
രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്; വിപണിയും താഴ്ന്നു തന്നെ

ന്യൂ ഡൽഹി: രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. ഡോളറിനെതിരെ 48 പൈസ താഴ്ന്ന് 87.9 രൂപയായി. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണിത്. ആഗോള വിപണിയിൽ ഡോളർ കരുത്താർജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായതെന്നാണ് വിലയിരുത്തുന്നത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെൻഡും മൂല്യത്തെ സ്വാധീനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോൾ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയ രൂപ ഇന്നു വ്യാപാരം തുടങ്ങിയപ്പോൾ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീഴുകയായിരുന്നു.
ഡോളർ രാവിലെ 49 പൈസ ഉയർന്ന് 87.92 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 87.95 രൂപയിലേക്കു കയറിയെങ്കിലും താമസിയാതെ 87.88 രൂപയിലേക്കു താഴ്ന്നു.ഡോളർ സൂചിക 108.42വരെ ഉയർന്നതാണു രൂപയ്ക്കൂ ക്ഷീണം വരുത്തിയത്. ചെെനീസ് കറൻസി യുവാൻ ഒരു ഡോളറിന് 7.31 യുവാൻ എന്ന നിലയിലേക്കു താഴ്ന്നു.
വിപണിയിലും ഇടിവാണ് രേഖപ്പെടുത്തിയത്. സെൻസെക്സ് 500 പോയിന്റ് ഇടിഞ്ഞിരിക്കുകയാണ്. മുഖ്യ സൂചികകൾ അര ശതമാനം താഴ്ന്നപ്പോൾ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം ഇടിഞ്ഞിട്ടുണ്ട്. എഫ്എംസിജി ഒഴികെ എല്ലാ മേഖലകളും ഇടിവിലാണ് രേഖപ്പെടുത്തിയത്.
മെറ്റൽ ഓഹരികൾ ഇന്നു വലിയ താഴ്ചയിലാണ് കാണിക്കുന്നത്. ടാറ്റാ സ്റ്റീൽ മൂന്നര ശതമാനം വരെ താഴ്ന്നിട്ടുണ്ട്. സെയിൽ നാലും ജെഎസ്ഡബ്ല്യു സ്റ്റീൽ മൂന്നും ശതമാനം കുറഞ്ഞിരിക്കുകയാണ്. വിഎ ടെക് വാബാഗിനു മികച്ച മൂന്നാം പാദ റിസൽട്ടും സൗദി അറേബ്യയിൽ ലഭിച്ച 3250 കോടിയുടെ ജലശുദ്ധീകരണ പദ്ധതി കരാറും ചേർന്നപ്പാേൾ ഓഹരി 12 ശതമാനം കയറിയിരിക്കുകയാണ്
സാഗ്ളെ പ്രീപെയ്ഡ് മികച്ച വരുമാന, ലാഭ വളർച്ച കാണിച്ചെങ്കിലും ഓഹരി 10 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ഓഹരി വില പുസ്തകമൂല്യത്തിൻ്റെ 10 മടങ്ങാണ്. കമ്പനി ഇനിയും ലാഭവീതം നൽകിയിട്ടില്ലെന്നാണ് സൂചന.
മൂന്നാം പാദ അറ്റാദായത്തിൽ 44 ശതമാനം ഇടിവുണ്ടായത് ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ഓഹരിയെ അഞ്ചു ശതമാനം താഴ്ത്തിയിട്ടുണ്ട്.
സ്വർണം ലോകവിപണിയിൽ ഔൺസിന് 2875 ഡോളറിലാണുള്ളത്. ഇത്മു ൻ ക്ലോസിംഗിനേക്കാൾ 0.40 ശതമാനം അധികമാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 280 രൂപ കൂടി 63,840 രൂപ ആയിരിക്കുകയാണ്.
ക്രൂഡ് ഓയിൽ വില ഉയർന്നു നീങ്ങുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 75.12 ഡോളർ വരെ ഉയർന്നിരിരക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫോർമുല 1 ആഘോഷമാകും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് സഊദി
Saudi-arabia
• a day ago
പെരുന്നാളവധി, തിരക്ക് വർധിക്കും; യാത്രക്കാർക്ക് നിർദേശങ്ങളുമായി എമിറേറ്റ്സ്
uae
• a day ago
"പപ്പ ആ വീപ്പക്കുള്ളിലുണ്ട്"; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൗരഭ് രജ്പുതിന്റെ അമ്മ; അഞ്ച് വയസ്സുകാരി കൊലക്ക് സാക്ഷിയോ?
crime
• a day ago
മനുഷ്യത്വരഹിത അതിക്രമം; ഉഡുപ്പിയിൽ മീൻ മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ മർദ്ദിച്ച കേസിൽ നാല് പേർ പിടിയിൽ
National
• a day ago
തൊഴിലുടമകൾക്കു മുന്നറിയിപ്പ്: തൊഴിലാളികൾക്ക് പെർമിറ്റ് നിർബന്ധം; ലംഘിച്ചാൽ അഴിയും പിഴയും
uae
• a day ago
രാജ്യരഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തിക്കൊടുത്തതിന് കാണ്‍പൂരിലെ ആയുധഫാക്ടറി മാനേജര്‍ കുമാര്‍ വികാസ് അറസ്റ്റില്‍; പാക് 'സുന്ദരി'ക്ക് കൈമാറിയ രഹസ്യങ്ങള്‍ തേടി എടിഎസ്
National
• a day ago
പൊള്ളുന്ന കേരളം; പൊതുജനങ്ങൾ ജാഗ്രതൈ; നിർദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
Kerala
• a day ago
പ്രവാസി പണമൊഴുകുന്നു; മഹാരാഷ്ട മുന്നിൽ, തൊട്ടുപിന്നാലെ കേരളം കണക്കുകൾ ഇങ്ങനെ
Business
• a day ago
ഷാബ ഷെരീഫ് വധക്കേസ്: മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; 9 പേരെ വെറുതെ വിട്ടു, ശിക്ഷാ വിധി ശനിയാഴ്ച
Kerala
• a day ago
അൽ ഐനിൽ വാഹനാപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
uae
• a day ago
അൾട്രാവയലറ്റ് വികിരണ തോത് വർധിക്കുന്നു; രണ്ട് ജില്ലകളിൽ റെഡ് അലർട്, അഞ്ചിടത്ത് ഓറഞ്ച് അലർട്
Kerala
• a day ago
ബാങ്ക് പണിമുടക്ക്; ചർച്ച പരാജയപ്പെട്ടു, ഈ രണ്ട് തീയതികളിൽ ബാങ്ക് ഉണ്ടാവില്ല
Business
• a day ago
പ്രവാസികൾക്ക് ആശ്വസിക്കാം; ഇന്ത്യ യുഎഇ വിമാന നിരക്കുകൾ കുറയും
uae
• a day ago
നാഗ്പൂര്‍ സംഘര്‍ഷം: അറസ്റ്റിലായവരില്‍ 51 പേരും മുസ്ലിംകള്, ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്ക് അതിവേഗ ജാമ്യം
National
• a day ago
'അടിമത്തത്തിന്റെ വസ്ത്രം അഴിച്ചു മാറ്റുക, പോരാട്ട ഭൂമികയിലേക്കിറങ്ങുക' ; അബൂ ഹംസ: ഫലസ്തീന് ചെറുത്തു നില്പിന്റെ നിലക്കാത്ത ശബ്ദം
International
• a day ago
വന്യജീവി ആക്രമണം; മൂന്ന് വര്‍ഷത്തിനിടെ ജീവന് പൊലിഞ്ഞത് 230 പേര്‍ക്ക്; ഓരോ വര്‍ഷത്തെയും കണക്കുകള്‍
Kerala
• a day ago
വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം; കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ ഭീഷണിയില്‍
Kerala
• a day ago
30 നോമ്പ് ലഭിച്ചാല്‍ 5 ദിവസം വരെ; യുഎഇയില്‍ സ്വകാര്യ മേഖലയ്ക്കും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
latest
• a day ago
ഇന്ത്യയിൽ നിലയുറപ്പിക്കാൻ 'ട്രംപിന്റെ' കമ്പനി; പൂനെയിൽ 2500 കോടിയുടെ വേൾഡ് സെന്റർ വരുന്നു
Economy
• a day ago
മമ്പാട് വീണ്ടും പുലിയെ കണ്ടെന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍
Kerala
• a day ago
പ്ലസ് ടു മലയാളം ചോദ്യപേപ്പറിൽ 14 അക്ഷരത്തെറ്റുകൾ; വ്യാകരണപ്പിശകുകളും
Kerala
• a day ago