HOME
DETAILS

റൊണാൾഡോയില്ല, പ്രിയപ്പെട്ട അഞ്ച് താരങ്ങൾ ഇവർ; തെരഞ്ഞെടുപ്പുമായി ബെർബെറ്റോവ്

  
February 13 2025 | 11:02 AM

Manchester United legend Dimitar Berbetov has chosen his favorite players in football

ഫുട്ബോളിലെ തന്റെ പ്രിയപ്പെട്ട താരങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ദിമിതാർ ബെർബെറ്റോവ്. ബെർണാർഡോ സിൽവ, ഹാരി കെയ്ൻ, റോബർട്ട് ലെവൻഡോവ്സ്‌കി, കെവിൻ ഡി ബ്രൂയ്‌ൻ, ലയണൽ മെസി എന്നിവരെയാണ് റെഡ് ഡെവിൾസ് ഇതിഹാസം പ്രിയ താരങ്ങളായി തെരഞ്ഞെടുത്തത്. ഗോളിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബെർബെറ്റോവ്. 

'ബെർണാർഡോ സിൽവക്ക് ഞാൻ അഞ്ചാം സ്ഥാനം നൽകും. കാരണം അദ്ദേഹം പന്ത് കൺട്രോൾ ചെയ്യാൻ മിടുക്കനാണ്. അദ്ദേഹത്തിന് എങ്ങനെ കളിക്കണമെന്ന് നന്നായി അറിയാം. ഇപ്പോഴും നല്ല രീതിയിൽ സ്കോർ ചെയ്യുന്നതിനാൽ ഞാൻ ഹാരി കെയ്‌നിനെ നാലാമതായി  തെരഞ്ഞെടുക്കും. മൂന്നാം സ്ഥാനം ഞാൻ ലെവൻഡോവ്‌സികിക്ക് നൽകും. ​​കാരണം അദ്ദേഹം ഇപ്പോഴും ഗോളുകൾ നേടുന്നുണ്ട്. രണ്ടാമതായി ഞാൻ കെവിൻ ഡി ബ്രൂയ്‌ന്റെ പേര് പറയും. അവന് മത്സരം കൃത്യമായി വായിച്ചെടുക്കാൻ കഴിയും. ഒന്നാമതായി ഞാൻ മെസിയെ പറയും. അദ്ദേഹം ഇപ്പോഴും മയാമിയിൽ നന്നായി കളിക്കുന്നുണ്ട്. ഒരു സമ്മർദവും ഇല്ലാതെ അവന് കളിക്കാൻ സാധിക്കും,' ബെർബെറ്റോവ് പറഞ്ഞു. 

ബെർബെറ്റോവ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ തെരഞ്ഞെടുക്കാത്തത്‌ ഏറെ ശ്രേദ്ധേയമായി. മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡൊക്കൊപ്പം ഒരുമിച്ച്   ബെർബെറ്റോവ് കളിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോക്കൊപ്പം 39 മത്സരങ്ങളിലാണ് താരം കളിച്ചിട്ടുള്ളത്. ഇരുവരും ഒരുമിച്ച് അഞ്ചു ഗോളുകളും നേടിയിട്ടുണ്ട്. റൊണാൾഡോ നിലവിൽ തന്റെ ൪൦ വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ സഊദി ക്ലബായ അൽ നാസറിന്റെ താരമാണ് റൊണാൾഡോ. ഈ സീസണിൽ 26 മത്സരങ്ങളിൽ നിന്നും 24 ഗോളുകളും നാല് അസിസ്റ്റുകളുമാണ് റൊണാൾഡോ നേടിയിട്ടുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ട്രാക്ടര്‍മാരെ പ്രതിയാക്കി കുറ്റപത്രം; നെടുമ്പാശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ മൂന്നുവയസുള്ള കുഞ്ഞ് വീണു മരിച്ച സംഭവത്തില്‍ സിയാലിനെ സംരക്ഷിച്ച് പൊലിസ്

Kerala
  •  3 days ago
No Image

75,000 രൂപയുണ്ടെങ്കില്‍ മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ ആഡംബര വീട്ടില്‍ നിങ്ങള്‍ക്കും താമസിക്കാം

Kerala
  •  3 days ago
No Image

ശാസ്ത്ര കുതുകികളെ ആകര്‍ഷിപ്പിച്ച് കോട്ടണ്‍ഹില്‍ സ്‌കൂളിലെ നാഫോ ഗ്ലോബലിന്റെ ആസ്‌ട്രോണമി ലാബ്

latest
  •  3 days ago
No Image

'മമ്മൂക്ക ദി ഗ്രേറ്റ്': ലഹരിക്കെതിരേ ജയിലില്‍നിന്നൊരു നോവലുമായി മയക്കുമരുന്ന് കേസില്‍ ശിക്ഷയനുഭവിക്കുന്ന അബ്ദുല്‍ റഹീം

Kerala
  •  3 days ago
No Image

ബാഹ്യസവിഷേത, അറു ക്ലാസുകള്‍, സൈക്ലിളില്‍ തുടങ്ങിയ നിരവധി തെറ്റുകളുമായി    പൊതുപരീക്ഷ ചോദ്യപേപ്പര്‍;  ബയോളജി ചോദ്യപേപ്പറില്‍ മാത്രം 14 തെറ്റുകള്‍ 

Kerala
  •  3 days ago
No Image

താമരശേരിയിലെ യുവാവ് വിഴുങ്ങിയത് എംഡിഎംഎ തന്നെയാണെന്ന് സ്‌കാനിങ്ങില്‍ കണ്ടെത്തി

Kerala
  •  3 days ago
No Image

80 ശതമാനം കിണറുകളും ബാക്ടീരിയയുടെ സാന്നിധ്യം മൂലം മലിനീകരിക്കപ്പെടുന്നു; വേണ്ടത് ജലസാക്ഷരത

Kerala
  •  3 days ago
No Image

ഗള്‍ഫില്‍ ഇവന്റ് മേഖലയിലെ വിദഗ്ധന്‍ ഹരി നായര്‍ അന്തരിച്ചു

obituary
  •  3 days ago
No Image

'മുസ്‌ലിംകള്‍ ഈ രാജ്യത്തെ പൗരന്മാരല്ലേ? ഞങ്ങളുടെ നികുതിപ്പണം ചേര്‍ന്നതാണ് ഖജനാവ്, അതിലെ പങ്കിന് ഞങ്ങള്‍ക്ക് അവകാശമുണ്ട്'; കര്‍ണാടക നിയമസഭയില്‍ ബിജെപിക്കാര്‍ക്ക് ക്ലാസെടുത്ത് റിസ്‌വാന്‍ അര്‍ഷദ്

latest
  •  3 days ago
No Image

ഇടിയും മിന്നലും ശക്തമാവും; പ്രത്യേക ജാഗ്രത നിര്‍ദേശം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago