HOME
DETAILS

84 പ്രണയവര്‍ഷങ്ങള്‍, 13 മക്കള്‍, 100 പേരക്കുട്ടികള്‍; ഞങ്ങള്‍ ഇന്നും സന്തുഷ്ടരെന്ന് പറയുന്നു ഈ ബ്രസീലിയന്‍ ദമ്പതികള്‍

  
Web Desk
February 17, 2025 | 10:08 AM

84 Years of Love The Inspiring Journey of a Brazilian Couples Lifelong Bond

സാവോപോളോ: 84 പ്രണയ വര്‍ഷങ്ങള്‍. കലഹിച്ചും പരാതിപ്പെട്ടും പരിഭവിച്ചും പിണങ്ങിയും യുദ്ധസമാനമായി വഴക്കുകള്‍കള്‍ കൂടിയും എല്ലാത്തിനുമൊടുവില്‍ ഒരു ചേര്‍ന്നു നില്‍പില്‍ അലിഞ്ഞില്ലാതായി മതിവരാതെ പ്രണയിച്ചും തീര്‍ത്ത എട്ട് പതിറ്റാണ്ട്. ബ്രസീലിലെ ഈ മുത്തശ്ശനും മുത്തശ്ശിക്കും പക്ഷേ ഈ കാലം മതിയായിട്ടില്ല. അവരുടെ ഇഷ്ടങ്ങളിനിയുമേറെ ബാക്കിയാണ്. പരസ്പരം പറഞ്ഞുതീര്‍ക്കാനിയുമേറെയുണ്ടവര്‍ക്ക്. ഈ ആയുസ്സ് പോലും മതിയാകാത്തത്രയും കഥകള്‍.  

1940 ലാണ് മനോയലും മരിയ ദിനോയും വിവാഹിതരാവുന്നത്. ഇന്ന് കാണുന്ന ബ്രസീല്‍ അല്ല അന്ന്.   അന്ന് ഒരു ഫിഫ വേള്‍ഡ് കപ്പ് പോലും ബ്രസീല്‍ നേടാത്ത ബ്രസീല്‍. ആദ്യത്തെ പ്രോഗ്രാമബിള്‍  ഇലക്ട്രോണിക് കംപ്യൂട്ടര്‍ പോലും കണ്ടുപിടിച്ചിട്ടില്ല.

1936ലാണ് അവരുടെ കഥ തുടങ്ങുന്നത്.  പരമ്പരാഗത ബ്രസീലിയന്‍ മിഠായിയായ റപ്പാദുരാസ് കയറ്റുമതി ചെയ്യാന്‍ ബോവ വിയാഗെമിലെ അല്‍മേഡ മേഖലയിലേക്ക് പോയതായിരുന്നു മനോയല്‍. അവിടെ വെച്ചാണ് ആദ്യമായി ഇരുവരും കണ്ടുമുട്ടുന്നത്. എന്നാല്‍ ആദ്യ കൂടിക്കാഴ്ചയില്‍ അവര്‍ക്ക് പ്രണയമൊന്നും തോന്നിയിരുന്നില്ല. കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും കണ്ടുമുട്ടി. അന്ന് മരിയയാണ് തന്റെ സോള്‍ മേറ്റെന്ന് മനോയല്‍ മനസ്സിലുറപ്പിച്ചു. അതോടെ തന്റെ ഇഷ്ടം തുറന്നു പറയാന്‍ മനോയല്‍ തീരുമാനിച്ചു. യെസ് പറയാന്‍ മരിയക്ക് ആലോചിക്കേണ്ടി പോലും വന്നതുമില്ല. മരിയയുടെ ആ മറുപടി ഒരായുഷ്‌കാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രണയജീവിതത്തിന് തുടക്കം കുറിക്കുകയായിരുന്നു- നിറഞ്ഞചിരിയോടെ അവര്‍ പറയുന്നു. 

മരിയയുടെ അമ്മക്ക് ആദ്യമൊന്നും ഈ ബന്ധത്തോട് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ അവരുടെ മകള്‍ക്ക് കിട്ടാവുന്നതില്‍ വെച്ചേറ്റവും നല്ല പങ്കാളിയാണ് താനെന്ന് മനോയല്‍ തെളിയിച്ചു. അവര്‍ക്ക് വേണ്ടി ആദ്യം മനോയല്‍ ഒരു വീട് പണികഴിപ്പിച്ചു. 1940 ല്‍ കുടുംബത്തിന്റെ പൂര്‍ണ സമ്മതത്തോടെ ഇരുവരും വിവാഹിതരായി.

13 കുഞ്ഞുങ്ങളുണ്ടായി അവര്‍ക്ക്. 55 പേരക്കുട്ടികളുമുണ്ടായി. പേരക്കുട്ടികള്‍ക്ക് എല്ലാവര്‍ക്കുമായി 54 കുട്ടികളും. അവരുടെ 12 കുഞ്ഞുങ്ങളും കൂടി ചേര്‍ന്നതോടെ കുടുംബങ്ങ് വലുതായി. വളരെ വളരെ....

105 വയസുണ്ട് മനോയലിന്. മരിയക്കാകട്ടെ 101 ഉം. ഇരുവരും ഇപ്പോള്‍ വിശ്രമത്തിലാണ്. ഒന്നിച്ചുതന്നെ. മക്കള്‍ക്കും പേരമക്കള്‍ക്കുമൊപ്പം. കുറുമ്പും കുസൃതികളുമായി. ഇന്നും തങ്ങളെ കൊതിപ്പിക്കുന്ന പ്രണയം തന്നെയാണ് ഇക്കാലമത്രയും തങ്ങളേയും ഈ കുടുംബത്തേയും ചേര്‍ത്തു നിര്‍ത്തിയതെന്ന് ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു. ലോകത്ത് ഇന്ന് ജീവിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ കാലം ഒരുമിച്ചു ജീവിച്ച ദമ്പതികള്‍ എന്ന ഗിന്നസ് റെക്കോഡ് ഇനി ഇവരുടെ പേരിലാണ്.

ഡേവിഡ് ജേക്കബ് ഹിറ്റ്‌ലര്‍, സാറ ദമ്പതികളുടേ പേരിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ഒരുമിച്ച് ജീവിച്ച റെക്കോര്‍ഡ് ഉള്ളത്. 88 വര്‍ഷവും 349 ദിവസവുമാണ് അവര്‍ ഒരുമിച്ചു കഴിഞ്ഞത്. 1898ല്‍ സാറ അന്തരിച്ചതോടെ ആ സ്‌നേഹബന്ധത്തിന് താല്‍കാലിക വിരാമമായി. അതിന് തൊട്ടടുത്തായി അമേരിക്കക്കന്‍ ദമ്പതികളായ ഹെര്‍ബര്‍ട്ട് ഫിഷര്‍ സെല്‍മിറ ഫിഷര്‍ ആണ് റെക്കോര്‍ഡ്. 86 വര്‍ഷവും 290 ദിവസവുമാണ് അവര്‍ ഒന്നിച്ച് ജീവിച്ചത്. 2011 ഫെബ്രുവരി 27ന് ഹെര്‍ബര്‍ട്ട് ഈ ലോകത്തോട് വിടപറഞ്ഞു. 

In Brazil, an elderly couple has celebrated 84 years of love, navigating through conflicts, disagreements, and challenges that could have torn them apart



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷട്ട്ഡൗണില്‍ വലഞ്ഞ് യു.എസ്; വിമാന സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു, നടപടി 40 ഓളം വിമാനത്തവളങ്ങളില്‍

International
  •  6 days ago
No Image

തെരഞ്ഞെടുപ്പ് സെൽ രൂപീകരിക്കാൻ ആഭ്യന്തര വകുപ്പ്; ജില്ലകളിൽ അഡിഷണൽ എസ്.പിമാർക്ക് ചുമതല

Kerala
  •  6 days ago
No Image

ഹയർസെക്കൻഡറി കൊമേഴ്സ് അധ്യാപക നിയമനത്തിന് പി.ജി മാർക്കിന് വെയ്റ്റേജ്; ഉദ്യോഗാർഥികൾ ആശങ്കയിൽ

Kerala
  •  6 days ago
No Image

സ്വർണ്ണപ്പാളി ഇളക്കിയെടുക്കുമ്പോൾ ബൈജു ബോധപൂർവ്വം വിട്ടുനിന്നു; എസ്ഐടി

Kerala
  •  6 days ago
No Image

തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനം; പി.എസ് പ്രശാന്തിന്റെ പകരക്കാരനെ ഇന്ന് തീരുമാനിക്കും

Kerala
  •  6 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  6 days ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  6 days ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  6 days ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  6 days ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  6 days ago