HOME
DETAILS

'കാഹളം മുഴങ്ങി ഇനി യുദ്ധം'; ഇലോണ്‍ മസ്‌കിന്റെ എ.ഐ ചാറ്റ് ബോട്ട് 'ഗ്രോക്ക് 3' ലോഞ്ച് ചെയ്തു

  
Web Desk
February 18, 2025 | 5:20 AM

Elon Musk Launches Groundbreaking AI Grok 3

ഇനി വരാനിരിക്കുന്നത് എ.ഐ യുദ്ധം. അതിനായി കാഹളം മുഴങ്ങിക്കഴിഞ്ഞു. പറയുന്നത് മറ്റാരുമല്ല. സാക്ഷാല്‍ ഇലോണ്‍ മസ്‌ക്. ലോകത്തിലെ ഏറ്റവും മികച്ച എ.ഐ എന്ന് ടെക് ഭീമനും വ്യവസായിയും ടെസ്‌ല സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് അവകാശപ്പെടുന്ന ഗ്രോക്ക് 3 ഇന്ന് രാവിലെ 9.30 ലോഞ്ച് ചെയ്തു. തത്സമയ പ്രദര്‍ശനത്തോടെ എക്‌സ്എ.ഐയുടെ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടായ ഗ്രോക്ക് 3 പുറത്തിറക്കിയത്. 

മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പണ്‍ എ.ഐയ്ക്കും ആല്‍ഫബെറ്റിന്റെ ഗൂഗിളിനും വെല്ലുവിളിയുയര്‍ത്തി ഡീപ്‌സീക് തരംഗം കെട്ടുതീരുന്നതിന് മുന്നെയുള്ള ഗ്രോക്ക് 3 യുടെ കടന്നു വരവ് എ.ഐ സാധ്യതകളെ മുന്‍നിര്‍ത്തുന്ന വിപണികളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്. 

മറ്റ് എഐ ചാറ്റ്‌ബോട്ടുകളെ താരതമ്യം ചെയ്യുമ്പോള്‍ ഗ്രോക്ക് 3യ്ക്ക് വളരെ മികവാര്‍ന്ന റീസണിംഗ് കഴിവുകളുണ്ട്. പരീക്ഷണ ഘട്ടത്തില്‍ തന്നെ മികവുറ്റ പ്രകടനകളാണ് ഗ്രോക്ക് 3 കാഴ്ചവെച്ചത്, അതൊരു ശക്തമായ സൂചനയാണ്' എന്നിങ്ങനെയുള്ള ഇലോണ്‍ മസ്‌കിന്റെ വാക്കുകള്‍ തള്ളിക്കളയാന്‍ സാധിക്കില്ല. ചരിത്രത്തെ തന്നെ നോക്കുകുത്തിയാക്കിയ പ്രഖ്യാപനങ്ങളിലൂടെ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട് എലോണ്‍ മസ്‌ക്. 

മസ്‌കിന്റെയും ആള്‍ട്ട്മാന്റെയും പോര്‍വിളി കഥകള്‍ ചര്‍ച്ച ചെയ്ത് തീരുന്നതിന് മുന്നേയുള്ള മസ്‌കിന്‍ന്റെ ഗ്രോക്ക് 3, ഓപ്പണ്‍ എ.ഐ സി.ഇ.ഒ സാം ആള്‍ട്ട്മാനുള്ള ഒരു മറുപടിയാണെന്നും ആഗോള എ.ഐ സാധ്യതകളില്‍ മസ്‌കിന്‍ന്റെ കുത്തക സൃഷ്ടിക്കാനുള്ള നീക്കമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പടെ വിലയിരുത്തുന്നു. ചൈനീസ് സ്റ്റാര്‍ട്ടപ്പായ ഡീപ്‌സീക്ക് കഴിഞ്ഞ മാസം ആഗോള എ.ഐ വ്യവസായത്തെ ഞെട്ടിച്ചുകൊണ്ട് കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന നിലവാരമുള്ള ചാറ്റ്‌ബോട്ട് പുറത്തിറക്കി വിപണി ഭരിക്കുകയാണ്. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ചാറ്റ്ജിപിടിയെ മറികടന്നു കൊണ്ട് ഡീപ്‌സീക്ക് വമ്പിച്ച ഡൗണ്‍ലോഡുകളുടെ റെക്കോര്‍ഡുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ബില്യണ്‍ ഡോളറുകളില്‍ പുറത്തുവരുന്ന ഗ്രോക്ക് 3 വിപണിയെ എങ്ങനെ സ്വാധീനിക്കുമെന്ന് നോക്കിക്കാണാം. 

ലോകം ഭരിക്കുന്ന ടെക് ഭീമന്മാരുടെ തുറന്ന എ.ഐ യുദ്ധമാണ് വരും നാളുകളില്‍ അരങ്ങേറാന്‍ പോകുന്നത്. ഓപ്പണ്‍ എ.ഐയുടെ സി.ഇ.ഒ സാം ആള്‍ട്ട്മാനുമായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പോര്‍വിളിയും അതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ്.


കഴിഞ്ഞ ദിവസം 97.4 ബില്യണ്‍ ഡോളറിന് കമ്പനിയെ ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മസ്‌കും സംഘവും ഓപ്പണ്‍ എ.ഐയെ സി.ഇ.ഒ സാം ആള്‍ട്ട്മാനെ സമീപിച്ചിരുന്നു. വേണമെങ്കില്‍ മസ്‌കിന്റെ എക്‌സ് വിലക്കെടുക്കാമെന്നായിരുന്നു ആള്‍ട്ട്മാന്റെ പ്രതികരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്കോട്ട സ്ഫോടനം: ഭീകരരിൽ നിന്ന് നിർണായക വിവരങ്ങൾ; അൽഫലാഹ് ആശുപത്രിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു

National
  •  11 hours ago
No Image

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി കൺവീനർ പിന്മാറി

Kerala
  •  18 hours ago
No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  19 hours ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  19 hours ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  19 hours ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  19 hours ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  20 hours ago
No Image

എക്കാലത്തും എണ്ണയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്ന് സൗദിക്ക് അറിയാം; വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്നതോടെ ലോക തലസ്ഥാനമാകാൻ റിയാദ്

Saudi-arabia
  •  18 hours ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  20 hours ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  20 hours ago