മുന്‍ ഗ്രാമപഞ്ചായത്തംഗത്തിന്റെ ചികിത്സയ്ക്ക് നാട്ടുകാര്‍ രംഗത്ത്
തിരുവമ്പാടി: കൂടരഞ്ഞി മുന്‍ ഗ്രാമപഞ്ചായത്തംഗം രാജു താമരക്കുന്നേലിന്റെ ചികിത്സക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിന് നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. ആമാശയത്തില്‍ കാന്‍സര്‍ രോഗം ബാധിച്ച രാജുവിന്റെ ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കുമായി അഞ്ചുലക്ഷം രൂപ ചെലവു വരും. ഇപ്പോള്‍ വെല്ലുര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
2010 മുതല്‍ 2015 വരെ വീട്ടിപ്പാറ വാര്‍ഡിനെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം കലാ സാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു. കൂലിപ്പണിക്കാരനായ രാജുവിന്റെ കുടുംബം ചികിത്സക്കു പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് നാട്ടുകാര്‍ സഹായഹസ്തവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. എം.ടി അഷ്‌റഫ് (ചെയ.), ജോസ് പള്ളിക്കുന്നേല്‍(കണ്‍.) എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൂടരഞ്ഞി എസ്.ബി.ഐ ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍ 36036208809. ഐ.എഫ്.സി കോഡ് ടആകച 0008629.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."