HOME
DETAILS

സി.ബി.എസ്.ഇ സ്കൂളുകളിൽ പഠിക്കാൻ സാമ്പത്തിക സ്ഥിതി പ്രശ്നമാവില്ല; പാവപെട്ട കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവുമായി സണ്ണി വർക്കി- ഗൗതം അദാനി കൂട്ട് കെട്ട്

  
Farzana
February 19 2025 | 05:02 AM

 Adani Group and Sunny Varkey Launch Affordable Education Initiative for Underprivileged Children

മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കാനെന്നോണം സിബിഎസ്ഇ സ്കൂളുകൾ അടങ്ങുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുൻ‌തൂക്കം നൽകുന്ന രക്ഷാകർത്താക്കളാണ് ഏറെയും. ഇത്തരം സ്കൂളുകളിലെ പഠന ചിലവുകളും ഏറെയാണ്. എന്നാൽ സാമ്പത്തികസ്ഥിതി മോശമായ വീട്ടിലെ കുട്ടികൾക്കും ഇനി സിബിഎസ്ഇ സ്കൂളുകളിൽ ഫീസില്ലാതെ പഠിക്കാം. പദ്ധതിക്ക് വേണ്ടി മലയാളിയായ സണ്ണി വർക്കിയുടെ ജെംസ് എജുക്കേഷനുമായി സഹകരിക്കുകയാണ് ഗൗതം അദാനി. ജെംസ് എജുക്കേഷനുമായി സഹകരിച്ച് അദാനി ഗ്രൂപ്പ് പ്രഖ്യാപിക്കുന്ന പുതിയ പദ്ധതി മെട്രോപൊളിറ്റൻ നഗരങ്ങളിലും ചെറു നഗരങ്ങളിലും താങ്ങാനാവുന്ന ചെലവിൽ ലോകോത്തര വിദ്യാഭ്യാസം നൽകുന്നതിലൂടെ ശ്രദ്ധേയമാകും. 20 സ്കൂളുകൾ തുറക്കുന്നതിലൂടെ എൽകെജി മുതൽ 12-ാം ക്ലാസ് വരെ വിദ്യാഭ്യാസം നൽകുകയും ചെയ്യും. 2,000 കോടി രൂപയാണ് പുതിയ സ്കൂളുകൾ തുറക്കുന്നതിനായി ചിലവഴിക്കുന്നത്.

സിബിഎസ്ഇ പാഠ്യപദ്ധതിയിൽ പ്രവർത്തനമാരംഭിക്കുന്ന പുതിയ സ്കൂളുകളിൽ 30 ശതമാനം സീറ്റുകളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായിരിക്കും. അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് വിദ്യാഭ്യാസം സൗജന്യമായി നൽകും. അദാനി ഗ്രൂപ്പിന്റെ സിഎസ്ആർ വിഭാഗമായ അദാനി ഫൗണ്ടേഷൻ നേത്രത്വം നൽകുന്ന പദ്ധതി സംരംഭകനും വ്യവസായിയുമായ സണ്ണി വർക്കി നേതൃത്വം നൽകുന്ന ജെംസ് എഡ്യുക്കേഷനുമായി സഹകരിച്ച് ലോകോത്തര വിദ്യാഭ്യാസം എല്ലാ തലങ്ങളിലുമുള്ള ആളുകളിൽ എത്തിക്കുവനാണ് ലക്ഷ്യമിടുന്നത്. 


ഈ അധ്യായന വർഷം കൊണ്ട് തന്നെ ലഖ്‌നൗവിൽ ആദ്യത്തെ 'അദാനി ജെംസ് സ്കൂൾ ഓഫ് എക്സലൻസ്' ആരംഭിക്കുകയും, ഇന്ത്യയിലെ പ്രധാന നഗരങ്ങളും ചെറു നഗരങ്ങളും കേന്ദ്രീകരിച്ച് അടുത്ത മൂന്ന് വർഷം കൊണ്ട് തന്നെ 20 സ്കൂളുകളെങ്കിലും ആരംഭിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്, പിന്നീട് രാജ്യമൊട്ടാകെ പദ്ധതി വ്യാപിപ്പിക്കും. "ലോകോത്തര വിദ്യാഭ്യാസം താങ്ങാനാവുന്ന ചെലവിൽ എല്ലാവരിലേക്കും എത്തിക്കുകയും ജെംസ് എഡ്യൂക്കേഷനുമായുള്ള പങ്കാളിത്തത്തിലൂടെ ആഗോളതലത്തിലെ തന്നെ മികച്ച ഡിജിറ്റൽ പഠനരീതികൾ കുട്ടികൾക്കായി പകർന്നു കൊടുക്കുവാനും, ഇന്ത്യയിലെ സാമൂഹിക ഉത്തരവാദിത്തമുള്ള നേതാക്കളാകാൻ അടുത്ത തലമുറയെ സജ്ജരാക്കുവാനും ഞങ്ങൾ ലക്ഷ്യമിടുന്നു." അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു.

രാജ്യത്ത് അദാനി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നിരവധി പ്രവ‍ർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്. വിദൂര വിദ്യാഭ്യാസ സഹായങ്ങൾ, നൈപുണ്യപരിശീലനം എന്നിവയൊക്കെ രാജ്യത്തിലെ ഒട്ടനേകം വിദ്യാർത്ഥികൾക്ക് സഹായകരമാകുന്നു. വിദൂര പ്രദേശങ്ങളിൽ സ്മാർട്ട് ലേണിംഗ് പ്രോഗ്രാമുകൾ നടപ്പിലാക്കിയും അദാനി ഫൗണ്ടേഷൻ ശ്രദ്ധേയമാണ്. അദാനി സാക്ഷം എന്ന പദ്ധതിയിലൂടെ യുവാക്കൾക്ക് നൈപുണ്യ അധിഷ്ഠിത പരിശീലനവും നൽകുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വിവാദങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചേക്കും

Kerala
  •  8 minutes ago
No Image

മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..!  മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ

Kerala
  •  44 minutes ago
No Image

പ്രശസ്ത ഇമാറാതി നടി റാസിഖ അൽ തരീഷ് അന്തരിച്ചു

entertainment
  •  an hour ago
No Image

കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം

Kerala
  •  an hour ago
No Image

കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather

uae
  •  an hour ago
No Image

മന്ത്രിയുടെ പിടിവാശി: മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം വൈകുന്നതിനെതിരെ സി.പി.എം യുവനേതാവ്

Kerala
  •  an hour ago
No Image

തരൂർ ഇസ്‌റാഈൽ എംബസി വിരുന്നിൽ പങ്കെടുത്തു: പാർട്ടിക്കുള്ളിൽ വിവാദ തീ

Kerala
  •  an hour ago
No Image

വഖ്ഫ് നിയമ ഭേദഗതി: ഏകീകൃത പോർട്ടലിന്റെ നടപടികൾ വിജ്ഞാപനം ചെയ്ത് കേന്ദ്രം

National
  •  an hour ago
No Image

ഗസ്സ വെടിനിര്‍ത്തൽ അന്തിമഘട്ടത്തിലേക്ക്; ചർച്ച ഉടനെന്നു ഹമാസ് | Gaza Ceasfire Talks

International
  •  an hour ago
No Image

ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് ആർ.ബി.ഐ മാർഗനിർദേശം

National
  •  an hour ago