ്ടായിരുന്നു. കളിച്ച മൂന്ന് മത്സരങ്ങളും ടീം ജയിച്ചിരുന്നു.

രണ്ട് മത്സരങ്ങളില്‍ ചേസ് ചെയ്തും, അവസാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്തും ജയം നേടിയത് ഇന്ത്യയുടെ ആത്മവിശ്വാസത്തെ ഉയര്‍ത്തിയിട്ടുണ്ട്. ഗ്രൂപ്പ് ബിയില്‍ നിന്ന് നാലു പോയിന്റുമായി രണ്ടാം സ്ഥാനക്കാരായിട്ടാണ് ആസ്‌ത്രേലിയ സെമി പോരാട്ടത്തിന് എത്തുന്നത്. മൂന്ന് മത്സരം കളിച്ചതില്‍ ഒറ്റ മത്സരത്തില്‍ മാത്രമാണ് ഓസീസ് ജയിച്ചത്. ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ ജയം നേടിയിരുന്നു ഓസീസ്. ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കെതിരേയുള്ള ഓസീസിന്റെ മത്സരം മഴ കാരണം റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് പോയിന്റ് പങ്കിട്ട ഓസീസിന് നാലു പോയിന്റാണുള്ളത്.

നിലവില്‍ ഓസീസ് താരങ്ങള്‍ മികച്ച ഫോമിലാണെന്നത് ഇന്ത്യക്ക് പ്രധാന വെല്ലുവിളിയാണ്. ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തില്‍ നാലാം നമ്പറിലെത്തിയ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിന്റെ സെഞ്ചുറിയുടെ കരുത്തിലായിരുന്നു കങ്കാരുക്കള്‍ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. അലക്‌സ് ക്യാരിയും ഓസീസ് ബാറ്റിങ്ങിനെ കരുത്തുറ്റതാക്കുന്നു. ഓസീസിനെതിരേ വമ്പന്‍ ടൂര്‍ണമെന്റുകളില്‍ തോല്‍ക്കുകയെന്ന പതിവ് ഇന്ത്യക്കുണ്ട്. 2015 ലോകകപ്പ് സെമി ഫൈനല്‍, 2023 ഏകദിന ലോകകപ്പ് ഫൈനല്‍ എന്നിവയില്‍ എല്ലാം ഇന്ത്യ തോറ്റത് ആസ്‌ത്രേലിയയോടാണ്. ടി20 ലോകകപ്പില്‍ കങ്കാരുക്കളെ തോല്‍പ്പിക്കാന്‍ സാധിച്ചതാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത്.

സ്പിന്നര്‍മാരിലാണ് ഇന്ത്യക്ക് പ്രതീക്ഷയുള്ളത്. മുന്‍നിര ഒരിക്കല്‍ കൂടി തിളങ്ങിയാല്‍ ഓസീസിനെ വീഴ്ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞേക്കും. അവസാന മത്സരത്തില്‍ ഇന്ത്യയുടെ സ്പിന്‍ കെണിയിലായിരുന്നു കിവികള്‍ വീണത്. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ സ്പിന്‍ ബൗളര്‍മാര്‍ക്കായിരിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുക. വിരാട് കോഹ്‌ലിയും ശുഭ്മാന്‍ ഗില്ലും ടൂര്‍ണമെന്റില്‍ സെഞ്ചുറി നേടിയിട്ടുണ്ട്. രോഹിത് ശര്‍മയുടെ ഫോമില്‍ തന്നെയാണ്. ഇവരില്‍ നിന്ന് ഇന്നും മികച്ച പ്രകടനം വരുകയാണെങ്കില്‍ ഇന്ത്യക്ക് കരുത്ത് കാണിക്കാനാവും.

ശ്രേയസ് അയ്യരാണ് ടൂര്‍ണമെന്റില്‍ ഏറ്റവും സ്ഥിരതയോടെ ബാറ്റുവീശുന്നത്. മുഹമ്മദ് ഷമിയുടെ ഫോം മത്സരത്തില്‍ നിര്‍ണായകമാകും. ബംഗ്ലാദേശിനെതിരേ മാത്രമാണ് പേസ് നിര തിളങ്ങിയത്. കിവീസിനെതിരേ അഞ്ച് വിക്കറ്റെടുത്ത് മാച്ച് വിന്നറായ വരുണ്‍ ചക്രവര്‍ത്തി ടീമില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ഓസീസ് നിരയില്‍നിന്ന് മാത്യു ഷോര്‍ട് പരുക്ക് കാരണം പുറത്തായത് കങ്കാരുക്കള്‍ക്ക് തിരിച്ചടിയാണ്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  a day ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  2 days ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  2 days ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  2 days ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  2 days ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  2 days ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  2 days ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  2 days ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  2 days ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  2 days ago