
സഊദി അറേബ്യ: ഉംറ തീര്‍ഥാടകര്‍ക്ക് മെനിഞ്ചൈറ്റിസ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയ നടപടി ഫെബ്രുവരി 10 മുതല്‍ പ്രാബല്യത്തിൽ

ജിദ്ദ: എല്ലാ ഉംറ തീര്‍ഥാടകരും സഊദിയിലേക്ക് പുറപ്പെടുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പ് നിര്‍ബന്ധമായി മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുത്തിരിക്കണമെന്ന് സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉംറയ്ക്കായി സഊദി അറേബ്യയിലേക്ക് വരുന്നവര്‍ക്കുള്ള ഏറ്റവും പുതിയ ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് നിര്‍ദ്ദേശം. ഫെബ്രുവരി 10 മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.
വാക്‌സിന്‍ എടുക്കാതെ വരുന്നവര്‍ക്ക് ഫെബ്രുവരി 10 മുതല്‍ സഊദിയില്‍ പ്രവേശനം അനുവദിക്കില്ല. നിലവില്‍ സഊദിയിലുള്ളവര്‍ക്കും വ്യവസ്ഥ ബാധകമാണ്. സഊദി അറേബ്യയുടെ ആരോഗ്യ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍, എല്ലാ ഉംറ തീർഥാടകരും മെനിംഗോകോക്കല്‍ എസിവൈഡബ്ല്യുഎക്‌സ് വാക്‌സിന്‍ അല്ലെങ്കില്‍ മെനിംഗോകോക്കല്‍ ക്വാഡ്രിവാലന്റ് പോളിസാക്കറൈഡ് വാക്‌സിന്‍ സ്വീകരിക്കേണ്ടതുണ്ട്.
സഊദി അറേബ്യയില്‍ എത്തുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും വാക്‌സിന്‍ എടുക്കണമെന്നാണ് വ്യവസ്ഥ. ഒരു എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഒരു വയസ്സും അതില്‍ കൂടുതലുമുള്ള യാത്രക്കാർക്ക് ഈ നിബന്ധന ബാധകമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്വന്തം രാജ്യത്തെ ഒഔദ്യോഗിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നായിരിക്കണം തീര്‍ഥാടകന്‍ വാക്‌സിന്‍ എടുക്കേണ്ടത്
യാത്രക്കാരൻ്റെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പേര്, തരം, നല്‍കിയ തീയതി എന്നിവ വ്യക്തമായി രേഖപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. മെനിഞ്ചൈറ്റിസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് മൂന്ന് വര്‍ഷം കാലാവധി ഉണ്ടായിരിക്കുമന്ന് അധികൃതര്‍ അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായ പ്രകാരം, തലച്ചോറിനും സുഷുമ്‌നാ നാഡിക്കും ചുറ്റുമുള്ള ടിഷ്യൂകളുടെ വീക്കമാണ് മെനിഞ്ചൈറ്റിസ്. അണുബാധ മൂലമാണ് സാധാരണയായി ഇത് സംഭവിക്കുന്നത്. എന്നാൽ, ഇത് ചിലപ്പോള്‍ മാരകമാകാൻ സാധ്യതയുണ്ട്.
രോഗികള്‍ക്ക് അടിയന്തിര വൈദ്യസഹായം ആവശ്യമാണ്. ബാക്ടീരിയ, വൈറസുകള്‍, ഫംഗസ് എന്നീ രോഗകാരികളാൽ ഈ രോഗം ഉണ്ടാകാം. ഇതില്‍ ബാക്ടീരിയ മെനിഞ്ചൈറ്റിസ് ഇതിന്റെ ഏറ്റവും കഠിനമായ രൂപമാണ്. മെനിഞ്ചൈറ്റിസ് പ്രധാനമായും രോഗബാധിതനായ വ്യക്തിയുടെ ശ്വാസത്തിലൂടെയാണ് പകരുന്നത്. കഴുത്തിലെ തടിപ്പ്, പനി, അസ്വസ്ഥമായ മാനസികാവസ്ഥ, തലവേദന, ഓാക്കാനം, ഛര്‍ദ്ദി എന്നിവയാണ് മെനിഞ്ചൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങള്‍.
ചിലപ്പോള്‍ രോഗം മരണകാരണം ആവാമെന്നതിനാല്‍ തുടക്കത്തില്‍ തന്നെ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. വാക്‌സിന്‍ രോഗം പകരുന്നത് വലിയ അളവില്‍ പ്രതിരോധിക്കാന്‍ പര്യാപ്തമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഉംറ വീസക്കാർ വാക്‌സിനേഷൻ എടുക്കണമെന്ന് നേരത്തെ സഊദി സിവിൽ എവിയേഷൻ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ വിമാന കമ്പനികൾ ഉൾപ്പെടെ സഊദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ സർവിസ് നടത്തുന്ന എല്ലാ കമ്പനികൾക്കും ജനറൽ അതോറിറ്റി ഓഫ് സിവിൽ എവിയേഷൻ (ഗാക) സർക്കുലർ അയച്ചിരുന്നു.
Saudi Arabia introduces a new regulation making meningitis vaccination compulsory for Umrah pilgrims, effective February 10, to ensure public health and safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രസവത്തിനു പിന്നാലെ കോവിഡ് ബാധിച്ച് 27കാരി മ രിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം
National
• 2 days ago
ഭാര്യയുടെ സോപ്പ് എടുത്ത് കുളിച്ച ഭർത്താവ് അറസ്റ്റിൽ: വഴക്കുകൾ ഉണ്ടാകുമ്പോൾ ഭാര്യ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ഭർത്താവ്
National
• 2 days ago
കനത്ത മഴ: കേരളത്തിലെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
ഇസ്റാഈലിൽ സംഘർഷം രൂക്ഷം: അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; ഹെൽപ് ലൈൻ നമ്പറുകൾ ഇവ
International
• 2 days ago
ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം: പുതിയ തരംഗത്തിന്റെ തുടക്കമെന്ന് ഇറാൻ
International
• 2 days ago
അമേരിക്കൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; 36 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു
International
• 2 days ago
അതി തീവ്ര മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
ഓസ്ട്രേലിയൻ പൊലീസിന്റെ ക്രൂര മർദനത്തിനിരയായ ഇന്ത്യൻ വംശജൻ മ രണപ്പെട്ടു: ഭാര്യ ദൃശ്യങ്ങൾ പകർത്തി
International
• 2 days ago
48-കാരിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; കട്ടിലിനടിയിൽ ഒരു കൈ കണ്ടെന്ന് മകളുടെ മൊഴി; അയൽവാസി കസ്റ്റഡിയിൽ
Kerala
• 2 days ago
ഞാൻ മരിച്ചാലും ഒരുനാൾ പഠിക്കപ്പെടും എന്ന് തമാശ പറഞ്ഞിരുന്നതായി വേടൻ; മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സംഗീതപ്രതിരോധം തീർക്കുന്ന മൈക്കിള്‍ ജാക്സൺന്റെയും വേടന്റെയും പാട്ടുകൾ പഠന വിഷയമാകുമ്പോൾ
Kerala
• 2 days ago
പൂനെയിൽ പാലം തകർന്ന അപകടത്തിൽ രണ്ട് മരണം; 38 പേരെ രക്ഷപ്പെടുത്തി
National
• 2 days ago
കേരളത്തിൽ കനത്ത മഴയും ശക്തമായ കാറ്റും; നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം
Kerala
• 2 days ago
ശക്തമായ മഴ; മലപ്പുറം ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (16-6-2025) അവധി
Kerala
• 2 days ago
ഇറാനിൽ ഇസ്റാഈൽ ആക്രമണങ്ങളിൽ 80 പേർ കൊല്ലപ്പെട്ടു; 800 പേർക്ക് പരുക്ക്; സംഘർഷം മൂന്നാം ദിവസവും തുടരുന്നു
International
• 2 days ago
കനത്ത മഴ; തൃശൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(16-6-2025) അവധി
Kerala
• 2 days ago
വേനല്‍ക്കാലത്ത് ജീവനക്കാര്‍ക്ക് ഫ്ളെക്സിബിള്‍ വര്‍ക്ക് ടൈം പ്രഖ്യാപിച്ച് ദുബൈ സര്‍ക്കാര്‍
uae
• 2 days ago
ഹൈഫയിലെ എണ്ണ ശുദ്ധീകരണ ശാലയും ഭാഗികമായി തകര്‍ന്നു; ഇറാന്റെ തിരിച്ചടിയില്‍ ഇസ്റാഈലിന് കനത്ത നാശനഷ്ടം
International
• 2 days ago
മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ കുടുങ്ങിയ അഭയാര്‍ഥികള്‍ക്ക് രക്ഷകരായി കുവൈത്തിന്റെ എണ്ണ കപ്പല്‍
Kuwait
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം: അപകടം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോൾ തിരിച്ചറിയാനുള്ളത് ഇനിയും അനേകം മൃതദേഹങ്ങൾ
National
• 2 days ago
മഴ ശക്തമാവുന്നു; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
പൂനെയിൽ പാലം തകർന്നു: നിരവധി പേർ ഒഴുക്കിൽപ്പെട്ടു; രക്ഷാപ്രവർത്തനം തുടരുന്നു
National
• 2 days ago