HOME
DETAILS

'വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സ്ത്രീ സുരക്ഷ'; കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകലി'ല്‍ നിയമസഭയില്‍ ബഹളം

  
January 21, 2025 | 6:40 AM

opposition-mla-raises-concerns-over-assault-of-a-cpm-woman-councilor

തിരുവനന്തപുരം: കൂത്താട്ടുകുളത്ത് സി.പി.എം വനിതാ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ വിഷയത്തില്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. സ്ത്രീ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ലെന്നായിരുന്നു അടിയന്തര പ്രമേയ നോട്ടിസിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. 

അനൂപ് ജേക്കബ് എം.എല്‍.എയാണ് അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത്. വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സ്ത്രീ സുരക്ഷയെന്ന് കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ഉദ്ധരിച്ച് എം.എല്‍.എ സഭയില്‍ ചോദിച്ചു. സ്ത്രീസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവന നടത്തി രണ്ട് ആഴ്ചയ്ക്കുള്ളിലാണ് ജനപ്രതിനിധിയായ ഒരു വനിത ആള്‍ക്കൂട്ടത്തിന് നടുവില്‍ അപമാനിക്കപ്പെട്ടത്. കാല് തല്ലിയൊടിക്കുമെന്ന് പറഞ്ഞ് കൊലവിളി ഉയര്‍ത്തുന്നതാണോ സ്ത്രീസുരക്ഷ., പൊലിസ് നോക്കി നില്‍ക്കെയാണ് സംഭവം. എന്ത് സ്ത്രീസുരക്ഷയാണ് സര്‍ക്കാര്‍ പ്രസംഗിക്കുന്നതെന്നും സെലിബ്രിറ്റിക്ക് മാത്രമാണോ സ്ത്രീസുരക്ഷയെന്നും അനൂപ് ജേക്കബ് ചോദിച്ചു. 

ഒരു അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാനുള്ള കെല്‍പ്പ് എല്‍.ഡി.എഫിനില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ജനാധിപത്യമല്ല ഗുണ്ടാധിപത്യമാണ് നടക്കുന്നതെന്നും അനൂപ് ജേക്കബ് സഭയില്‍ ആരോപിച്ചു. കുത്താട്ടുകുളത്ത് ഒത്തുകളിച്ച  പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും  പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാല്‍ കൂത്താട്ടുകുളം വിഷയത്തിലെ പരാതികളില്‍ ശക്തമായ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി മറുപടി നല്‍കി. നാലുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷത്തിനു അവകാശം ഉണ്ട്. കലാരാജുവിനെ മാറ്റി എടുക്കാന്‍ നീക്കം നടത്തി. കാലുമാറ്റത്തെ പ്രോല്‍സാഹിപ്പിക്കുന്ന സ്ഥിതിയുണ്ടായി. അത് അംഗീകരിക്കാന്‍ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മറ്റൊരു രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചാല്‍ പദവി രാജിവച്ചിട്ട് മാറുന്നതാണ് മര്യാദ. കാലുമാറ്റത്തെ അതേരീതിയില്‍ അംഗീകരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.  

സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയതിന് പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരിഹാസം. കാലുമാറ്റം ഉണ്ടായാല്‍ തട്ടിക്കൊണ്ടു പോകുമോയെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. ക്രിമിനലുകളെ സി.പി.എം വളര്‍ത്തിയെടുക്കുന്നു. പാര്‍ട്ടി ഏരിയാ സെക്രട്ടറിയാണ് ഒന്നാംപ്രതി. 

ഇതാണോ അമ്മമാരോടും സഹോദരിമാരോടുമുള്ള നീതി ബോധം? ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി വസ്ത്രാക്ഷേപം നടത്തി. തട്ടിക്കൊണ്ടുപോകാന്‍ ഡി.വൈ.എസ്.പി  തന്നെ വഴിയൊരുക്കി. കൗരവസഭയെപ്പോലെ, ഭരണപക്ഷം അഭിനവ ദുശ്ശാസനന്‍മാരായി മാറുന്നെന്നും ഏഴ് വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ചെയ്തത്. അതിനെ മുഖ്യമന്ത്രി കൂറുമാറ്റമായി വിലകുറച്ച് കാണിക്കുന്നെന്നും സതീശന്‍ ആരോപിച്ചു.തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  9 days ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  9 days ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  9 days ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  9 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  9 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  9 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  9 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  9 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  9 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  9 days ago