HOME
DETAILS

ലേഖന വിവാദം; തരൂര്‍ രാഹുലിനെയും,ഖാര്‍ഗെയെയും കണ്ടു; മാധ്യമങ്ങളെ കാണാതെ പിന്‍വാതില്‍ വഴി മടക്കം

  
Web Desk
February 18 2025 | 15:02 PM

Article controversy Tharoor met Rahul and Kharge left through the back door without meeting the media

ന്യൂഡല്‍ഹി: ലേഖന വിവാദത്തിന് പിന്നാലെ ശശി തരൂര്‍ എംപിയുമായി ചര്‍ച്ച നടത്തി ഹൈക്കമാന്‍ഡ്. സോണിയാ ഗാന്ധിയുടെ പത്താം നമ്പര്‍ ജന്‍പഥ് വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാല്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രാഹുലിനൊപ്പം ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കണ്ടു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കാണാന്‍ നില്‍ക്കാതെ ജന്‍പഥ് വസതിയുടെ പിന്‍വശത്തെ ഗേറ്റ് വഴി തരൂര്‍ മടങ്ങി.

മൂന്ന് വര്‍ഷത്തിനുശേഷമാണ് രാഹുല്‍ - തരൂര്‍ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. കൂടിക്കാഴ്ചയില്‍ തരൂര്‍ ദേശീയ നേതൃത്വത്തെ തന്റെ നിലപാട് അറിയിച്ചു. പരാമര്‍ശങ്ങളില്‍ തെറ്റായ ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും രാഹുല്‍ നേതാക്കളെ അറിയിച്ചു. കേരള സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ ലേഖനം പാര്‍ട്ടിയില്‍ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡ് തരൂരിനെ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ്, കേരളത്തിലെ വ്യവസായ വകുപ്പിനെ പ്രശംസിച്ച് തരൂരിന്റെ ലേഖനം പുറത്തുവന്നത്. 
കേരളത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചായിരുന്നു ശശി തരൂരിന്റെ ലേഖനം. 1991ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കു സംഭവിച്ചതിനു സമാനമായ മാറ്റങ്ങളാണ് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ദേശീയ മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ ശശി തരൂര്‍ പറയുന്നു. മാറുന്ന കേരളം: മുടന്തുന്ന ആനയില്‍നിന്ന് വഴങ്ങുന്ന കടുവയിലേക്ക് എന്നാണ് ലേഖനത്തിനു തലക്കെട്ട്. കേരളത്തില്‍ വന്ന മാറ്റങ്ങളെ ഓരോന്നും പ്രത്യേകമെടുത്ത് ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഈ ലേഖനം പുറത്തെത്തിയതിന് പിന്നാലെ എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ആ ലേഖനമെഴുതിയതെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. നിലവില്‍ കേരളം മികച്ച വ്യവസായ അന്തരീക്ഷം ഉള്ള സംസ്ഥാനം അല്ല. സ്വാഭാവികമായി അത് മെച്ചപ്പെട്ട് വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങളെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം തരൂര്‍ വിശ്വപൗരനാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ തന്നെ പോലുള്ള സാധാരണ പ്രവര്‍ത്തകന് അഭിപ്രായം പറയാനാകില്ലെന്നുമെന്ന തരത്തില്‍ പരിഹാസ രൂപേണയായിരുന്നു കെ. മുരളീധരന്റെ പ്രതികരണം. തരൂരിന്റെ പ്രസ്താവനയ്ക്ക് ദേശീയ നേതൃത്വം മറുപടി പറയുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ നന്നായി അറിയാം. ആരുടെയും സര്‍ട്ടിഫിക്കറ്റ് നോക്കിയിട്ടില്ല, അവര്‍ അവരുടെ അനുഭവങ്ങള്‍ നോക്കിയിട്ടാണ് വോട്ട് ചെയ്യുന്നത്. സര്‍ക്കാരിനെതിരായ ജനവിധിയാകും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുക. തരൂരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനുള്ള ചുമതല തന്നെപ്പോലുള്ള സാധാരണ പ്രവര്‍ത്തകര്‍ക്കില്ല. പാര്‍ട്ടിയുടെ ഏത് അഭിപ്രായം ശിരസ്സാവഹിക്കാനും പാര്‍ട്ടി പറയുന്ന സ്ഥലത്തൊക്കെ പോയി മത്സരിക്കാനുള്ള ചെറിയ കഴിവേ എനിക്കുള്ളു. അതുകൊണ്ട് അദ്ദേഹത്തെ പറ്റി ഒന്നു പറയാനില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

പിന്നാലെ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് തരൂര്‍ രംഗത്തെത്തിയിരുന്നു. വ്യാവസായിക മേഖലയിലെ കേരളത്തിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് എംപി ശശി തരൂര്‍ വ്യക്തമാക്കി. നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിനെ അംഗീകരിക്കാനും മോശം കാര്യങ്ങള്‍ ചെയ്താല്‍ അതിനെ അധിക്ഷേപിക്കുന്നതുമാണ് തന്റെ രീതി. കേരളത്തിന്റെ വികസനത്തിന് രാഷ്ട്രീയതാതീമായി നില്‍ക്കണമെന്നും രണ്ടുവര്‍ഷമായുള്ള കേരളത്തിന്റെ വികസനം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിരീടം സ്വപ്നം കാണുന്ന ആർസിബിക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  a day ago
No Image

മദീനയിൽ നിന്ന് ഇന്ത്യൻ ഹാജിമാർ മക്കയിലേക്ക് എത്തിത്തുടങ്ങി; ആദ്യ സംഘത്തിന് സ്വീകരണം നൽകി വിഖായ

Saudi-arabia
  •  a day ago
No Image

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം, അഞ്ച് മരണം, രണ്ട് പേർക്ക് പരുക്ക്

National
  •  a day ago
No Image

സഹകരണ സംഘങ്ങളില്‍ അഴിമതി; സ്വദേശികളും പ്രവാസികളുമടക്കം 208 പേര്‍ കുറ്റക്കാരെന്ന് കുവൈത്ത് സാമൂഹിക, കുടുംബ കാര്യ മന്ത്രാലയം

Kuwait
  •  a day ago
No Image

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ

Kerala
  •  a day ago
No Image

ലാഹോറില്‍ തുടര്‍ച്ചയായി സ്‌ഫോടനം; സ്‌ഫോടനമുണ്ടായത് വാള്‍ട്ടന്‍ എയര്‍പോര്‍ട്ടിന് സമീപം

International
  •  a day ago
No Image

മറ്റ് കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ ഇന്നത്തെ വ്യത്യാസം ഇപ്രകാരം | India Rupee Value Today

bahrain
  •  a day ago
No Image

സൂക്ഷ്മം...ലക്ഷ്യം കിറുകൃത്യം..; പാകിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്ത് തരിപ്പണമാക്കി, ഉപഗ്രഹ ചിത്രങ്ങൾപുറത്ത്

International
  •  a day ago
No Image

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍, വെടിവെപ്പ്; തിരിച്ചടിച്ച് ഇന്ത്യ 

National
  •  a day ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ വ്യത്യാസം; സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  a day ago