HOME
DETAILS

നിലയ്ക്കൽ - പമ്പ റോഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരുക്ക്

  
December 07, 2025 | 10:14 AM

two ksrtc buses collide on sabarimala route driver injured

പമ്പ: ശബരിമല പാതയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. ഉച്ചയ്ക്ക് ഒരു മണിയോടെ നിലയ്ക്കൽ-പമ്പ റോഡിൽ അട്ടത്തോടിന് സമീപമാണ് സംഭവം നടന്നത്. ശബരിമല തീർത്ഥാടകരായിരുന്നു ബസുകളിലുണ്ടായരുന്നത്. 

നിലയ്ക്കൽ - പമ്പ റൂട്ടിൽ ചെയിൻ സർവിസ് നടത്തുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരുക്കേറ്റ ബസ് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. നിരവധി തീർത്ഥാടകർ ബസുകളിൽ ഉണ്ടായിരുന്നെങ്കിലും മറ്റ് ആർക്കും പരുക്കുകളില്ല.

അപകടത്തെ തുടർന്ന് റോഡിൽ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. തീർത്ഥാടകരെ മറ്റ് വാഹനങ്ങളിൽ പമ്പയിലേക്കും നിലയ്ക്കലേക്കും എത്തിച്ചു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം സാധാരണ നിലയിലാക്കാൻ പൊലിസ് നടപടികൾ സ്വീകരിച്ചു വരുന്നു.

Two KSRTC buses carrying Sabarimala pilgrims collided near Attathodu on the Nilakkal-Pamba road, injuring the driver of one bus. The accident occurred around 1 pm, causing traffic disruption, but fortunately, no serious injuries were reported among the pilgrims.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ്‌യുടെ ടിവികെ പാർട്ടിയുടെ ഈറോഡ് റാലിക്ക് പൊലിസ് അനുമതി നിഷേധിച്ചു; കാരണം വൻ ജനത്തിരക്കും പാർക്കിങ് പ്രശ്നവും

National
  •  3 hours ago
No Image

'ഇതാണ് സായിദിന്റെ പുത്രന്മാരുടെയും പുത്രിമാരുടെയും യഥാർത്ഥ ആത്മാവ്'; ​ഗസ്സയ്ക്ക് സഹായഹസ്തവുമായി യുഎഇ

uae
  •  3 hours ago
No Image

2000 രൂപയുടെ തർക്കം: കുഴൽ കിണർ പൈപ്പിൽ ഗ്രീസ് പുരട്ടി ക്രൂരത; തൊഴിലാളികളെയും വാഹനവും കസ്റ്റഡിയിലെടുത്ത് പൊലിസ്

crime
  •  3 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കാസർകോഡ് ജില്ലയിലെ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  4 hours ago
No Image

തീവ്രവാദ ബന്ധം, കോപ്പിയടി ആരോപണം; മുസ്‌ലിം ബ്രദർഹുഡ് നേതാവ് താരിഖ് അൽ-സുവൈദാന്റെ പൗരത്വം റദ്ദാക്കി കുവൈത്ത്

Kuwait
  •  4 hours ago
No Image

2026 ലോകകപ്പ് നേടുക ആ അഞ്ച് ടീമുകളിൽ ഒന്നായിരിക്കും: പ്രവചനവുമായി മെസി

Football
  •  4 hours ago
No Image

വണ്ടൂരിൽ ബാറിൽ യുവാവിന്റെ ആക്രമണം: രണ്ട് ജീവനക്കാർക്ക് കുത്തേറ്റു, മദ്യക്കുപ്പികളും ഫർണിച്ചറുകളും തകർത്തു

Kerala
  •  4 hours ago
No Image

പോക്സോ കേസിൽ എട്ട് വർഷം ജയിലിൽ; ഒടുവിൽ തെളിവില്ലെന്ന് കണ്ട് 56-കാരനെ വെറുതെവിട്ട് കോടതി

National
  •  4 hours ago
No Image

കൊണ്ടോട്ടിയിൽ എംഡിഎംഎ പിടികൂടിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

​ഗസ്സയിലെ കുരുതിയിൽ പങ്കാളികളായ ഇസ്റാഈലി സൈനികരുടെ മാനസികാരോ​ഗ്യം തകരുന്നതായി റിപ്പോർട്ട്; ദിവസങ്ങൾക്കിടെ ജീവനൊടുക്കിയത് രണ്ട് സൈനികർ

International
  •  5 hours ago