HOME
DETAILS

കുവൈത്തിൽ ഗതാഗത നിയമത്തിൽ ഭേദ​ഗതി വരുത്തി; നിയമലംഘനങ്ങൾക്ക് ലൈസൻസ് റദ്ദാക്കൽ മുതൽ തടവ് ശിക്ഷ വരെ

  
January 20, 2025 | 3:11 PM

Kuwait Introduces Amendments to Traffic Law with Stricter Penalties

കുവൈത്ത് സിറ്റി: അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ഗതാഗത നിയമം ഭേദഗതി ചെയ്ത് കുവൈത്ത്. ഗുരുതര നിയമലംഘനങ്ങൾക്ക് ശിക്ഷയായി അഞ്ച് വർഷം വരെ തടവും 3000 ദിനാർ പിഴയും ലഭിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് പുതിയ ഉത്തരവ്. നമ്പർ 5/2025 പ്രകാരമുള്ള ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും.

ഗുരുതര ലംഘനങ്ങൾക്ക് പുതിയ നിയമപ്രകാരം കോടതിയിൽ കേസ് നേരിടേണ്ടതായിവരും. പ്രധാനമായും ആർട്ടിക്കിൾ 6, 8, 14, 22, 24, 33, 34, 35, 36, 38 എന്നിവയാണ് വാഹനമോടിക്കുന്നവരെ സംബന്ധിച്ചുള്ളത്. ഇതിൽ ആർട്ടിക്കിൾ 38 പ്രകാരമുള്ള ലംഘനങ്ങൾ കൂടുതൽ ശിക്ഷാർഹമാണ്.

മദ്യപിച്ചോ ലഹരിമരുന്ന് ഉപയോഗിച്ചോ വാഹനമോടിച്ച് അപകടമുണ്ടായി മരണം സംഭവിച്ചാൽ രണ്ട് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയും 2000 മുതൽ 5000 ദിനാർ വരെ പിഴയും ലഭിക്കും. കൂടാതെ, ഇത്തരക്കാർ ഉണ്ടാക്കുന്ന അപകടത്തിന് മൂന്ന് വർഷം വരെ തടവും 2000 മുതൽ 3000 ദിനാർ വരെ പിഴയും ലഭിക്കും. ലഹരി ഉപയോഗിച്ച് വാഹനമോടിച്ചാൽ ഒന്ന് മുതൽ രണ്ട് വർഷം വരെ തടവും 1000 മുതൽ 3000 ദിനാർ വരെ പിഴയോ ലഭിക്കും.

മറ്റു കുറ്റകൃത്യങ്ങൾ

1) അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ഒരു വർഷം തടവ്.
2) ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ മൂന്ന് മാസം തടവും 150 മുതൽ 300 ദിനാർ വരെ പിഴയും.
3) വാഹനമോടിക്കുമ്പോൾ പൊതുധാർമികത ലംഘിക്കുന്ന പ്രവർത്തനങ്ങൾക്ക് മൂന്ന് മാസം തടവും 150 ദിനാർ പിഴയും.
4) അപകടമുണ്ടായാൽ ഓടി ഒളിക്കുന്നതിന് മൂന്ന് മാസം തടവും 150 ദിനാർ പിഴയും.
5) ബ്രേക്ക് ഇല്ലാതെ വാഹനം ഓടിച്ചാൽ രണ്ട് മാസം തടവും 200 ദിനാർ പിഴയും.
6) കാൽനടയാത്രക്കാരുടെ ഇടവഴിയിൽ വാഹനം ഓടിച്ചാൽ ഒരു മാസം തടവും 100 ദിനാർ പിഴയും..
7) ചുവപ്പ് സിഗ്നൽ മറികടക്കുന്നത്, അമിതവേഗത, എതിർദിശയിൽ വാഹനം ഓടിക്കുന്നത്, വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നത് എന്നീ കുറ്റകൃത്യങ്ങൾക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവ് ശിക്ഷയോ 600 മുതൽ 1000 ദിനാർ വരെ പിഴയോ ലഭിക്കും.
8) മുൻസീറ്റിൽ പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ ഇരുത്തുക, ലൈസൻസ് ഇല്ലാത്ത ആൾക്ക് വാഹനം ഓടിക്കാൻ നൽകുക, വാഹനത്തിന്റെ വലിപ്പത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ലംഘനങ്ങൾക്ക് രണ്ട് മാസം തടവും 100 മുതൽ 200 ദിനാർ വരെ പിഴയും ലഭിക്കും.
9) സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, അപകടകരമാം വിധം മറ്റ് വാഹനങ്ങളെ മറികടക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് ഒരു മാസം വരെ തടവും 50 മുതൽ 100 ദിനാർ വരെ പിഴയും ലഭിക്കും.
10) ഗതാഗത തടസ്സം സൃഷ്‌ടിക്കുക, വാഹനം ഓടിക്കുമ്പോൾ ആവശ്യമായ ലൈറ്റുകൾ പ്രവർത്തിപ്പിക്കാതിരിക്കുക എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾക്ക് 45 മുതൽ 75 ദിനാർ വരെ പിഴ ലഭിക്കും.

Kuwait has made significant changes to its traffic law, imposing harsher penalties for violations, including license revocation and imprisonment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഭജനത്തോടെ മുസ്‌ലിംകളെല്ലാം പോയതോടെ ക്രിസ്ത്യൻ സ്‌കൂളായി മാറി, ഒടുവിൽ അമൃത്സറിലെ മസ്ജിദ് സിഖുകാരും ഹിന്ദുക്കളും മുസ്‌ലിംകൾക്ക് കൈമാറി; ഏഴുപതിറ്റാണ്ടിന് ശേഷം ബാങ്ക് വിളി ഉയർന്നു

National
  •  3 days ago
No Image

തീവ്രശ്രമങ്ങൾ വിഫലം: അടിമാലിയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ സംഭവം; ദമ്പതിമാരിൽ ഭർത്താവ് മരിച്ചു, ഭാര്യ ആശുപത്രിയിൽ

Kerala
  •  3 days ago
No Image

'അവർ മോഷ്ടിക്കുകയും പിന്നെ പരാതിപ്പെടുകയും ചെയ്യുന്നു'; എൽ ക്ലാസിക്കോയ്ക്ക് മുമ്പ് റയൽ മാഡ്രിഡിനെതിരെ വെല്ലുവിളി നിറഞ്ഞ പ്രസ്‌താവനയുമായി ലാമിൻ യമാൽ

Football
  •  4 days ago
No Image

ഇടുക്കി അടിമാലിയിൽ മണ്ണിടിച്ചിൽ; ഒരു കുടുംബം മണ്ണിനടിയില്‍ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  4 days ago
No Image

കുടുംബസമ്മേതം കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത് 46.5 കിലോ കഞ്ചാവ്; മാതാപിതാക്കളും 2 മക്കളും പിടിയിൽ

crime
  •  4 days ago
No Image

ടേക്ക് ഓഫിന് പിന്നാലെ പക്ഷിയിടിച്ചു; എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

National
  •  4 days ago
No Image

ഭാര്യ വഴക്കിട്ട് പിണങ്ങിപ്പോയി, യുവാവ് ദേഷ്യം തീർത്തത് ഇരട്ടകളായ പിഞ്ചുകുഞ്ഞുങ്ങളോട്; കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പിതാവ് കീഴടങ്ങി

crime
  •  4 days ago
No Image

എൽ.ഐ.സി ഫണ്ടെടുത്ത് അദാനിക്കായി 'രക്ഷാപദ്ധതി', മോദി സർക്കാരിനെതിരേ ഗുരുതര ആരോപണവുമായി വാഷിങ്ടൺ പോസ്റ്റ്; വിഷയം ഏറ്റെടുത്ത് കോൺഗ്രസ്

National
  •  4 days ago
No Image

പിച്ചിൽ അതിക്രമിച്ച് കടന്നതിന് ജയിലിലായ മലയാളി ആരാധകൻ, വൈറൽ സെൽഫിക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് പറയാൻ ജോവോ ഫെലിക്സിനോട് ആവശ്യപ്പെട്ടതെന്തെന്ന് വെളിപ്പെടുത്തി

Cricket
  •  4 days ago
No Image

ഫ്ലൈ ഓവറിൽ റീൽസ് ചിത്രീകരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ടു; ഒരാൾ അറസ്റ്റിൽ

National
  •  4 days ago