HOME
DETAILS

'ഞങ്ങളോട് ക്ഷമിക്കുക..ഇന്‍ശാ അല്ലാഹ് നമ്മള്‍ കണ്ടുമുട്ടുക ഖുദ്‌സിന്റെ അങ്കണത്തില്‍ വെച്ചായിരിക്കും' തിരിച്ചെത്തുന്ന ഗസ്സക്കാരെ കാത്ത് വീടുകളില്‍ ഖസ്സാം പോരാളികളുടെ എഴുത്ത് 

  
Web Desk
January 23, 2025 | 9:24 AM

Qassams Letters to the People of Gaza  Resistance Roundup

നോവിന്റേയും ഭീതിയുടേയും ഭീകര പര്‍വ്വങ്ങള്‍ താണ്ടി പ്രതീക്ഷയുടെ പുതുഭാണ്ഡവും ചുമന്ന് കോണ്‍ഗ്രീറ്റ് അവശിഷ്ടങ്ങള്‍ തീര്‍ത്ത കുന്നുകള്‍ വകഞ്ഞു നീക്കി തിരിച്ചത്തുമ്പോള്‍ തകര്‍ന്നടിഞ്ഞ വീടുകളുടെ ശേഷിപ്പുകള്‍ക്കുള്ളില്‍ അവരെ കാത്ത് ആ കുറിപ്പുകളുണ്ടായിരുന്നു. മരണം അലച്ചു പെയ്യുന്ന ആകാശത്തിന് കീഴെ മറഞ്ഞിരുന്ന് ലോകത്തിനെ അതിശയിപ്പിച്ച ധീരയോദ്ധാക്കള്‍ ബാക്കിവെച്ച പോയ കുറിപ്പ്. 

'ഞങ്ങള്‍ക്ക് മാപ്പുനല്‍കുക.  ഞങ്ങളുടെ ക്ഷമാപണം സ്വീകരിക്കുക.ഞങ്ങള്‍ നിങ്ങളുടെ വീടുകളില്‍ കയറി. നിങ്ങളുടെ സാധനങ്ങള്‍ ഉപയോഗിച്ചു. നിങ്ങളുടെ ഭക്ഷണം കഴിച്ചു. നിങ്ങളുടെ വെള്ളം കുടിച്ചു. നിങ്ങളുടെ വസ്ത്രം ധരിച്ചു. ഓരോ കുഞ്ഞുമക്കലുടേയും ദൈന്യമാര്‍ന്ന കരച്ചിലുകള്‍ക്ക് ഞങ്ങള്‍ക്ക് മാപ്പു നല്‍കുക. ഓരോ നോവിനും ഓരോ അനീതിക്കും സങ്കടങ്ങള്‍ അലച്ചു പെയ്ത നിങ്ങളുടെ ഓരോ കണ്ണുനീര്‍ത്തുള്ളിക്കും ഞങ്ങള്‍ക്ക് മാപ്പു നല്‍കുക. അല്ലാഹുവാണെ..ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങള്‍ പോരാടി. ഓരോരുത്തര്‍ക്കും നല്‍കാനാവുന്നതിന്റെ പരമാവധി നല്‍കി. ഞങ്ങള്‍ കീഴടങ്ങിയില്ല. ഞങ്ങള്‍ ഉപേക്ഷ കാണിച്ചില്ല. ഞങ്ങള്‍ വഞ്ചിച്ചിട്ടില്ല. ഞങ്ങളുടെ ശക്തി കേന്ദ്രങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല' കുറിപ്പില്‍ പറയുന്നു.
 

'ഒരോ വര്‍ഷവും നിങ്ങളെ നിങ്ങളുടെ മഹത്വത്തിലേക്കും അന്തസ്സിലേക്കും അടുപ്പിക്കട്ടെ. അല്ലാഹു നിങ്ങളുടെ സ്ഥിരോത്സാഹത്തെയും പ്രതിരോധത്തെയും ക്ഷമയെയും സ്വീകരിക്കട്ടെ. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം, നമ്മുടെ കൂടിക്കാഴ്ച അല്‍അഖ്‌സ പള്ളിയുടെ അങ്കണത്തിലായിരിക്കും' എന്ന ദൃഢനിശ്ചയത്തോടു കൂടി പ്രതീക്ഷയും ഗസ്സന്‍ ജനതക്ക് നല്‍കിയാണ് പോരാളികള്‍ തങ്ങളുടെ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

അല്‍ഖസ്സാം ബ്രിഗേഡുകള്‍ ഇസ്‌റാഈല്‍ ടാങ്കുകളേയും സൈനികരേയും ക്ഷണ നേരം കൊണ്ട് ഇല്ലാതാക്കുന്ന നിരവധി വീഡോയകള്‍ ലോകം കണ്ടതാണ്. തകര്‍ന്ന കെട്ടിടങ്ങളുടെയും മറ്റും മറവില്‍ നിന്നു കൊണ്ട് മെര്‍ക്കോവ ടാങ്കുകളെ പോലും കാറ്റില്‍ പറത്തുന്ന ദൃശ്യങ്ങള്‍ ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസവും അവര്‍ അത്തരത്തില്‍ ഒരു വീഡിയോ പുറത്തു വിട്ടിരുന്നു. വെടിനിര്‍ത്തല്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് അവര്‍ നടത്തിയ ആക്രമണത്തിന്റേതായിരുന്നു വീഡിയോ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗസ്സയെ ചേർത്തുപിടിച്ച് യുഎഇ: ഈദുൽ ഇത്തിഹാദിനോട് അനുബന്ധിച്ച് സമൂഹവിവാഹം നടത്തി; പുതുജീവിതം ആരംഭിച്ച് 54 ഫലസ്തീനി ദമ്പതികൾ

uae
  •  3 days ago
No Image

സീനിയർ വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് ​ഗുരുതര പരിക്ക്; കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടൽ, നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

Kerala
  •  3 days ago
No Image

രാഹുലിന്റെ പേഴ്‌സണ്‍ സ്റ്റാഫും ഡ്രൈവറും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍

Kerala
  •  3 days ago
No Image

കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; 'നടക്കു'മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

Kerala
  •  3 days ago
No Image

ഇൻഡിഗോ എയർലൈൻസ് പ്രതിസന്ധി: 3 ദിവസം കൊണ്ട് റദ്ദാക്കിയത് 325-ൽ അധികം സർവീസുകൾ; വലഞ്ഞ് യാത്രക്കാർ

uae
  •  3 days ago
No Image

രാഹുല്‍  ഹൈക്കോടതിയെ സമീപിക്കും; മുന്‍കൂര്‍ ജാമ്യത്തിന് അപ്പീല്‍ നല്‍കും

Kerala
  •  3 days ago
No Image

ദുബൈയിലെ ജ്വല്ലറി വിപണി കീഴടക്കാൻ 14 കാരറ്റ് സ്വർണ്ണം: കുറഞ്ഞ വില, ഉയർന്ന സാധ്യത; ലക്ഷ്യം വജ്രാഭരണ പ്രിയർ

uae
  •  3 days ago
No Image

ഉയര്‍ച്ചയും തളര്‍ച്ചയും ഒരു ദിവസം; 2024 ഡിസംബര്‍ 4 ന് എം.എല്‍.എയായി, കൃത്യം ഒരു വര്‍ഷത്തിന് ശേഷം രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

Kerala
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു

uae
  •  3 days ago