HOME
DETAILS

ഡല്‍ഹി മുഖ്യമന്ത്രിയാര്? മോദിയെത്തിയിട്ടും തീരുമാനമായില്ല; സത്യപ്രതിജ്ഞ വ്യാഴാഴ്ച്ച

  
February 17, 2025 | 8:46 AM

Delhi Oath Ceremony On Thursday BJP Yet To Name Chief Minister

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാത്തിരിപ്പിനൊടുവില്‍ ഭരണം പിടിച്ചെങ്കിലും മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ ഇതുവരെ ബി.ജെ.പിയില്‍ തീരുമാനമായില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനം കാരണമാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള പാര്‍ട്ടി തീരുമാനം വൈകുന്നതിന് കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മടങ്ങിയെത്തിയിട്ടും മുഖ്യമന്ത്രി ആരാവുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. 

ഫലം പുറത്തുവന്ന് പത്തുദിവസമായിട്ടും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമാകാത്തത് ബി.ജെ.പിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെച്ചൊല്ലി ഭിന്നത ഉടലെടുത്തതോടെ ഡല്‍ഹി കേന്ദ്രീകരിച്ച് നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ നടന്നിരുന്നു ന്യൂഡല്‍ഹി മണ്ഡലത്തില്‍ എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേശ് വര്‍മ, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ആശിഷ് സൂദ്, വനിതാ മുഖമായ രേഖ ഗുപ്ത, പ്രതിപക്ഷനേതാവ് സതീഷ് ഉപാദ്യായ്, മുന്‍ സംസ്ഥാന പ്രസിഡന്റും ആര്‍.എസ്.എസ് പ്രതിനിധിയുമായ ജിതേന്ദ്ര മഹാജന്‍ എന്നിവരാണ് പട്ടികയിലുള്ള പേരുകള്‍.

ബി.ജെ.പി നിയമസഭാ കക്ഷിയോഗം ഇന്ന് ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും യോഗം ബുധനാഴ്ച്ചത്തേക്ക് മാറ്റിയതായി പിന്നീട് അറിയിച്ചു. അങ്ങനെയെങ്കില്‍ ബുധനാഴ്ച്ച മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചാല്‍ തൊട്ടടുത്ത ദിവസമായ വ്യാഴാഴ്ച്ച സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നാണ് കരുതുന്നത്. 

നീണ്ട 27 വര്‍ഷത്തിന് ശേഷമാണ് ഡല്‍ഹിയില്‍ ബി.ജെ.പി. അധികാരത്തിലെത്തുന്നത്. അതിനാല്‍ തന്നെ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി മുഖ്യമന്ത്രിമാര്‍, എന്‍.ഡി.എ. നേതാക്കള്‍, കേന്ദ്രമന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍, സിനിമ- ക്രിക്കറ്റ് താരങ്ങള്‍, ആത്മീയ നേതാക്കള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് വലിയ പരിപാടിയാണ് ബി.ജെ.പി ഒരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 

ഡല്‍ഹിയില്‍ ആകെയുള്ള 70 സീറ്റുകളില്‍ 48 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. ആപ് 22 സീറ്റുകളിലൊതുങ്ങി. സഖ്യമില്ലാതെ ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ല. തുടര്‍ച്ചയായ മൂന്നാം തവണയാണ് സീറ്റൊന്നുമില്ലാതെ കോണ്‍ഗ്രസ് നിലംപരിശാവുന്നത്.

ഡല്‍ഹി മുന്‍മുഖ്യമന്ത്രിയും ആം ആദ്മിയുടെ പടനായകനുമായ അരവിന്ദ് കെജ് രിവാളിനെ മുട്ടുകുത്തിച്ചാണ് ബിജെപി ന്യൂ ദില്ലിയില്‍ തേരോട്ടം നടത്തിയത്. ദക്ഷിണ ഡല്‍ഹിയിലെ കുതിപ്പാണ് ബിജെപി വിജയത്തില്‍ നിര്‍ണായകമായത്. ഡല്‍ഹിയില്‍ കലാപമുണ്ടായ മേഖലകളില്‍ പോലും ബിജെപി മേല്‍ക്കൈ നേടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

Saudi-arabia
  •  4 days ago
No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  4 days ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  4 days ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  4 days ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  4 days ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  4 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  4 days ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  4 days ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  4 days ago
No Image

മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ

oman
  •  4 days ago