HOME
DETAILS

അടികൊണ്ട് ചോര വാർന്ന് രചിന്‍ രവീന്ദ്ര; പാകിസ്ഥാന്‍ താരത്തിന്റെ ഷോട്ട് നെറ്റിയില്‍ കൊണ്ട് രചിന് പരിക്ക്

  
February 08 2025 | 17:02 PM

Rachin Ravindra was beaten to death Rachin was injured in the forehead by the shot of the Pakistani player

ലാഹോര്‍: ത്രിരാഷ്ട്ര പരമ്പരയില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്രയ്ക്ക് പരിക്ക്. പാകിസ്ഥാന്‍ താരത്തിന്റെ ഷോട്ട് നെറ്റിയില്‍ കോണ്ട് പരിക്കേറ്റ രവീന്ദ്ര ചോര വാര്‍ന്നാണ് കളം വിട്ടത്. വിജയലക്ഷ്യമായ 331ലേക്ക് പാകിസ്ഥാന്‍ ബാറ്റ് ചെയ്യുമ്പോഴാണ് രചിന് പരിക്കേല്‍ക്കുന്നത്. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗ്ലെന്‍ ഫിലിപ്സിന്റെ (74 പന്തില്‍ പുറത്താവാതെ 106) സെഞ്ചുറിയാണ് ന്യൂസിലന്‍ഡിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഡാരില്‍ മിച്ചല്‍ (84 പന്തില്‍ 81), കെയ്ന്‍ വില്യംസണ്‍ (89 പന്തില്‍ 58) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പരമ്പരയില ആദ്യ മത്സരമായിരുന്നിത്. ദക്ഷിണാഫ്രിക്കയാണ് പരമ്പരയിലെ മറ്റൊരു ടീം.

38-ാം ഓവറില്‍ പാക് ഇടങ്കയ്യന്‍ ബാറ്റര്‍ ഖുഷ്ദില്‍ ഷായുടെ സ്വീപ്പ് ഷോട്ട് ക്യാച്ചെടുക്കുന്നതിനിടെ നേരിട്ട് രവീന്ദ്രയുടെ നെറ്റിയില്‍ വന്ന് തട്ടുകയായിരുന്നു. വെളിച്ചം കണ്ണിലേക്ക് അടിച്ചതിനെ തുടര്‍ന്ന് താരത്തിന് പന്ത് വരുന്നത് വ്യക്തമായി കാണാൻ സാധിച്ചില്ല. തട്ടിയതിന് ശേഷം അദ്ദേഹത്തിന് ഗ്രൗണ്ടില്‍ നിന്ന് എണീക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. പിന്നീട് മെഡിക്കല്‍ സംഘമെത്തിയാണ് രവീന്ദ്രയെ കൊണ്ടുപോയത്. 

അതേസമയം, പാകിസ്ഥാന്റെ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമായി ഷഹീന്‍ അഫ്രീദി മാറിയിരിക്കുയാണ്. 10 ഓവറില്‍ 88 റണ്‍സാണ് ഷഹീന്‍ അഫ്രീദി വഴങ്ങിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും റണ്‍സ് നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് ഷഹീന് കഴിഞ്ഞില്ല. ആദ്യ ഏഴ് ഓവറില്‍ 33 റണ്‍സ് മാത്രമാണ് ഷഹീന്‍ വഴങ്ങിയിരുന്നത്. എന്നാല്‍ അവസാന മൂന്ന് ഓവറില്‍ മാത്രം 55 റണ്‍സ് താരം വിട്ടുകൊടുത്തു. ഇതില്‍ അവസാന ഓവറില്‍ 25 റണ്‍സാണ് ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സ് ഷഹീനെതിരെ അടിച്ചെടുത്തത്.

ഇതോടെ നാണക്കേടിന്റെ റെക്കോഡില്‍ നിന്ന് മുന്‍ പാക് താരം സൊഹൈല്‍ തന്‍വീന്‍ രണ്ടാം സ്ഥാനത്തായി. 2008ല്‍ ഇന്ത്യക്കെതിരെ തന്‍വീര്‍ 87 റണ്‍സ് വിട്ടുകൊടുത്തിരുന്നത്. ഒരു വിക്കറ്റും താരം വീഴ്ത്തി. 2004ല്‍ ഇന്ത്യക്കെതിരെ തന്നെ കറാച്ചിയില്‍ അബ്ദുള്‍ റസാഖ് വിട്ടുകൊടുത്തത് 83 റണ്‍സാണ്. 2004ല്‍ പെഷവാറില്‍ സിംബാബ്‌വെക്കെതിരെ പാക് പേസര്‍ നവേദ് ഉള്‍ ഹസന്‍ വിട്ടുകൊടുത്തിരുന്നത് 82 റണ്‍സാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾ; ഇറാൻ - ഇസ്‌റാഈൽ സംഘർഷം ശക്തം

National
  •  8 minutes ago
No Image

30,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന അവകാശവാദവുമായി പി.വി അൻവർ; സിപിഎം തകരും, പിണറായിസം ക്യാൻസറാണെന്നും അൻവർ 

Kerala
  •  34 minutes ago
No Image

കള്ളപ്പണം വെളുപ്പിക്കുന്നതും, ഭീകരവാദത്തിന് ധനസഹായം നൽകുന്നതും തടയാൻ കർശന നിയമവുമായി കുവൈത്ത്

Kuwait
  •  an hour ago
No Image

വീടില്ലാത്തവർക്ക് വീടൊരുങ്ങും; ന്യൂനപക്ഷങ്ങൾക്കുള്ള ഭവന പദ്ധതി സംവരണം വർധിപ്പിച്ച് കർണാടക സർക്കാർ

National
  •  an hour ago
No Image

ജൂലൈ ഒന്ന് മുതൽ സഊദിയിൽ പുതിയ ഭക്ഷ്യ ലേബലിംഗ് നിയമങ്ങൾ പ്രാബല്യത്തിൽ

Saudi-arabia
  •  an hour ago
No Image

സമ്മര്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഗോള്‍ഡന്‍; യുഎഇയിലെ എല്ലാ ഷോറൂമുകളിലും മൂന്നാഴ്ച നീളുന്ന വന്‍ ഓഫറുകള്‍ | Malabar Gold & Diamonds Golden Summer Offers

uae
  •  2 hours ago
No Image

കണ്ണൂരിലെ റസീനയുടെ ആത്മഹത്യ: സദാചാര പൊലിസിങ് നടന്നെന്ന് പൊലിസ്, ഇല്ലെന്നും കാരണം ആൺസുഹൃത്തെന്നും കുടുംബം

Kerala
  •  2 hours ago
No Image

ദുബൈ നിരത്തുകളില്‍ ഇനി ഓടുക യൂറോപ്യന്‍ മാനദണ്ഡപ്രകാരമുള്ള പരിസ്ഥിതി സൗഹൃദ ബസ്സുകള്‍; 1.1 ബില്യണ്‍ ദിര്‍ഹമിന്റെ വമ്പന്‍ കരാറില്‍ ഒപ്പുവച്ച് ആര്‍ടിഎ 

auto-mobile
  •  2 hours ago
No Image

ആക്‌സിയം 4; തുടരുന്ന അനിശ്ചിതത്വം; വിക്ഷേപണം വീണ്ടും മാറ്റി

National
  •  3 hours ago
No Image

സ്‌കൂൾ ഉച്ചഭക്ഷണ മെനു; അപ്രായോഗികമെന്ന് അധ്യാപകരും പാചകത്തൊഴിലാളികളും

Kerala
  •  4 hours ago