HOME
DETAILS

സെയ്ഫ് അലിഖാനെ അക്രമിച്ചകേസ്: പ്രതി വീട്ടിനുള്ളിലെത്തിയത് എ.സി ദ്വാരം വഴി, കയറിയത് നടന്റെ വീടാണെന്ന് അറിയാതെ

  
Web Desk
January 20, 2025 | 5:23 AM

 Sharon Raj Murder Sentence to be Pronounced Today for Grishma and Nirmal Kumaran Nair

മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ കുത്തിയ കേസിലെ പ്രതി ഷരീഫുല്‍ ഇസ്‍ലാം ഷെഹ്‌സാദ് എന്ന 30 കാരനെ പിടിച്ചത് മൂന്ന് ദിവസം നീണ്ട അന്വേഷണത്തിനൊടുവില്‍. ബംഗ്ലാദേശിലെ ജലോക്തി ജില്ലക്കാരനാണ് ഷെഹ്‌സാദ് എന്നാണ് പൊലിസ് പറയുന്നത്. മുംബൈയിലെ ഹൗസ് കീപ്പിങ് ഏജന്‍സി വഴി മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളില്‍ ജോലിനോക്കിയിട്ടുണ്ട്. താനെയിലെ ബാറിലാണ് അവസാനമായി ജോലിചെയ്തത്. അവിവാഹിതനായ ഇയാള്‍ വോര്‍ളിയിലെ വാടകവീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. കുറച്ച് നാളുകളായി സ്ഥിരമായി ജോലിയൊന്നും ഉണ്ടായിരുന്നില്ല. ഇക്കാരണത്താലാണ് മോഷണത്തിലേക്ക് തിരിഞ്ഞത്.

വീട് കൊള്ളയടിക്കുക എന്ന ഉദ്ദേശത്തോടെയാണ് സെയ്ഫിന്റെ വലിയ വീട് തെരഞ്ഞെടുത്തത്. അതൊരു ബോളിവുഡ് നടന്റെ വീടാണെന്ന് അറിഞ്ഞിരുന്നില്ല. എ.സി ദ്വാരം വഴിയാണ് വീട്ടിനുള്ളിലേക്ക് കടന്നത്. ആദ്യം കുട്ടിയുടെ മുറിയിലാണ് എത്തിയത്. വീട്ടുജോലിക്കാരി ബഹളംവച്ചപ്പോള്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സെയ്ഫിന്റെ മുമ്പില്‍പ്പെട്ടു. സെയ്ഫ് തടഞ്ഞതോടെ രക്ഷപ്പെടാന്‍ വേണ്ടിയാണ് കുത്തിയതെന്നും പൊലിസിന് മൊഴിനല്‍കി.

ആക്രമണശേഷം സെയ്ഫിന്റെ വീട്ടില്‍നിന്ന് രക്ഷപ്പെട്ട പ്രതി, ബാന്ദ്രയില്‍നിന്ന് ട്രെയിനില്‍ ദാദറിലെത്തി. അവിടെനിന്ന് വോര്‍ളി കോലിവാഡയിലെ താമസസ്ഥലത്തെത്തിയത്. ടി.വിയിലും യൂട്യൂബിലും ചിത്രം പ്രചരിക്കുന്നതുകണ്ടാണ് ബാന്ദ്രയില്‍നിന്ന് താനെയിലെത്തിയത്. ഇവിടെയും പൊലിസുകാരുടെ സാന്നിധ്യം മനസിലാക്കിയ പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. കേസിന്റെ വിശദാംശങ്ങളും അന്വേഷണവും അറിയാനായി വാര്‍ത്ത കണ്ടിരുന്നതായും ഇയാള്‍ മൊഴി നല്‍കി.
മുംബൈ പൊലിസും സിറ്റി ക്രൈംബ്രാഞ്ചും 20ഓളം ടീമുകള്‍ രൂപീകരിച്ചാണ് പ്രതിയെ തേടിയിറങ്ങിയത്. സംശയം തോന്നി രണ്ട് പേരെ പിടികൂടി ചോദ്യംചെയ്‌തെങ്കിലും വിട്ടയക്കേണ്ടിവന്നു. നൂറുകണക്കിന് സി.സി.ടി.വി ദൃശ്യങ്ങള്‍ ആണ് പരിശോധിച്ചത്. ഇതിനിടെ പ്രതി നിര്‍മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന കരാറുകാരനെ ജോലിക്കായി സന്ദര്‍ശിച്ചെന്ന് കണ്ടെത്തി. ഇതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കരാറുകാരനാണ് പൊലിസിന് നല്‍കിയത്.

ലേബര്‍ ക്യാംപില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ടോര്‍ച്ച് വെളിച്ചത്തില്‍ ഒരാള്‍ തറയില്‍ ഉറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടു. ആളെ അറിയാനായി പൊലിസ് മുട്ടിവിളിച്ചപ്പോള്‍ പ്രതി ഉടന്‍ എഴുന്നേറ്റ് ഓടി. പൊലിസ് ഉദ്യോഗസ്ഥര്‍ പിന്നാലെ ഓടിയാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്.

 The Neyyattinkara Additional Sessions Court will pronounce the sentence today in the case of Sharon Raj's murder, where poison was mixed in a concoction to kill him. Grishma, the first accused, and Nirmal Kumaran Nair, her maternal uncle, have been found guilty. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  6 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  6 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  6 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  6 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  6 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  6 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  6 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ അഗ്‌നിരക്ഷാ സേനാ വാഹനം മറിഞ്ഞ് ആയൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ മികച്ച ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രതിമാസ പുരസ്കാരം; മാർക്ക് നിർണ്ണയം ഇങ്ങനെ

Kerala
  •  6 days ago
No Image

എസ്.ഐ.ആർ മൂന്നാംഘട്ടം വിവാദത്തിൽ: 'മറ്റ് കാരണങ്ങൾ' പറഞ്ഞ് 84,000 പേരുടെ പേര് വെട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  6 days ago