HOME
DETAILS

പത്തുസെന്റ് തണ്ണീര്‍ത്തട ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല; ഇളവുമായി സംസ്ഥാന സര്‍ക്കാര്‍

  
February 11, 2025 | 5:30 PM

A land rezoning permit is not required to build a house on ten cent wetlands State Govt with relaxation

തിരുവനന്തപുരം: ഭൂമി തരംമാറ്റത്തിൽ ഇളവു പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പത്തുസെന്റ് വിസ്തൃതിയുള്ള തണ്ണീർത്തട ഭൂമിയിൽ 120 ചതുരശ്ര മീറ്റർ (1291.67 ചതുരശ്ര അടി) വരെ വിസ്തീർണമുള്ള വീട് നിർമിക്കുന്നതിന് ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല. അതുപോലെ അഞ്ച് സെന്റ് വിസ്തൃതിയുള്ള ഭൂമിയിൽ 40 ചതുരശ്ര മീറ്റർ (430.56 ചതുരശ്ര അടി) വരെ വിസ്തീർണ്ണമുള്ള വാണിജ്യ കെട്ടിടത്തിന്റെ നിർമാണത്തിനും 2018-ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) നിയമത്തിലെ 27(എ) വകുപ്പു പ്രകാരമുള്ള ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ലെന്നും തദ്ദേശ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമയുടെ ഉത്തരവിൽ പറയുന്നു.

ഇത്തരം വിടുകളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും നിർമാണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്ന് പെർമിറ്റിന് അപേക്ഷിക്കുമ്പോൾ യാതൊരു കാരണവശാലും തരംമാറ്റ അനുമതി ആവശ്യപ്പെടാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. ഈ ഒഴിവാക്കൽ ഒരിക്കൽ മാത്രമേ അനുവദിക്കാൻ പാടുള്ളു. സെൽഫ് സർട്ടിഫിക്കേഷന് കൂടി അർഹതയുള്ള ലോ റിസ്‌ക് കെട്ടിടമായതിനാൽ കാലതാമസമില്ലാതെ അപേക്ഷകൾ തീർപ്പാക്കുന്നുവെന്നും സ്ഥലപരിശോധന മുതലായവ ആവശ്യമുള്ള കേസുകളിൽ സമയബന്ധിതമായി ഉദ്യോഗസ്ഥർ അത് നിർവഹിക്കുന്നുവെന്നും തദ്ദേശസ്ഥാപന സെക്രട്ടറിമാർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.


നിലവിൽ തദ്ദേശസ്ഥാപനങ്ങളിലെ ഈ ആനുകൂല്യം ലഭ്യമായ എല്ലാ അപേക്ഷകളും 2025 ഫെബ്രുവരി 28ന് മുൻപായി തീർപ്പാക്കണം. ഇക്കാര്യം അപേക്ഷകനെ അറിയിക്കണം. തീർപ്പാക്കുന്നതിനു വേണ്ടി കൂടുതൽ രേഖകൾ, അപേക്ഷകന്റെ സാന്നിധ്യം എന്നിവ ആവശ്യമുള്ള കേസുകളിൽ ഫെബ്രുവരി 27, 28 തീയതികളിലായി എല്ലാ തദ്ദേശസ്ഥാപനങ്ങളും അദാലത്തുകൾ സംഘടിപ്പിക്കേണ്ടതാണ്. പൂർണമായി എല്ലാ അപേക്ഷകളും തീർപ്പാക്കണം. ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ മുന്നറിയിപ്പ് നൽകി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  13 days ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  13 days ago
No Image

ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്ക്രീനിൽ സൗജന്യമായി പ്രദർശിപ്പിക്കാം; കേരളത്തിന് മാത്രം പ്രത്യേക അനുമതി

Kerala
  •  14 days ago
No Image

പീഡനവും അധിക്ഷേപവും: അച്ഛന്റെ മരണത്തിൽ ഭർത്താവിനും പൊലിസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി

Kerala
  •  14 days ago
No Image

എക്സ് പണിമുടക്കി; യുഎഇയിലും ലക്ഷക്കണക്കിന് ഉപയോക്താക്കൾ പ്രതിസന്ധിയിൽ, പോസ്റ്റുകൾ ലോഡ് ആകുന്നില്ല

uae
  •  14 days ago
No Image

വാട്‌സ്ആപ്പിന്റെ തലപ്പത്ത് ഇനി ഇന്ത്യക്കാരൻ; കുനാൽ ഷായെ ആഗോള മേധാവിയാക്കി മെറ്റ

International
  •  14 days ago
No Image

ഖത്തർ റാസ് ലഫാൻ ഗ്യാസ് പ്ലാന്റിലെ സ്ഫോടനം; ഇന്ത്യക്കാർ അടക്കം 13 പേർക്ക് ദാരുണാന്ത്യം, 66 പേർക്ക് പരുക്ക്

qatar
  •  14 days ago
No Image

ജൂൺ 26 സമസ്ത സ്ഥാപക ദിനം; മഹല്ലുകളിൽ പതാക ഉയർത്തലും പ്രത്യേക പ്രാർത്ഥനയും

organization
  •  14 days ago
No Image

കൊച്ചിയിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിയായ ഇരുപതുകാരൻ പൊലിസ് പിടിയിൽ

Kerala
  •  14 days ago
No Image

ദുബൈയിലേക്ക് പറക്കാൻ ഇതിലും നല്ലൊരു അവസരമില്ല; മടക്ക ടിക്കറ്റെടുക്കുന്നവർക്ക് ഫൈവ് സ്റ്റാർ ഹോട്ടലിൽ സൗജന്യ താമസ സൗകര്യവുമായി എമിറേറ്റ്‌സ്

uae
  •  14 days ago