ബജറ്റില്‍ വന്‍ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത; സൂചന നല്‍കി ധനമന്ത്രിയുടെ കുറിപ്പ്
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ തീക്ഷ്ണ ഘട്ടം കേരളം അതിജീവിച്ചെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ബജറ്റ് അവതരണത്തിന് തൊട്ടുമുന്‍പ് ഫേസ്ബുക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയുണ്ടായെങ്കിലും അത് വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധി ബാധിച്ചില്ല. നാടിന്റെ ഭാവിക്ക് മുല്‍ക്കൂട്ടാകുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് സൂചന നല്‍കിയ മന്ത്രി വികസന പദ്ധതികളും പ്രഖ്യാപനങ്ങളും തന്റെ അഞ്ചാം ബജറ്റിലുണ്ടെന്ന് പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം
ധനകാര്യ മന്ത്രി എന്ന നിലയിലുള്ള അഞ്ചാമത്തെ സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. സവിശേഷമായ ഒരു ഘട്ടത്തിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന കേരളം ഇക്കാലത്ത് നേരിട്ടു. സംസ്ഥാനത്തിന്റെ തനത് വരുമാനത്തില്‍ മികച്ച നിലയില്‍ വര്‍ദ്ധനവുണ്ടാക്കിയിട്ടും കേന്ദ്രവിഹിതത്തില്‍ വരുത്തിയ വെട്ടിക്കുറവ് മൂലം നമുക്ക് സാമ്പത്തിക ഞെരുക്കം അനുഭവിക്കേണ്ടിവന്നു.
സാമ്പത്തിക ഞെരുക്കം വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു. നിര്‍ണായകമായ പല വികസന പദ്ധതികള്‍ക്കും ഇക്കാലയളവില്‍ തുടക്കം കുറിച്ചു. മുന്‍ സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ ഒരു മുടക്കവും കൂടാതെ മുന്നോട്ടു കൊണ്ടുപോയി. സാമൂഹ്യ ക്ഷേമരംഗത്തും മെച്ചപ്പെട്ട നിലയില്‍ പണം ചെലവഴിച്ചു.
ഇപ്പോള്‍ സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ നാം അതിജീവിച്ചു തുടങ്ങുകയാണ്. നമ്മുടെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ കഴിയുന്നു എന്ന സന്തോഷ വര്‍ത്തമാനമാണ് ബജറ്റിന് മുന്നോടിയായി പങ്കുവെക്കാനുള്ളത്.
നമ്മുടെ നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടാകും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."