HOME
DETAILS

തൃശൂര്‍ ബാങ്ക് കവര്‍ച്ച കേസ്; പൊലിസിനെ കുഴക്കി റിജോ; ചോദ്യങ്ങള്‍ക്ക് പല മറുപടി; മുന്‍പും കവര്‍ച്ചാ ശ്രമം

  
Web Desk
February 17, 2025 | 2:03 AM

thrissur bank robbery case accused try to steal the money before

തൃശൂര്‍: ചാലക്കുടി ബാങ്ക് കവര്‍ച്ച കേസ് പ്രതി റിജോ ആന്റണിയുടെ മൊഴികളില്‍ വൈരുദ്യമെന്ന് പൊലിസ്. ചോദ്യങ്ങള്‍ക്കെല്ലാം പല മറുപടികളാണ് റിജോ നല്‍കുന്നത്. ഇയാള്‍ നേരത്തെയും കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പൊലിസ് പറഞ്ഞു. 49 ലക്ഷം രൂപ കടമുണ്ടെന്നും ഇത് വീട്ടാന്‍ വേണ്ടിയാണ് കവര്‍ച്ച നടത്തിയെതെന്നുമാണ് പ്രതിയുടെ മൊഴി.

മോഷ്ടിച്ച പണത്തില്‍ നിന്ന് 2.90 ലക്ഷം രൂപ അന്നനാട് സ്വദേശിയുടെ കടം വീട്ടാനായി ഉപയോഗിച്ചു. എന്നാല്‍ ടിവിയില്‍ വാര്‍ത്തകണ്ട് മോഷ്ടാവ് റിജോ ആണെന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം പണം തിരികെ പൊലിസിന് തന്നെ കൈമാറായിട്ടുണ്ട്. 

ആഴ്ച്ചകള്‍ നീണ്ട ആസൂത്രണമാണ് റിജോ കവര്‍ച്ചക്കായി നടത്തിയത്. മോഷണം നടന്നതിന് കൃത്യം 4 ദിവസം മുന്‍പ് ഇയാള്‍ കവര്‍ച്ചക്കായി ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ എത്തിയിരുന്നു. എന്നാല്‍ അന്ന് പട്രോളിങ്ങിലുണ്ടായിരുന്ന പൊലിസ് ജീപ്പ് കണ്ട് ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് രണ്ടാമത്തെ വരവിലാണ് പണം തട്ടിയത്. 

ഒരു തരത്തിലുള്ള തെളിവും അവശേഷിക്കാതിരിക്കാന്‍ തികഞ്ഞ ആസൂത്രണത്തോടെയാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലിസ് പറഞ്ഞു. മുഖത്ത് മാസ്‌ക്, തലയില്‍ ഹെല്‍മറ്റ്, കൈകളില്‍ ഗ്ലൗസ്, ജാക്കറ്റ് എന്നിവ റിജോ ധരിച്ചിരുന്നു. വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചു. കൈയില്‍ ഫോണ്‍ കരുതിയിരുന്നില്ല. കവര്‍ച്ച സമയത്ത് ഉപയോഗിച്ചിരുന്ന ജാക്കറ്റ് വീട്ടിലെത്തി കത്തിച്ച് കളയുകയും ചെയ്തു. 

എന്നാല്‍ വിശദമായ അന്വേഷണത്തിനിടെ ഇന്നലെ വൈകുന്നേരത്തോടെ പ്രതിയെ പൊലിസ് പിടികൂടി. തന്റെ ഹെല്‍മറ്റും, ഷൂവിന്റെ നിറവുമാണ് റിജോയെ കുടുക്കിയത്.  ഇന്നലെ രാത്രി വീട്ടില്‍ നടന്ന കുടുംബ സംഗമത്തിന്റെ ഇടയിലാണ് പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തത്. 

 

 

thrissur bank robbery case accused try to steal the money before



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ബ്ലൂചിപ്പ് തട്ടിപ്പ്: 400 മില്യൺ ദിർഹമിന്റെ കേസ്; ഉടമയുടെ 10 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

uae
  •  2 days ago
No Image

അബൂദബി ഗ്രാൻഡ് പ്രീ: ലൂയിസ് ഹാമിൽട്ടന് അപകടം

auto-mobile
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; എഴ് ജില്ലകളിലെ പരസ്യ പ്രചരണത്തിന് നാളെ തിരശീല വീഴും

Kerala
  •  2 days ago
No Image

2025-ൽ യുഎഇയെ ഞെട്ടിച്ച 10 വാർത്തകൾ; ഒരു വർഷം, നിരവധി കണ്ണീർപൂക്കൾ

uae
  •  2 days ago
No Image

'യാത്രക്കാര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ ടിക്കറ്റ് നിരക്ക് തിരികെ നല്‍കണം'; ഇന്‍ഡിഗോയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രം

Kerala
  •  2 days ago
No Image

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമിച്ചു; വനം വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് പ്രിന്റിങ് മെഷീനില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടയാതെ കോടതി

Kerala
  •  2 days ago
No Image

അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് ഉയര്‍ത്തരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

National
  •  2 days ago
No Image

ഒമാനിൽ ദിവസങ്ങൾക്ക് മുൻപ് മാത്രം എത്തിയ മലയാളി യുവാവ്‌ മുങ്ങി മരിച്ചു

oman
  •  2 days ago