HOME
DETAILS

ബുൾഡോസർ രാജുമായി വീണ്ടും യോ​ഗി; ഹൈക്കോടതി വിധിയുടെ സമയപരിധി അവസാനിച്ചതിന് പിന്നാലെ യുപിയിൽ പള്ളി പൊളിച്ച് നീക്കി

  
Web Desk
February 10 2025 | 06:02 AM

UP Government Resumes Demolition of Mosque in Kushinagar Despite Court Stay Expiry

ലഖ്​നൗ: ഉത്തരവുുകൾക്കു മേൽ ഉത്തരവുകളുമായി രാജ്യത്തെ പരമോന്നത നീതി പീഠം തന്നെ രം​ഗത്തെത്തിയിട്ടും യാതൊരു കുലുക്കവുമില്ലാതെ ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർരാജുമായി രം​ഗത്തെത്തിയിരിക്കുകയാണ് യോ​ഗി സർക്കാർ. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഒരു പ്രമുഖ മുസ്‌ലിം പള്ളി അധികൃതർ പൊളിച്ചു നീക്കാൻ തുടങ്ങിയിരിക്കുന്നു. പതിവുപോലെ അനധികൃത കയ്യേറ്റം ആരോപിച്ചാണ് നടപടി. 

സർക്കാർ ഭൂമി കൈയേറി നിർമിച്ചെന്നാരോപിച്ച്​ കുശിനഗർ ജില്ലയിലെ ഹത്ത മേഖലയിലെ മദനി മസ്​ജിദിൻറെ ഭാഗമാണ്​ ഞായറാഴ്ച പൊളിച്ചുനീക്കാൻ തുടങ്ങിയത്​. പള്ളി പൊളിക്കുന്നതിനെതിരെയുണ്ടായിരുന്ന ഹൈക്കോടതിയുടെ സ്റ്റേ കാലാവധി കഴിഞ്ഞതിന് പിന്നാലെയാണ് പൊളിച്ചു നീക്കൽ പ്രക്രിയ പുനഃരാരംഭിച്ചത്.  ശനിയാഴ്ചയാണ് സ്റ്റേയുടെ സമയപരിധി അവസാനിച്ചത്. 

കനത്ത പൊലീസ്​ സുരക്ഷയിലായിരുന്നു പൊളിക്കൽ നടപടി. കുശിനഗർ എസ്പി സന്തോഷ്​ മിശ്രയുടെ നേതൃത്വത്തിൽകനത്ത പൊലിസ് സന്നാഹവും ബിഎസ്​എഫും സ്ഥലത്തുണ്ടായിരുന്നു. പള്ളിയുടെ ചുറ്റും ബാരിക്കേഡുകൾ സ്​ഥാപിക്കുകയും ചെയ്തിരുന്നു.

സർക്കാർ‌ ഭൂമി കയ്യേറിയാണ് പള്ളി നിർമിച്ചതെന്ന്​ ആരോപിച്ച്​ ഹിന്ദുത്വ പ്രവർത്തകർ 2024 ഡിസംബർ 18നാണ്​ ഉത്തർ പ്രദേശ്​ മുഖ്യമന്ത്രിയുടെ പോർട്ടൽ വഴി പരാതി നൽകിയത്​. എന്നാൽ, 15 വർഷം മുമ്പ്​ 33 സെൻറ്​ ഭൂമി പള്ളി നിർമാണത്തിന്​ ​​വേണ്ടി വാങ്ങിയതാണെന്ന്​ മസ്​ജിദ്​ കമ്മിറ്റി അന്ന് മറുപടി നൽകിയിരുന്നു.

എന്നാൽ മറുപടി വകവെക്കാതെ പരാതിക്ക്​ പിന്നാലെ ജില്ലാ അധികൃതർ സർവേ നടത്തുകയും പള്ളിയുടെ ഒരു ഭാഗം സർക്കാർ ഭൂമിയിലാണ്​ നിൽക്കുന്നതെന്ന നിഗമനത്തിലെത്തുകയും ചെയ്തു. തുടർന്ന് അംഗീകൃത പ്രോപ്പർട്ടി മാപ്പിൻറെ യഥാർത്ഥ പകർപ്പ് ഹാജരാക്കാൻ പള്ളി കമ്മിറ്റിയോട് അധികൃതർ ആവശ്യപ്പെട്ടു. മുനിസിപ്പൽ റെക്കോർഡ് ഉദ്യോഗസ്ഥർക്ക് ഈ മാപ്പ്​​ കണ്ടെത്താനായില്ല. അതുകൊണ്ട് തന്നെ  ഈ രേഖ പള്ളി കമ്മിറ്റിക്കും ഹാജരാക്കാൻ കഴിഞ്ഞില്ല. ഇതേതുടർന്ന്​ സർക്കാർ ഭൂമി വ്യാജ രേഖ ഉപയോഗിച്ച്​ കൈവശപ്പെടുത്തിയെന്ന്​ കാണിച്ച്​ മസ്ജിദ് കമ്മിറ്റിയിലെ മൂന്ന് പേർക്കെതിരെ കേസെടുത്തു.

അതേസമയം, പള്ളിക്കെതിരെ ബുൾഡോസർ നടപടി സുപ്രിംകോടതി മാർഗനിർദേശങ്ങളുടെ ലംഘനമാണെന്ന്​ മസ്ജിദ് കമ്മിറ്റി പ്രതിനിധി സെയ്ഫുല്ല ഖാൻ ചൂണ്ടിക്കാട്ടി. കൈയേറിയെന്ന ആരോപണത്തിൽ കൃത്യമായ മറുപടി അധികൃതർക്ക്​ നൽകിയിട്ടുണ്ട്. മാത്രമല്ല പള്ളി പൊളിക്കുന്നത്​ സംബന്ധിച്ച ഉത്തരവ്​ ഞങ്ങൾ ചോദിച്ചെങ്കിലും അവരത്​ കാണിച്ചിട്ടില്ല.  കൂടാതെ മുൻ ജില്ലാ മജിസ്‌ട്രേറ്റ് ഭൂമി അളന്ന് തിട്ടപ്പെടുത്തിയതുമാണ്​. 33 സെൻറ്​ ഭൂമി പള്ളിയുടേതാണെന്നും 29 സെൻറ്​ ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നുമാണ്​​ അന്ന്ക ണ്ടെത്തിയിട്ടുള്ളത്​​. ബി.ജെ.പിയുടെ ലെറ്റർഹെഡിൽ ആരെങ്കിലും പരാതി നൽുന്നതോടെ ഉടൻ തന്നെ മതപരമായ കെട്ടിടങ്ങൾ പൊളിക്കുക എന്നതാണ് ഇപ്പോൾ നടക്കുന്നത്. ഇത് ന​ഗ്നമായ അനീതിയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി. 

 

In Uttar Pradesh, the state government, under Yogi Adityanath's leadership, has resumed the demolition of a prominent mosque in Kushinagar.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെയിൻപുരി കൂട്ടക്കൊല; 44 വർഷത്തിനുശേഷം മൂന്ന് പ്രതികൾക്ക് വധശിക്ഷ

National
  •  3 days ago
No Image

പത്തനംതിട്ടയിൽ ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

കളഞ്ഞുപോയ എടിഎം കാര്‍ഡും പിന്‍നമ്പറും ഉപയോഗിച്ച് പണം തട്ടിയ ബിജെപി നേതാവ് പിടിയില്‍

Kerala
  •  3 days ago
No Image

ആറ് ദിവസത്തെ അവധി? ഷാർജയിൽ പൊതു മേഖലാ ജീവനക്കാർക്കുള്ള ചെറിയ പെരുന്നാൾ അവധി അവധി പ്രഖ്യാപിച്ചു

uae
  •  3 days ago
No Image

തിരുവനന്തപുരം കലക്ടറേറ്റിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ-മെയിൽ വഴി

Kerala
  •  3 days ago
No Image

ബാങ്ക് പണിമുടക്ക്; പണികിട്ടാതിരിക്കാൻ ഓർത്തുവെച്ചോളൂ ഈ രണ്ട് ദിവസങ്ങൾ 

Business
  •  3 days ago
No Image

ആംബുലന്‍സിനു മുന്നില്‍ അഭ്യാസം കാണിക്കല്ലേ, ഓരോ ജീവനും വിലപ്പെട്ടത്, ക്യാമ്പയിനുമായി അബൂദബി 

uae
  •  3 days ago
No Image

കണ്ണൂരില്‍ പിഞ്ചു കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം; പ്രതി പന്ത്രണ്ട് വയസുകാരി പിടിയില്‍

Kerala
  •  3 days ago
No Image

അബ്ദുറഹീമിന്റെ കേസ് വീണ്ടും നീട്ടി റിയാദ് കോടതി; ജാമ്യ ഹരജിയും പരിഗണിച്ചില്ല

latest
  •  3 days ago
No Image

ദുബൈയെയും മുംബൈയെയും ബന്ധിപ്പിക്കാന്‍ 2000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ അണ്ടര്‍വാട്ടര്‍ ട്രെയിന്‍? മഹാനഗരങ്ങളെ ബന്ധിപ്പിക്കുന്ന വമ്പന്‍ പദ്ധതി അണിയറയില്‍

uae
  •  3 days ago