രക്ഷിതാക്കള്‍ അധ്യാപകരായി; വലിയാട് സ്‌കൂളില്‍ പൊതുപണിമുടക്ക് ഏശിയില്ല
കോഡൂര്‍: വലിയാട് യു.എ.എച്ച്.എം.എല്‍.പി സ്‌കൂളില്‍ രക്ഷിതാക്കള്‍ അധ്യാപകരായതോടെ ക്ലാസ് പതിവുപോലെ. പൊതുപണിമുടക്കിന്റെ ഭാഗമായി മിക്ക സ്‌കൂളുകളിലും പഠനം മുടങ്ങിയപ്പോഴാണു അധ്യാപകരില്ലാത്ത ക്ലാസുകളില്‍ താല്‍ക്കാലിക അധ്യാപകരായ രക്ഷിതാക്കള്‍ ക്ലാസെടുത്തത്. വിദ്യാര്‍ഥികളുടെ സാധ്യായ ദിനങ്ങളും സമയവും നഷ്ടപ്പെടരുതെന്ന സ്‌കൂള്‍ പി.ടി.എയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു രക്ഷിതാക്കളും പൂര്‍വവിദ്യാര്‍ഥികളും താല്‍ക്കാലിക അധ്യാപകരായത്. ഇതുകാരണം സ്‌കൂള്‍ സാധാരണപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു.
അതാതു ക്ലാസ് അധ്യാപകരുടെ അവധി ദിവസങ്ങളില്‍ താല്‍ക്കാലിക അധ്യാപകരായി സേവനം ചെയ്യാന്‍ കഴിവും സന്നദ്ധതയും പരിഗണിച്ചു രക്ഷിതാക്കളില്‍ നിന്നും ക്ലാസ് തല പി.ടി.എ തെരഞ്ഞെടുത്തു തയ്യാറാക്കിയ പട്ടികയില്‍ നിന്നാണു താല്‍ക്കാലിക അധ്യാപകരെ കണ്ടെത്തിയത്. മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയില്‍ പ്രൈമറി തലത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്. പ്രൈമറി, പ്രീപ്രൈമറി തലങ്ങളിലായി 900 വിദ്യാര്‍ഥികളുണ്ട്.ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍, സ്‌കൂളിനോടനുബന്ധമായി പി.ടി.എയുടെ മേല്‍നോട്ടത്തില്‍ പ്രീപ്രൈമറി സ്‌കൂള്‍, വിദ്യാര്‍ഥികള്‍ക്കു പ്രഭാത ഭക്ഷണം, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലും ഹിന്ദിയിലും പ്രത്യേക പഠനം, കംപ്യൂട്ടര്‍ പാഠ്യവിഷയമായി പരിശീലനവും പരീക്ഷയും, കായികപോഷണത്തിന്റെ ഭാഗമായി കരാട്ടെ പരിശീലനം തുടങ്ങി അനവധി പ്രവര്‍ത്തനങ്ങള്‍ ഇവിടെ വര്‍ഷങ്ങള്‍ക്കു മുമ്പേ തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."