HOME
DETAILS

മൻഗഢ് ഗ്രാമത്തെപ്പറ്റി കേട്ടിട്ടുണ്ടോ? മഹാരാഷ്ട്രയുടെ അഭിമാനമുയർത്തി ഇന്ത്യയുടെ ആദ്യ തേൻ ​ഗ്രാമം റിപ്പബ്ലിക് ദിന പരേഡിലേക്ക്

  
January 21, 2025 | 2:23 PM

 Indias First Honey Village Mangalghat Makes Maharashtra Proud

റിപ്പബ്ലിക് ദിന പരേഡിൽ മഹാരാഷ്ട്രയുടെ നിശ്ചലദൃശ്യമായി സംസ്ഥാനത്തിന്റെ തേൻഗ്രാമം പദ്ധതി അവതരിപ്പിക്കും. അതേസമയം, സംസ്ഥാനത്തിൻ്റെ അഭിമാനമായി അവതരിപ്പിക്കപ്പെടുമ്പോഴും അവഗണനമാത്രമാണ് തങ്ങൾക്കെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ തേൻഗ്രാമമാണ് മഹാരാഷ്ട്രയിലെ സത്താറയിലെ മൻഗഢ് ഗ്രാമം.

2022 മേയിൽ മഹാരാഷ്ട്ര ഖാദി ഗ്രാമ വ്യവസായ ബോർഡിൻ്റെ കീഴിലാണ് തേൻഗ്രാമം എന്ന ആശയം ആദ്യമായി നടപ്പിലാക്കിയത്. തേനീച്ച വളർത്തൽ പ്രോത്സാഹിപ്പിക്കുക, ഗ്രാമീണർക്ക് അധികവരുമാനം ഉറപ്പാക്കുക, പാരിസ്ഥിതിക സന്തുലനാവസ്ഥ ഉറപ്പാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടായിരുന്നു പദ്ധതി. ജില്ലയിൽ ഒരു തേൻഗ്രാമം എന്നതായിരുന്നു സർക്കാർ ലക്ഷ്യമെങ്കിലും പിന്നീട് മൻഗഢ് ഗ്രാമത്തിൻ്റെ ചുവടുപിടിച്ച് മറ്റ് ജില്ലകളിലേക്കും ആശയം വ്യാപിപ്പിക്കുകയായിരുന്നു.

റിപ്പബ്ലിക് പരേഡിൽ നിശ്ചലദൃശ്യമായി അവതരിപ്പിക്കപ്പെടുന്നതോടെ അന്തർദേശീയ ശ്രദ്ധലഭിക്കുമെന്ന സന്തോഷത്തിലാണ് ഗ്രാമനിവാസികൾ. തങ്ങൾക്കിത് അഭിമാന നിമിഷമാണെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, തങ്ങൾ വിജയകരമായി നടപ്പാക്കിയ ആശയം നിശ്ചലദൃശ്യമായി അവതരിപ്പിക്കുന്നത് അറിയിക്കുകപോലും ചെയ്‌തില്ലെന്നും നാട്ടുകാർ പരാതി പറയുന്നു.

ഈ അഭിമാനമുഹൂർത്തത്തിൽ പങ്കാളികളാവാൻ തങ്ങളെക്കൂടെ ചേർക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അധികാരികളെ സമീപിച്ചെങ്കിലും മറുപടി അനുകൂലമായിരുന്നില്ലെന്ന് അവർ പറയുന്നു. തേൻഗ്രാമം നടപ്പാക്കുന്നതിലുള്ള തങ്ങളുടെ പങ്കാളിത്തം നേരിട്ട് അവതരിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടൽ തേടാനൊരുങ്ങുകയാണ് നാട്ടുകാർ.

Discover how Mangalghat, a small village in Maharashtra, earned recognition as India's first honey village and proudly represented the state at the Republic Day Parade.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അറസ്റ്റ് ചെയ്യാനാണെങ്കിൽ ചെയ്യട്ടെ'; പുനർജനി കേസിൽ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് വി.ഡി. സതീശൻ

Kerala
  •  6 days ago
No Image

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വീടിന് നേരെ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ

crime
  •  6 days ago
No Image

റൊണാൾഡോ ലോകകപ്പ് നേടില്ല, കിരീമുയർത്തുക ആ നാല് ടീമുകളിലൊന്നായിരിക്കും: മുൻ താരം

Football
  •  6 days ago
No Image

മെഡിക്കൽ കോളേജ് ലിഫ്റ്റിൽ കുടുങ്ങിയത് രണ്ട് ദിവസം; രോഗിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  6 days ago
No Image

മഡൂറോയ്ക്ക് ശേഷം ഗ്രീൻലാൻഡോ? ട്രംപിന്റെ ഭീഷണി നിർത്തണമെന്ന് ഡാനിഷ് പ്രധാനമന്ത്രി

International
  •  6 days ago
No Image

കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയ്ക്ക് യുഎഇയിൽ പുതിയ നിയമം; മാതാപിതാക്കളും പ്ലാറ്റ്‌ഫോമുകളും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

uae
  •  6 days ago
No Image

അവനെ ഇന്ത്യൻ ടീമിലെടുത്തത് എന്തിനാണെന്ന് മനസിലാവുന്നില്ല: വിമർശനവുമായി മുൻ താരം

Cricket
  •  6 days ago
No Image

10 രൂപയ്ക്ക് 50,000 വരെ വാഗ്ദാനം; പൊന്നാനിയിൽ 'എഴുത്ത് ലോട്ടറി' മാഫിയ സജീവം

crime
  •  6 days ago
No Image

അബൂദബിയിലെ മുസഫയിൽ ജനുവരി 12 മുതൽ പെയ്ഡ് പാർക്കിംഗ്; ആദ്യഘട്ടത്തിൽ സജ്ജീകരിക്കുന്നത് 4,680 പാർക്കിംഗ് ഇടങ്ങൾ

uae
  •  6 days ago
No Image

ആന്ധ്രയിൽ ഒഎൻജിസി ഗ്യാസ് കിണറിൽ വൻ തീപ്പിടിത്തം; ഗ്രാമങ്ങൾ ഒഴിപ്പിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  6 days ago