കമാല്‍ മൗല മസ്ജിദ്-ഭോജ്ശാല ക്ഷേത്ര സമുച്ചയത്തില്‍ പുരാവസ്തു സര്‍വേ എട്ടാം ദിവസത്തിലേക്ക്; കനത്ത സുരക്ഷ
ഭോപ്പാല്‍: മധ്യപ്രദേശിലെ കമാല്‍ മൗല മസ്ജിദ്-ഭോജ്ശാല ക്ഷേത്ര സമുച്ചയത്തില്‍ പുരാവസ്തു സര്‍വേ എട്ടാം ദിവസവും തുടരുന്നു. മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് പ്രകാരം നടക്കുന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ.എസ്.ഐ)യുടെ പരിശോധന കനത്ത സുരക്ഷയിലാണ് നടക്കുന്നത്. വെള്ളിയാഴ്ച 35 പൊലിസുകാരെ കൂടി അധികമായി നിയോഗിച്ചിട്ടുണ്ടെന്ന് പൊലിസ് സൂപ്രണ്ട് മനോജ് സിംഗ് പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
മുമ്പ് വെള്ളിയാഴ്ചകളില്‍ 1600 പേര്‍ പ്രാര്‍ത്ഥനക്കെത്തുന്ന പള്ളിയില്‍ സര്‍വേ തുടങ്ങിയ ശേഷം 2400 പേര്‍ എത്തുന്നുണ്ടെന്നും മനോജ് സിങ് കൂട്ടിച്ചേര്‍ത്തു. 150ലേറെ പൊലിസുകാര്‍ സ്ഥലത്തുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. സര്‍വേയുടെ എട്ടാം ദിവസത്തില്‍ രണ്ട് പുതിയ വിദഗ്ധര്‍ കൂടി എ.എസ്.ഐ സംഘത്തില്‍ ചേര്‍ന്നിട്ടുണ്ട്. മാര്‍ച്ച് 22നാണ് സര്‍വേ തുടങ്ങിയത്.
#WATCH | A team of the Archaeological Survey of India (ASI) arrived at Bhojshala Complex in Dhar, Madhya Pradesh earlier this morning to conduct the survey which began on 22nd March.
— ANI (@ANI) March 29, 2024
As per an arrangement in 2003, Hindus perform puja at the complex on Tuesdays from sunrise to… pic.twitter.com/gfL35BNE0A
സര്‍വേയ്ക്കിടെ ഒരു സ്ഥലത്ത് ഫൗണ്ടേഷന്റെ അടിയില്‍ ചില ബീമുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് എഎസ്ഐ സംഘം പറയുന്നത്. കൂടുതല്‍ സ്ഥലങ്ങള്‍ കുഴിച്ച് ഒരു ഉറച്ച നിഗമനത്തിലെത്താന്‍ ടീമിന് കഴിയുമെന്ന് ചിലരെ ഉദ്ധരിച്ച് സിയാസത്ത്.കോം റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദു വിഭാഗത്തെ പ്രതിനിധീകരിച്ച് ആശിഷ് ഗോയല്‍, ഗോപാല്‍ ശര്‍മ എന്നിവരും മുസ്ലിംകളെ പ്രതിനിധീകരിച്ച് അബ്ദു സമദും എ.എസ്.ഐ സംഘത്തെ അനുഗമിക്കുന്നുണ്ട്.
ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധര്‍മാധികാരി, ദേവനാരായണ്‍ മിശ്ര എന്നിവര്‍ അംഗങ്ങളായ ഇന്‍ഡോര്‍ ബെഞ്ചാണ് എ.എസ്.ഐ സര്‍വേക്ക് മാര്‍ച്ച് 11ന് അനുമതി നല്‍കിയത്. ആറാഴ്ച കൊണ്ട് സമുച്ചയത്തില്‍ ശാസ്ത്രീയ പരിശോധനയും ഉദ്ഖനനവും നടത്താനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് എ.എസ്.ഐയ്ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും കോടതി നോട്ടിസ് നല്‍കിയിരുന്നു. കേസ് ഏപ്രില്‍ 29നു വീണ്ടും പരിഗണിക്കും.
#WATCH | A team of the Archaeological Survey of India (ASI) arrives at Bhojshala Complex in Dhar, Madhya Pradesh to conduct the survey which began on 22nd March.
— ANI (@ANI) March 28, 2024
For Hindus, the Bhojshala Complex is a temple dedicated to Goddess Vagdevi (Saraswati), while for Muslims, it is the… pic.twitter.com/byY8MrkQtu
ധാര്‍ ജില്ലയിലാണ് 11-ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്നു കരുതപ്പെടുന്ന കമാല്‍ മൗല പള്ളിയും ക്ഷേത്രവും ഉള്‍പ്പെടുന്ന സമുച്ചയം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടം പൂര്‍ണമായി സരസ്വതി ക്ഷേത്രമാണെന്നാണ് ഹിന്ദു വിഭാഗം വാദിക്കുന്നത്. എന്നാല്‍ കമാല്‍ മൗല മസ്ജിദെന്നാണ് മുസ്ലിംകള്‍ വിളിക്കുന്നത്. 2003ലെ എ.എസ്.ഐ ഉത്തരവ് പ്രകാരം ഇവിടെ എല്ലാ ചൊവ്വാഴ്ചയും പൂജ നടക്കുന്നുണ്ട്. ഇതിനോടു ചേര്‍ന്നുള്ള കമാല്‍ മൗല മസ്ജിദില്‍ എല്ലാ വെള്ളിയാഴ്ചയും ജുമുഅ നമസ്‌കാരവും നടക്കുന്നുണ്ട്.
ഭോജ്ശാല സമുച്ചയം ക്ഷേത്രമാണെന്നു വാദിച്ച് കഴിഞ്ഞ വര്‍ഷമാണ് ഒരു വിഭാഗം കോടതിയെ സമീപിച്ചത്. ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസാണ് മധ്യപ്രദേശ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. ഭോജ്ശാലയില്‍ ദിവസവും പ്രാര്‍ഥന നടത്തുന്നത് 2003ല്‍ എ.എസ്.ഐ വിലക്കിയിരുന്നു. ഇതു ചോദ്യംചെയ്താണ് ഹിന്ദു വിഭാഗം കോടതിയെ സമീപിച്ചത്. കമാല്‍ മൗല പള്ളിയില്‍ നടക്കുന്ന പ്രാര്‍ഥന തടണമെന്നും ആവശ്യമുണ്ട്. ഭോജ്ശാല നിലവില്‍ എ.എസ്.ഐ മേല്‍നോട്ടത്തിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."