HOME
DETAILS

3 ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഹമാസ്; ഹമാസിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ ഇസ്‌റാഈല്‍

  
Web Desk
February 13 2025 | 18:02 PM

Hamas to release 3 more hostages Israel did not respond to Hamass statement

ദോഹ: വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ എല്ലാ തടസ്സങ്ങളും നീക്കുമെന്ന് മധ്യസ്ഥ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുന്ന ഈജിപ്തും ഖത്തറും ഉറപ്പു നല്‍കിയതോടെ നേരത്തേയുള്ള ധാരണപ്രകാരം അടുത്തഘട്ടം ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ്. ശനിയാഴ്ച മൂന്നു ബന്ദികളെ കൂടി ഹമാസ് വിട്ടയക്കും.

ശനിയാഴ്ച ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഗസ്സയില്‍ വീണ്ടും ആക്രമണം തുടങ്ങുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും, അവശ്യസഹായം എത്തിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ബന്ദി മോചനം വൈകിപ്പിക്കുമെന്ന് ഹമാസും കഴിഞ്ഞ ദിവസം പറഞ്ഞത് അന്താരാഷ്ട്ര സമൂഹത്തില്‍ ആശങ്കക്ക് ഇടയാക്കിയിരുന്നു.

എന്നാല്‍, ഹമാസിന്റെ തീരുമാനത്തെക്കുറിച്ച് ഇസ്‌റാഈല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മരുന്ന്, ഇന്ധന വിതരണം, ഗസ്സയില്‍ തകര്‍ത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കാനുള്ള ഉപകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്രതിനിധി സംഘം കൈറോയില്‍ ഈജിപ്ത് ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്നും ഖത്തര്‍ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നതായും ഹമാസ് അറിയിച്ചു.

വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം, ഇസ്‌റാഈലി വെടിവയ്പ്പില്‍ കുറഞ്ഞത് 92 പലസ്തീനികള്‍ കൊല്ലപ്പെടുകയും 800 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍ബര്‍ഷ് പറഞ്ഞു. വെടിനിര്‍ത്തല്‍ ലംഘിച്ച് ചില പ്രദേശങ്ങളില്‍ പ്രവേശിച്ച ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തതായി ഇസ്‌റാഈലി സൈന്യം സമ്മതിച്ചു.

വരും ആഴ്ചകളില്‍ വെടിനിര്‍ത്തല്‍ കരാര്‍ വളരെ വലിയ വെല്ലുവിളി നേരിടുമെന്ന് ഉറപ്പാണ്. വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം മാര്‍ച്ച് ആദ്യം അവസാനിക്കും. രണ്ടാം ഘട്ടത്തെ സംബന്ധിച്ച് ഇതുവരെ കാര്യമായ ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കുന്നതിന് പകരമായി ഹമാസ് ശേഷിക്കുന്ന ഡസന്‍ കണക്കിന് ബന്ദികളെ കൂടി വിട്ടയക്കും.

ഗസ്സയില്‍ നിന്ന് ഏകദേശം 2 ദശലക്ഷം ഫലസ്തീനികളെ മാറ്റി മറ്റ് രാജ്യങ്ങളില്‍ താമസിപ്പിക്കാനുള്ള ട്രംപിന്റെ നിര്‍ദ്ദേശം വെടിനിര്‍ത്തലിന്റെ ഭാവിയെ കൂടുതല്‍ സംശയത്തിലാക്കിയിരിക്കുകയാണ്. ഇസ്‌റാഈല്‍ സര്‍ക്കാര്‍ ഈ പദ്ധതിയെ സ്വാഗതം ചെയ്‌തെങ്കിലും അഭയാര്‍ത്ഥികളായി മറ്റു രാജ്യങ്ങളില്‍ അഭയം തേടില്ലെന്ന് ഫലസ്തീനികളും ഫലസ്തീന്‍ ഫലസ്തീനികളുടെ മണ്ണാണെന്ന് അറബ് രാജ്യങ്ങളും വ്യക്തമാക്കിയിരുന്നു. 

ഇതിനിടെ ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ പുറത്താക്കാനുള്ള ശ്രമം ഉള്‍പ്പെടെയുള്ള ട്രംപിന്റെ സമീപകാല നടപടികള്‍ ആഗോള സമാധാനത്തിന് ഭീഷണിയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ പറഞ്ഞു.

'സത്യം പറഞ്ഞാല്‍, ട്രംപിന്റെ കഴിഞ്ഞ കാലത്തെ പെരുമാറ്റവും ലോകത്തിലെ പല രാജ്യങ്ങള്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ നിലവിലെ പ്രസ്താവനകളും വെല്ലുവിളികളും ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല, ഇവയെ ഒരു പോസിറ്റീവ് സംഭവവികാസമായി ഞാന്‍ കാണുന്നില്ല,' എര്‍ദോഗന്‍ ഒരു ഇന്തോനേഷ്യന്‍ ടെലിവിഷന്‍ അവതാരകനോട് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജഡ്ജിയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തി സംഭവം: ദുരൂഹത നീക്കുമോ? തീരുമാനം ഇന്ന്; എല്ലാ കണ്ണുകളും സുപ്രിംകോടതിയിലേക്ക്

latest
  •  3 days ago
No Image

ലഹരി കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കം; തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

Kerala
  •  4 days ago
No Image

പ്രതിരോധസംവിധാനത്തിന്റെ നെടുംതൂണായ ഭെല്ലിലും പാക് ചാരന്‍, മൂന്ന് വര്‍ഷമായി ചാരപ്പണി ചെയ്ത സീനിയര്‍ എന്‍ജിനീയര്‍ ദീപ് രാജ് ചന്ദ്ര അറസ്റ്റില്‍; ചോര്‍ന്ന വിവരങ്ങളറിഞ്ഞ് ഞെട്ടി രാജ്യം

National
  •  4 days ago
No Image

രണ്ടരവര്‍ഷത്തിനിടെ മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി പൊടിച്ചത് 258 കോടി; അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ മാത്രം ചെലവ് 22 കോടി

National
  •  4 days ago
No Image

കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരുക്ക്; കനത്ത ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  4 days ago
No Image

ജെഎസ്ഡബ്ല്യൂ കമ്പനിയുടെ വ്യാജ ലോഗോ പതിപ്പിച്ച് റൂഫിംഗ് ഷീറ്റ് വിൽപ്പന; രണ്ട് പേർ പിടിയിൽ

Kerala
  •  4 days ago
No Image

യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയിട്ടില്ലെന്ന് ഫയര്‍ഫോഴ്‌സ് മേധാവി; വിവാദത്തില്‍ പുതിയ വഴിത്തിരിവ്

National
  •  4 days ago
No Image

റമദാനിലെ അവസാന പത്തിലെ റൗള സന്ദര്‍ശന സമയം പ്രഖ്യാപിച്ചു; സമയക്രമം ഇങ്ങനെ...

Saudi-arabia
  •  4 days ago
No Image

ദുബൈ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെര്‍ഫോമന്‍സ് ബോണസായി വമ്പന്‍ തുക പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാന്‍

uae
  •  4 days ago
No Image

താമരശ്ശേരിയിലെ പ്രധാന രാസലഹരി വില്‍പ്പനക്കാരന്‍ പൊലിസ് പിടിയില്‍; പിടിയിലായത് എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്ത്

Kerala
  •  4 days ago