HOME
DETAILS

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ നായര്‍ക്ക് മൂന്നു വര്‍ഷം തടവ്

  
Web Desk
January 20 2025 | 06:01 AM

Grishma Gets Death Sentence in Sharon Raj Murder Case Nirmal Kumaran Nair Gets 3 Years in Prison

തിരുവനന്തപുരം: കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല കുമാരന്‍ നായര്‍ക്ക് മൂന്നു വര്‍ഷം തടവു ശിക്ഷയും വിധിച്ചു.  നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. നേരത്തേയും വധശ്രമമുണ്ടായി. വീണ്ടു വീണ്ടും കുറ്റകൃത്യം നടത്തിയെന്നും കോടതി പറഞ്ഞു. 


ഇവര്‍ കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ഷാരോണിനെ ഒഴിവാക്കാന്‍ കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്നായിരുന്നു കണ്ടെത്തല്‍. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ മാതാവിനെതിരെ തെളിവില്ലാത്തതിനാല്‍ അവരെ വെറുതെ വിടുകയായിരുന്നു.

തട്ടിക്കൊണ്ടുപോകല്‍, വിഷം നല്‍കല്‍, കൊലപാതകം, പൊലിസിനെ തെറ്റിദ്ധരിപ്പിക്കല്‍ എന്നി കുറ്റങ്ങളാണ് ഗ്രീഷ്മയ്‌ക്കെതിരെ തെളിഞ്ഞത്. തെളിവുനശിപ്പിച്ചെന്ന കുറ്റമാണ് നിര്‍മലകുമാരന്‍ നായരുടേത്. ഒന്നാംപ്രതിക്കു വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. പ്രായവും വിദ്യാഭ്യാസവും പരിഗണിച്ചു കുറഞ്ഞ ശിക്ഷ നല്‍കണമെന്നു പ്രതിഭാഗവും വാദിച്ചിരുന്നു.

ശിക്ഷാവിധിയുടെ വാദത്തിനിടെ തനിക്ക് 24 വയസ്സു മാത്രമാണ് പ്രായമെന്നും അതു കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണമെന്നുമാണ് ഗ്രീഷ്മ അഭ്യര്‍ഥിച്ചത്. അതേസമയം കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണ്ട് ഗ്രീഷ്മയ്ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

2022 ഒക്ടോബര്‍ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ കീടനാശിനി കലര്‍ത്തിയ കഷായം ഷാരോണിന് നല്‍കുകയായിരുന്നു. ഒക്ടോബര്‍ 25നാണ് ചികിത്സയിലിരിക്കെ ഷാരോണ്‍ രാജ് മരിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃക്കാക്കരയില്‍ എ.എസ്.ഐയ്ക്ക് നേരെ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം; കല്ലെറിഞ്ഞ് തല പൊട്ടിച്ചു

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത

Kerala
  •  2 days ago
No Image

വെളിച്ചെണ്ണ വില കുതിക്കുന്നു; ചെറുകിട മില്ലുകള്‍ പ്രതിസന്ധിയില്‍

Kerala
  •  2 days ago
No Image

ഒറ്റ തോൽ‌വിയിൽ ഇംഗ്ലണ്ടിന്റെ തലയിൽ വീണത് തിരിച്ചടിയുടെ റെക്കോർഡ്

Cricket
  •  2 days ago
No Image

കളമശ്ശേരി ഭീകരാക്രമണ കേസ്: ബോംബുണ്ടാക്കിയ രീതി പ്രതി  ഡൊമിനിക് മാർട്ടിൻ  ചിത്രങ്ങൾ സഹിതം ഒരു വിദേശ നമ്പറിലേക്ക് അയച്ചു?

Kerala
  •  2 days ago
No Image

ചുമ്മാ കേസ് കൊടുക്കാനാവില്ല, കോടതി വ്യവഹാരങ്ങള്‍ക്ക് ചെലവുണ്ട് -വഴിനടക്കാനും കുടിവെള്ളമെടുക്കാനുമുള്ള അവകാശത്തിനു പരാതിനല്‍കാന്‍ 5000

Kerala
  •  2 days ago
No Image

വടകരയിൽ കാറിടിച്ച് ഒൻപത് വയസ്സുകാരിക്ക് ​ഗുരുതരമായി പരുക്കേറ്റ് കോമയിൽ ആയ സംഭവം: പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

സംസ്ഥാന ബജറ്റിലെ പുതിയ പദ്ധതികളായ ന്യൂ ഇന്നിങ്‌സിലേക്കും കോപറേറ്റീവ് ഹൗസിങ്ങിലേക്കുമെത്താന്‍ ദൂരം ഏറെ

Kerala
  •  2 days ago
No Image

കാത്തിരിപ്പിന് അവസാനം; ഒടുവിൽ ഡൽഹിക്കും കിട്ടി ചരിത്രത്തിലെ ആദ്യ കിരീടം

Cricket
  •  2 days ago
No Image

യോഗ്യതയുണ്ട്, പക്ഷേ സർട്ടിഫിക്കറ്റില്ല; ഡി.എൽ.എഡ് ഉദ്യോഗാർഥികൾക്ക് പരീക്ഷണകാലം

Kerala
  •  2 days ago