HOME
DETAILS

ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി; പന്തുകൊണ്ട് ക്രിക്കറ്റ് ലോകം കീഴടക്കി വൈഷ്ണവി ശർമ്മ

  
Web Desk
January 21 2025 | 14:01 PM

vaishavi sharma create a new record in icc under 19 womens world cup

ക്വാലാലംപൂർ: അണ്ടർ 19 വനിതാ ലോകകപ്പിൽ ചരിത്രംക്കുറിച്ച് ഇന്ത്യൻ താരം വൈഷ്ണവി ശർമ്മ. മലേഷ്യക്കെതിരായ രണ്ടാം മത്സരത്തിൽ ഹാട്രിക് അടക്കം അഞ്ചു വിക്കറ്റുകൾ നേടിയാണ് വൈഷ്ണവി തിളങ്ങിയത്. നാല് ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ അഞ്ചു റൺസ് വഴങ്ങിയാണ് അഞ്ചു വിക്കറ്റുകളാണ് വൈഷ്ണവി നേടിയത്. ഇതോടെ ണ്ടർ 19 വനിതാ ടി-20 ലോകകപ്പിൻ്റെ ചരിത്രത്തിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറാനും വൈഷ്ണവിക്ക് സാധിച്ചു. 

മത്സരത്തിന്റെ 13ാം ഓവറിലാണ് വൈഷ്ണവിയുടെ ഹാട്രിക് പിറന്നത്. മലേഷ്യൻ താരങ്ങളായ ഐൻ ബിൻ്റി റോസ്‌ലാൻ, നൂർ ഇസ്മ ​​ഡാനിയ, സിതി നസ്‌വ എന്നിവരെ പുറത്താക്കിയാണ് വൈഷ്ണവി ഹാട്രിക് നേടിയത്. അണ്ടർ 19 വനിതാ ടി-20 ലോകകപ്പിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് വൈഷ്ണവി. സൗത്ത് ആഫ്രിക്കയുടെ മാഡിസൺ ലാൻഡ്‌സ്‌മാനാണു ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം. 2023ൽ സ്കോട്ട്ലൻഡിനെതിരെയുള്ള മത്സരത്തിലാണ് ലാൻഡ്സ്മാൻ ഹാട്രിക് നേടിയത്. 

മത്സരത്തിൽ മലേഷ്യയെ 10 വിക്കറ്റുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മലേഷ്യ14.3 ഓവറിൽ 31 റൺസിന്‌ പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 2.5 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടമാവാതെ ലക്ഷ്യം മറികടക്കുകയായിരുന്നു. നിലവിൽ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് നാല് പോയിന്റോടെ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ജനുവരി 23ന് നടക്കുന്ന അടുത്ത മത്സരത്തിൽ ശ്രീലങ്കയെയാണ് ഇന്ത്യ നേരിടുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

Kerala Gold Rate Updates | ഒന്ന് കിതച്ചു തളർന്നില്ല, ദേ പിന്നേം കുതിച്ച് സ്വർണം

Business
  •  a day ago
No Image

ദുബൈയിൽ 115 കിലോമീറ്റർ നഗ്നപാദനായി ഓടി മലയാളി യുവാവ്; ഓട്ടം പരിസ്ഥിതിയിലേക്കും ആരോ​ഗ്യത്തിലേക്കും ലോകശ്രദ്ധ ക്ഷണിക്കാൻ

uae
  •  a day ago
No Image

ഡല്‍ഹിയില്‍ ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി, അയല്‍ സംസ്ഥാനങ്ങളിലും പ്രകമ്പനം

National
  •  a day ago
No Image

ചെയർമാൻ - കോൺട്രാക്ടർ ഉടക്ക്; പള്ളിവാസൽ വിപുലീകരണ പദ്ധതി കമ്മിഷനിങ് വൈകുന്നു

Kerala
  •  a day ago
No Image

കൊച്ചി മെട്രോയിൽ മദ്യക്കച്ചവടം ആരംഭിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം

Kerala
  •  a day ago
No Image

എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഇന്ന് തുടങ്ങും; ചോദ്യപേപ്പര്‍ ലഭിക്കാതെ സ്‌കൂളുകള്‍; പ്രതിസന്ധി

Kerala
  •  a day ago
No Image

തൃശൂര്‍ ബാങ്ക് കവര്‍ച്ച കേസ്; പൊലിസിനെ കുഴക്കി റിജോ; ചോദ്യങ്ങള്‍ക്ക് പല മറുപടി; മുന്‍പും കവര്‍ച്ചാ ശ്രമം

Kerala
  •  a day ago
No Image

UAE Weather Update: യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത, ഇരുണ്ട മേഘങ്ങളെ പ്രതീക്ഷിക്കാം

uae
  •  a day ago
No Image

റിയാദിൽ രണ്ട് ദിവസമായി ലഭിച്ചത് കനത്ത മഴ; മഴമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറക്കാനുള്ള സജ്ജീകരണങ്ങൾ തുടരുന്നു

Saudi-arabia
  •  2 days ago
No Image

തൃശൂർ ബാങ്ക് കവര്‍ച്ച: പ്രതി കൃത്യം നടത്തിയത് തികഞ്ഞ ആസൂത്രണത്തോടെ

Kerala
  •  2 days ago