സൂപ്പർലീഗ് കേരള: സെമിഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്
തൃശ്ശൂർ: സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് സൂപ്പർലീഗ് കേരള രണ്ടാം സീസണിന്റെ സെമി ഫൈനൽ മത്സരങ്ങൾ മാറ്റിവച്ചു. തൃശ്ശൂരിൽ ഇന്ന് (ഞായറാഴ്ച) വൈകീട്ട് 7.30-ന് നടക്കേണ്ടിയിരുന്ന തൃശ്ശൂർ മാജിക് എഫ്‌സിയും മലപ്പുറം എഫ്‌സിയും തമ്മിലുള്ള മത്സരവും, പത്താം തീയതി കോഴിക്കോട് വെച്ച് നടക്കേണ്ടിയിരുന്ന കാലിക്കറ്റ് എഫ്‌സിയും കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയും തമ്മിലുള്ള മത്സരവുമാണ് മാറ്റിവച്ചത്.
തൃശ്ശൂർ പൊലിസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്‌മുഖ് നൽകിയ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിൽ ആയതിനാൽ സുരക്ഷാ ഡ്യൂട്ടിക്കായി കൂടുതൽ പൊലിസ് സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. അതിനാൽ, മത്സരത്തിന് ആവശ്യമായത്ര സുരക്ഷാ ഉദ്യോഗസ്ഥരെ നൽകാൻ നിലവിൽ കഴിയില്ലെന്ന് പൊലിസ് സംഘാടകരെ അറിയിച്ചു.
വോട്ടെണ്ണലിന് ശേഷം അനുയോജ്യമായ ഒരു ദിവസം മത്സരം നടത്തണമെന്നാണ് കമ്മിഷണർ സംഘാടകർക്കും ടീമുകൾക്കും നൽകിയ നോട്ടിസിലെ നിർദ്ദേശം. പുതുക്കിയ മത്സര തീയതികൾ പിന്നീട് അറിയിക്കുമെന്ന് സൂപ്പർലീഗ് കേരള അധികൃതർ വ്യക്തമാക്കി.
The semi-final matches of Super League Kerala have been postponed due to security concerns. The matches between Thrissur Magic FC and Malappuram FC, and Calicut FC and Kannur Warriors FC, scheduled for December 7 and 10, respectively, have been rescheduled.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."