HOME
DETAILS

ഇസ്‌റാഈലിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾ; ഇറാൻ - ഇസ്‌റാഈൽ സംഘർഷം ശക്തം

  
Muhammed Salavudheen
June 20 2025 | 05:06 AM

india starts evacuation process from israel

ന്യൂഡൽഹി: ഇറാൻ - ഇസ്‌റാഈൽ യുദ്ധത്തിന്റെ അടിസ്ഥാനത്തിൽ ഇസ്‌റാഈലിൽ നിന്ന് പുറത്തുപോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ‘ഓപ്പറേഷൻ സിന്ധു’ ദൗത്യത്തിന്റെ ഭാഗമായാണ് ഇസ്‌റാഈലിൽ ഉള്ള ഇന്ത്യക്കാർ ഇപ്പോൾ മടങ്ങാൻ അവസരമൊരുക്കിയിട്ടുള്ളത്. ഇസ്‌റാഈലിലുള്ള ഇന്ത്യൻ പൗരന്മാർ ഇന്ത്യയിലേക്ക് മടങ്ങാനായി എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ഇറാനിൽ നിന്ന് ഒഴിപ്പിക്കൽ നടപടികൾ തുരുന്നതിനിടെയാണ് ഇസ്‌റാഈലിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത്. മൂവായിരത്തിലേറെ ഇന്ത്യൻ വിദ്യാർഥികൾ ഇസ്‌റാഈലിൽ ഉണ്ട്. ആരോഗ്യ, ഐടി മേഖലകളിൽ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാർ ഇവിടെ ജോലി ചെയ്യുന്നുമുണ്ട്. ഏറെ മലയാളികളും ഇസ്‌റാഈലിൽ ഉണ്ട്. ഇതിനിടെ ഇറാനിൽനിന്നുള്ള 110 വിദ്യാർഥികളുടെ ആദ്യ സംഘം ഇന്നലെ പുലർച്ചെ ഡൽഹിയിലെത്തി. 

ഇസ്‌റാഈലിൽ ഉള്ള പൗരന്മാരെ ഇസ്‌റാഈലിൽ നിന്ന് ഇന്ത്യയിലേക്കുള്ള കര അതിർത്തികളിലൂടെയും തുടർന്ന് ഇന്ത്യയിലേക്ക് വിമാനമാർഗ്ഗവും യാത്ര ചെയ്യാൻ സർക്കാർ സൗകര്യമൊരുക്കും. ആദ്യപടിയായി, ടെൽ അവീവിലെ ഇന്ത്യൻ എംബസി പ്രസ്തുത ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. എല്ലാ ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. 

അതേസമയം, സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളിൽനിന്നും പൗരൻമാരെ ഒഴിപ്പിക്കുന്ന നടപടികൾ വിവിധ രാജ്യങ്ങൾ ആരംഭിച്ചു. ഇന്ത്യയ്ക്ക് പുറമെ ചെക് റിപ്പബ്ലിക്, ന്യൂസീലൻഡ്, സ്വിറ്റ്സർലൻഡ്, ഓസ്ട്രേലിയ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ ഇസ്‌റാഈലിൽ നിന്ന് ഒഴിപ്പിക്കുന്ന നടപടികൾ തുടങ്ങി. രണ്ട് സൈനിക വിമാനങ്ങൾ ജപ്പാൻ ജിബൂട്ടിയിലേക്ക് വൈകാതെ അയക്കും. 

 

Amid escalating tensions and ongoing conflict between Iran and Israel, the Ministry of External Affairs (MEA) has announced the launch of an evacuation operation to assist Indian nationals wishing to leave Israel. The mission, named ‘Operation Sindhu’, aims to ensure the safe return of Indians affected by the volatile situation. As part of the initiative, the Indian Embassy in Israel has opened registrations for citizens who wish to return home. The MEA has urged all Indian nationals currently in Israel to register immediately with the embassy to facilitate their safe evacuation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ റാഗിങ്ങിനിരയായെന്ന പരാതിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

സർവ്വാധിപത്യം: തുടർച്ചയായ എട്ടാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോർ

Kerala
  •  2 days ago
No Image

ഇറാഖിലെ ഹൈപ്പർമാർക്കറ്റിൽ വൻതീപിടുത്തം; 50 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരുക്കേറ്റതായി വിവരം

International
  •  2 days ago
No Image

സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി: നിയമവിരുദ്ധ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന കേന്ദ്രവും, യൂറോപ്യൻ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയും അടച്ചുപൂട്ടി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: അതീവ ദുഃഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി; വീഴ്ച അന്വേഷിക്കുമെന്ന് വൈദ്യുതി മന്ത്രി

Kerala
  •  2 days ago
No Image

നീറ്റ് പരീക്ഷയിൽ തോറ്റു; സിവിൽ സർവീസും കൈവിട്ടു; 20 വയസ്സുകാരി എത്തി നിൽക്കുന്നത് റോൾസ് റോയ്‌സ് കമ്പനിയിലെ 72 ലക്ഷം ശമ്പളത്തോടെയുള്ള ജോലിയിൽ 

National
  •  2 days ago
No Image

പഹൽഗാം ഭീകരാക്രമണം മോദി സർക്കാരിന്റെ വീഴ്ച; ഓപ്പറേഷൻ സിന്ദൂർ തുടരണമെന്ന് അസദുദ്ദീൻ ഒവൈസി, ഗവർണർ രാജിവെക്കണം

National
  •  2 days ago
No Image

സ്‌കൂളില്‍ നിന്ന് കളിക്കുന്നതിനിടെ ഷോക്കേറ്റു; കൊല്ലത്ത് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ഇന്ത്യയിലെ വിദ്യാർഥികൾക്ക് ​ഗൂ​ഗിളിന്റെ സമ്മാനം: ജെമിനി എഐ പ്രോ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: ഓഫർ ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Tech
  •  2 days ago
No Image

വയനാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; നടുവിന് ചവിട്ടേറ്റു, പിന്‍കഴുത്തിലും കൈകാലുകള്‍ക്കും പരുക്ക് 

Kerala
  •  2 days ago