HOME
DETAILS

എൽഡിഎഫിനോട് വിരോധമാവാം, നാടിനോടും ജനങ്ങളോടും ആകരുത്; കോൺ​ഗ്രസ് വസ്‌തുത മറച്ചുപിടിക്കുന്നു; പിണറായി വിജയൻ

  
February 16 2025 | 14:02 PM

Pinarayi Vijayan Slams Congress Says Opposition to LDF Should Not Translate to Opposition to the State and Its People

തിരുവനന്തപുരം: യുഡിഎഫും കോൺഗ്രസും നാടിൻ്റെ മുന്നേറ്റത്തിൽ ഒപ്പം നിൽക്കാൻ തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ വ്യവസായ മേഖലയുടെ വളർച്ചയെ പ്രകീർത്തിച്ച ശശി തരൂരിനെ പിന്തുണച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. കോൺഗ്രസ് നേതാവായ ശശി തരൂർ ഒരു ലേഖനത്തിലൂടെ കേരളത്തിലെ പുരോഗതിയെ കുറിച്ച് അനുമോദിക്കുകയാണ് ചെയ്‌തത്‌. അദ്ദേഹത്തിന്റെ അഭിനന്ദനം എന്തു പുകിലാണ് കോൺഗ്രസിലുണ്ടാക്കിയതെന്നും, വസ്‌തുത മറച്ചുപിടിക്കുകയാണ് കോൺഗ്രസെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസുകാർ സ്‌ഥാപിക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ പൊളിഞ്ഞു പോവുകയാണുണ്ടായതെന്നും, കേരളം നിക്ഷേപ സൗഹൃദമല്ലെന്ന നിലപാടു സ്വീകരിക്കാൻ എങ്ങനെയാണ് പ്രതിപക്ഷ നേതാവിന് കഴിയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. നാടിൻ്റെ മേൻമ അംഗീകരിക്കാൻ അവർക്ക് കഴിയുന്നില്ല. നാടിനെ ശത്രുതയോടെ കാണുകയാണ്. എൽഡിഎഫിനോട് വിരോധമാവാമെന്നും, അത് നാടിനോടും ജനങ്ങളോടും ആകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്, അതിനെതിരെ ജാഗ്രതയോടെ മുന്നോട്ടു പോകണം. തരൂർ കേരളത്തെ പ്രശംസിച്ചത് സംസ്ഥാനം നേടിയ പൊതു പുരോഗതി, ഐടി സ്‌റ്റാർട്ടപ്പ് രംഗത്തെ നേട്ടം ഇവ ചൂണ്ടികാട്ടിയാണ്. യുഡിഎഫ് ഭരണകാലത്താണ് നാടിനു തകർച്ച സംഭവിച്ചത്. അന്ന് വികസന പ്രവർത്തനങ്ങളൊന്നും നടന്നിരുന്നില്ല. ഇന്ന് ദുരന്ത സമയങ്ങളിലെല്ലാം സംസ്‌ഥാന സർക്കാർ ജനങ്ങൾക്കൊപ്പം നിന്നു. ആളുകൾ ഒത്തൊരുമിച്ചു നിന്നു പോരാടി. ഓരോ മേഖലയിലെയും പുരോഗതി നമ്മൾ കണ്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Kerala Chief Minister Pinarayi Vijayan criticized the Congress party, saying that opposition to the Left Democratic Front (LDF) should not be misconstrued as opposition to the state and its people

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എല്ലാത്തിലും ഒന്നാമതായ നമ്മള്‍ ലഹരിയിലും ഒന്നാമത്'; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍

Kerala
  •  22 days ago
No Image

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ച് കേന്ദ്ര സർക്കാർ; ചില്ലറ വിൽപ്പനയെ ബാധിക്കില്ല

National
  •  22 days ago
No Image

വഖ്ഫ്: പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണം: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

Kerala
  •  22 days ago
No Image

റെസിഡൻസി, തൊഴിൽ നിയമലംഘനങ്ങൾ; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 18407 പേർ

Saudi-arabia
  •  22 days ago
No Image

ചരിത്രനേട്ടം കണ്മുന്നിൽ; തിരിച്ചുവരവിൽ ബുംറയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്

Cricket
  •  22 days ago
No Image

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യം; ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ നാളെ ഇന്ത്യ സന്ദർശിക്കും

uae
  •  22 days ago
No Image

പത്തനംതിട്ടയിൽ ഭാര്യക്കെതിരെ ഭർത്താവിന്റെ ആക്രമണം; ഭാര്യ ജോലി ചെയ്തിരുന്ന വീട്ടിലെത്തി കുത്തിപ്പരുക്കേൽപ്പിച്ചു

Kerala
  •  22 days ago
No Image

ഇന്നും നാളെയും കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  22 days ago
No Image

എന്റെ ടീമിലെ ഏറ്റവും മികച്ച നാല് താരങ്ങൾ അവരായിരുന്നു: ധോണി

Cricket
  •  22 days ago
No Image

ഒമാനിലെ സ‍ഞ്ചാരികളിൽ ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നു

oman
  •  22 days ago