HOME
DETAILS

തുടർച്ചയായ ഏഴാം വർഷവും യുഎഇയിൽ ഏറ്റവും മൂല്യമുള്ള ബ്രാൻഡ് എന്ന നേട്ടവുമായി ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോക്.

  
January 21, 2025 | 5:29 PM

ADNOC Retains Title of UAEs Most Valuable Brand for Seventh Consecutive Year

അബൂദബി: തുടർച്ചയായ ഏഴാം വർഷവും യുഎഇയിൽ ഏറ്റവും മൂല്യമുള്ള ബ്രാൻഡ് എന്ന പദവി നിലനിർത്തി ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോക്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രാൻഡ് വാല്വേഷൻ ആൻ്റ് സ്ട്രാറ്റജി കൺസൾട്ടൻസി ബ്രാൻഡ് ഫിനാൻസ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് അഡ്നോകിന്റെ ഈ നേട്ടം. മുൻ വർഷത്തെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വർധനയാണ് അഡ്‌നോക്കിൻ്റെ ബ്രാൻഡ് മൂല്യത്തിൽ ഉണ്ടായതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 1890 കോടി യുഎസ് ഡോളറാണ് നിലവിൽ അഡ്‌നോകിന്റെ മൂല്യം.

2017 മുതൽ ബ്രാൻഡ് മൂല്യത്തിൽ മുന്നൂറ് ശതമാനത്തിൻ്റെ സ്വപ്‌നതുല്യമായ വളർച്ചയാണ് അഡ്നോക് കൈവരിച്ചിട്ടുള്ളത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബ്രാൻഡ് കൂടിയായ അഡ്നോക്, എണ്ണ-വാതക മേഖലയിൽ ആഗോളതലത്തിൽ ഏറ്റവും വലിയ അഞ്ചാമത്തെ ബ്രാൻഡുമാണ്. ആഗോള ബ്രാൻഡ് പട്ടികയിൽ 105ാം സ്ഥാനത്താണ് അബൂദബി ആസ്ഥാനമായ കമ്പനി. മുൻ വർഷം ഇത് 128ാം സ്ഥാനത്തായിരുന്നു.

1971ൽ സ്ഥാപിതമായ അഡ്നോക് ഉത്പാദനത്തിൽ ലോകത്തെ ഏറ്റവും വലിയ 12-ാമത്തെ എണ്ണക്കമ്പനിയാണ്. പ്രതിദിനം 40 ലക്ഷം ബാരൽ എണ്ണയുല്പാദിപ്പിക്കാൻ ശേഷിയുള്ള കമ്പനിക്ക് ഇന്ത്യയടക്കമുള്ള നിരവധി വിദേശരാജ്യങ്ങളിൽ നിക്ഷേപമുണ്ട്.

ബ്രാൻഡ് ഫിനാൻസിൻ്റെ റിപ്പോർട്ട് അനുസരിച്ച് ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി ടെക് ഭീമനായ ആപ്പിളാണ്. 57450 കോടി യുഎസ് ഡോളറാണ് ആപ്പിളിൻ്റെ മൂല്യം. രണ്ടാം സ്ഥാനത്ത് മൈക്രോസോഫ്റ്റും, മൂന്നാമത് ഗൂഗിളുമാണ്, ആമസോൺ നാലാം സ്ഥാനത്തും, ചില്ലറ വില്പന ഭീമനായ വാൾമാർട്ട് അഞ്ചാം സ്ഥാനത്തുമുണ്ട്.

 Discover how ADNOC, the national oil company of the UAE, has maintained its position as the country's most valuable brand for seven years in a row, according to Brand Finance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  2 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  2 days ago