UAE Weather Today: നേരിയ മഴയ്ക്ക് സാധ്യത; യുഎഇയിൽ ഇന്ന് പൊതുവെ അടിപൊളി കാലവസ്ഥ
അബൂദബി: യുഎഇയിൽ ഏറ്റവും പുതിയ കാലവസ്ഥ വിവരങ്ങൾ അപ്ഡേറ്റ് ചെയ്ത് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM). ഇന്നലെ അബുദാബിയിലും ദുബൈയിലും ഉച്ചതിരിഞ്ഞ് ഭാഗികമായി മേഘാവൃതമായ ആകാശമായിരുന്നു. ഇന്നലെ രാവിലെ 7.30ന് അൽ ദഫ്ര മേഖലയിലെ മെസൈറയിൽ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 8.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. അൽ ദഫ്രയിലെ ജബൽ ധന്ന ഉച്ചയ്ക്ക് 2:15 ന് 34.5 ഡിഗ്രി സെൽഷ്യസിലും താപനില എത്തി.
അതേസമയം ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ദ്വീപുകളിലും ചില തീരപ്രദേശങ്ങളിലും വടക്കൻ പ്രദേശങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും NCM പ്രവചിക്കുന്നു.
പ്രധാന പ്രവചനം ഇങ്ങനെ:
ഇന്ന് നേരിയതോ മിതമായതോ ആയ കാറ്റ് ഉണ്ടായിരിക്കും.
നാളെ (വെള്ളിയാഴ്ച) രാവിലെയോടെ മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് വീശും.
അറേബ്യൻ ഗൾഫിൽ കടലും ഒമാൻ കടലും പൊതുവെ ശന്തമായിരിക്കും.
UAE weather: Sunny afternoon with cloudy skies Today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."