പണിമുടക്കിയപ്പോള്‍ ഡ്രൈവര്‍മാര്‍ എത്തിയത് കടുങ്ങല്ലൂര്‍ തോട്ടില്‍
അരീക്കോട്: ദേശീയ പണിമുടക്ക് അരീക്കോടിനെയും പൂര്‍ണമായി ബാധിച്ചപ്പോള്‍ ഓട്ടോ ഡ്രൈവര്‍മാരെല്ലാം ഓട്ടോയുമെടുത്ത് രാവിലെ തന്നെ കടുങ്ങല്ലൂര്‍ തോട്ടിലെത്തി. വിവിധ ഭാഗങ്ങളില്‍ നിന്ന് കടുങ്ങല്ലൂരിനെ ലക്ഷ്യമാക്കി ഓട്ടോകള്‍ എത്തി തുടങ്ങിയപ്പോള്‍ കടുങ്ങല്ലൂരില്‍ പണിമുടക്കില്ലെന്നും വാര്‍ത്ത പരന്നു. പിന്നെയാണു ഓട്ടോറിക്ഷ റാലിയുടെ ഗുട്ടന്‍സ് പൊതു ജനങ്ങള്‍ക്ക് പിടികിട്ടിയത്. പണി ഏതായാലും മുടങ്ങിയതല്ലെ ഓട്ടോറിക്ഷയെ ഒന്ന് കുളിപ്പിച്ച് കുട്ടപ്പനാക്കാനായിരുന്നു നേരത്തെ തന്നെ ഡ്രൈവര്മാരല്ലാം കടുങ്ങല്ലൂര്‍ തോട്ടിലെത്തിയത്. രാവിലെ ഏഴോടെ തോട്ടിലെത്തിയ പലരും മടങ്ങുന്നത് 11 മണിക്ക്. ഔദ്യോഗികമായി ലഭിച്ച അവധി ദിനത്തില്‍ തങ്ങളുടെ ജീവിതോപാദിയായ ഓട്ടോറിക്ഷയോടൊപ്പം നിരാടി പണിമുടക്ക് ശരിക്കും ആഘോഷിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും എല്ലാവരും ഇന്നലെ ഒറ്റക്കെട്ടായിരുന്നു. തൊഴിലാളി ഐക്യം കൂടിയാണു പണിമുടക്കിലൂടെ വിജയിച്ചത് എന്ന സന്തോഷമായിരുന്നു എല്ലാവരുടെയും മുഖത്ത്. വെള്ളേരി, കടുങ്ങല്ലൂര്‍, ഹാജിയാര് പടി, ഐ.ടി.ഐ തുടങ്ങിയ അരീക്കോടിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള നൂറോളം ഓട്ടോകളാണു ഇന്നലെ കടുങ്ങല്ലൂര്‍ തോട്ടിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."