HOME
DETAILS

 ഫലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് മിയാമിയിൽ പിതാവിനും മകനും നേരെ വെടിയുതിർത്ത് യു.എസ് പൗരൻ

  
Web Desk
February 17 2025 | 09:02 AM

US Man shoots father and son in Miami saying he thought they were Palestinians

ഫലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് പിതാവിനും മകനും നേരെ വെടിയുതിർത്ത് യു.എസ് പൗരൻ. യു.എസിലെ മിയാമിയിൽ ബീച്ചിലാണ് സംഭവം. ഫലസ്തീനികളാണെന്ന് കരുതിയാണ് വെടിയുതിർത്തതെന്ന് ഇയാൾ പിന്നീട് പൊലിസിനോട് പറയുകയായിരുന്നു. മൊർദേചൈയ് ബ്രാഫ്മാൻ എന്നാണ് പ്രതിയുടെ പേര്. 

'ട്രക്ക് ഓടിച്ചു പോവുമ്പോൾ രണ്ടു പേരെ കണ്ടു. അവർ ഫലസ്തിനികളാണെന്ന് തോന്നി. അവർക്ക് നേരെ വെടിയുതിർത്തു. രണ്ടു പേരേയും കൊന്നു' നിസ്സാരമായാണ് അയാൾ പൊലിസിനോട് ഇങ്ങനെ പ്രതികരിച്ചത്. ഇരകളുടെ വാഹനത്തിന് നേരെ 17 തവണയാണ് അക്രമി വെടിയുതിർത്തത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു നടപടി. 

ഒരാളുടെ ഷോൾഡറിലാണ് വെടിയുണ്ട തുളഞ്ഞു കയറിയത്. മറ്റെയാളുടെ കയ്യിലും വെടിയുണ്ട പരുക്കേൽപിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ഇവർ ഫല്സതീനികളാണോ എന്ന കാര്യം പൊലിസ് വെളിപെടുത്തിയിട്ടില്ല. ഇസ്റാഈലിൽ നിന്ന് സന്ദർശനത്തിനെത്തിയവരാണെന്ന് മാത്രമാണ് പൊലിസ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, @South_Florida_Simchas എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇവരുടെ ചിത്രം പങ്കുവെച്ച് ഇസ്റാഈലി അച്ഛനും മകനുമെന്ന് പോസ്റ്റ് ഇട്ടിട്ടുണ്ട്. 

ബ്രാഫ്മാന് മേൽ ഫെഡറൽ വിദ്വേഷ കുറ്റകൃത്യങ്ങൾ ചുമത്തണമെന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ മുസ്ലിം പൗരാവകാശ, അഭിഭാഷക സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ ഇസ്  ലാക് റിലേഷൻസിന്റെ (CAIR-Florida) ഫ്ളോറിഡ ചാപ്റ്റർ ആവശ്യപ്പെട്ടു.

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം ആരംഭിച്ച ശേഷം നിരവധി അതിക്രമങ്ങളാണ് അമേരിക്കയിൽ ഫലസ്തീനികൾക്ക് നേരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ടെക്സാസിൽ വെറും മൂന്നു വയസ്സുള്ള ഒരു പെൺകുഞ്ഞിനെ 41കാരിയായ അമേരിക്കൻ വംശജ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചത് അതിലൊന്നായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരി കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കം; തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

Kerala
  •  4 days ago
No Image

പ്രതിരോധസംവിധാനത്തിന്റെ നെടുംതൂണായ ഭെല്ലിലും പാക് ചാരന്‍, മൂന്ന് വര്‍ഷമായി ചാരപ്പണി ചെയ്ത സീനിയര്‍ എന്‍ജിനീയര്‍ ദീപ് രാജ് ചന്ദ്ര അറസ്റ്റില്‍; ചോര്‍ന്ന വിവരങ്ങളറിഞ്ഞ് ഞെട്ടി രാജ്യം

National
  •  4 days ago
No Image

രണ്ടരവര്‍ഷത്തിനിടെ മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി പൊടിച്ചത് 258 കോടി; അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ മാത്രം ചെലവ് 22 കോടി

National
  •  4 days ago
No Image

കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരുക്ക്; കനത്ത ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  4 days ago
No Image

ജെഎസ്ഡബ്ല്യൂ കമ്പനിയുടെ വ്യാജ ലോഗോ പതിപ്പിച്ച് റൂഫിംഗ് ഷീറ്റ് വിൽപ്പന; രണ്ട് പേർ പിടിയിൽ

Kerala
  •  4 days ago
No Image

യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയിട്ടില്ലെന്ന് ഫയര്‍ഫോഴ്‌സ് മേധാവി; വിവാദത്തില്‍ പുതിയ വഴിത്തിരിവ്

National
  •  4 days ago
No Image

റമദാനിലെ അവസാന പത്തിലെ റൗള സന്ദര്‍ശന സമയം പ്രഖ്യാപിച്ചു; സമയക്രമം ഇങ്ങനെ...

Saudi-arabia
  •  4 days ago
No Image

ദുബൈ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെര്‍ഫോമന്‍സ് ബോണസായി വമ്പന്‍ തുക പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാന്‍

uae
  •  4 days ago
No Image

താമരശ്ശേരിയിലെ പ്രധാന രാസലഹരി വില്‍പ്പനക്കാരന്‍ പൊലിസ് പിടിയില്‍; പിടിയിലായത് എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്ത്

Kerala
  •  4 days ago
No Image

ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിക്കെതിരെ കടുത്ത നടപടിക്ക് സാധ്യത

National
  •  4 days ago