HOME
DETAILS

യുഎഇയിലെ തന്ത്രപ്രധാന മേഖലകള്‍ പ്രതിദിനം രണ്ടുലക്ഷം സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

  
Shaheer
January 21 2025 | 15:01 PM

According to reports the UAEs strategic sectors face two lakh cyber attacks every day

ദുബൈ: യുഎഇയിലെ തന്ത്രപ്രധാന മേഖലകളെ ലക്ഷ്യമിട്ട് പ്രതിദിനം 200,000 സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളും ഈ ആക്രമണങ്ങളുടെ ആഘാതം വഹിക്കുന്നുണ്ടെന്ന് യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

14 രാജ്യങ്ങളിലെ സൈബര്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്ന് ഉത്ഭവിച്ച ആക്രമണങ്ങള്‍ വിജയകരമായി കണ്ടെത്തുകയും നേരിടുകയും ചെയ്തതായി കൗണ്‍സില്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍ മേഖലകളാണ് സൈബര്‍ ആക്രമണങ്ങളുടെ പ്രാഥമിക ലക്ഷ്യം. ആക്രമണങ്ങളില്‍ 30 ശതമാനവും സാമ്പത്തിക, ബാങ്കിംഗ്, വിദ്യാഭ്യാസ മേഖലകളെ ലക്ഷ്യമിട്ടാണ് നടക്കുന്നത്. ഏവിയേഷന്‍, ഹെല്‍ത്ത്‌കെയര്‍, ടെക്‌നോളജി മേഖലകള്‍ മൊത്തം ആക്രമണത്തിന്റെ നാല് ശതമാനം വീതവും നേരിടുന്നു.

2025ലെ അത്യാധുനിക ആക്രമണങ്ങള്‍ക്ക് സാധ്യയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇനി നടക്കാനുള്ള ആക്രമണങ്ങളില്‍ പ്രത്യേകിച്ച് എഐ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ വന്‍ കുതിപ്പ് കാണാന്‍ സാധ്യതയുണ്ടെന്ന് കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. ദേശീയ സൈബര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ശക്തിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ പൊതുസ്വകാര്യ മേഖലകളോട് അഭ്യര്‍ത്ഥിച്ചു.

According to reports, the UAE's strategic sectors face two lakh cyber attacks every day


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

Kerala
  •  22 minutes ago
No Image

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം

uae
  •  38 minutes ago
No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  an hour ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  an hour ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  an hour ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  an hour ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  an hour ago
No Image

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

Kerala
  •  an hour ago
No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  2 hours ago
No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  2 hours ago