HOME
DETAILS

സഊദിയില്‍ എയ്ഡ്‌സ് വ്യാപനമെന്ന് പ്രചാരണം; വ്യാജ വാര്‍ത്തയുടെ മുനയൊടിച്ച് ആരോഗ്യ മന്ത്രാലയം

  
February 19 2025 | 12:02 PM

The Saudi Health Ministry has confirmed that reports of AIDS spreading in Saudi Arabia are fake news

റിയാദ്: സഊദിയില്‍ എയ്ഡ്‌സ് വ്യാപിക്കുന്നുണ്ടെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും ഒറ്റപ്പെട്ട കേസുകളാണ് കണ്ടെത്തുന്നതെന്നും വ്യാജ പ്രചാരണമാണ് നിലവില്‍ നടക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി വ്യക്തമാക്കി. രാജ്യത്ത് ആര്‍ക്കെങ്കിലും എയ്ഡ്‌സ് ബാധയുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചതല്ലെന്നും വ്യാജ വസ്തുതകളാണ് പ്രചരിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തു തന്നെ ഏറ്റവും കുറഞ്ഞ എച്ച്‌ഐവി വ്യാപന നിരക്കുള്ള രാജ്യമാണ് സഊദി അറേബ്യ.

അറബ് മേഖലയിലും പ്രത്യേകിച്ച് സഊദിയിലും എയ്ഡ്‌സ് കേസുകള്‍ കൂടുന്നതായി ഒരു ഡോക്ടര്‍ അവകാശപ്പെടുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി സഊദിയില്‍ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയായാണ് ആരോഗ്യ മന്ത്രാലയം വസ്തുതകളും സ്ഥിതിവിവര കണക്കുകളും വ്യക്തമാക്കി രംഗത്തുവന്നത്. അതേസമയം, ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ എയ്ഡ്‌സിനെക്കുറിച്ച് പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അനുസരിച്ച് സഊദിയില്‍ എച്ച്‌ഐവി ബാധിതരില്‍ തൊണ്ണൂറ് ശതമാനം പേരും പുരുഷന്മാരാണ്. എച്ച്‌ഐവി ബാധിതരായ ബാക്കി പത്തു ശതമാനം പേരേ സ്ത്രീകളായുള്ളൂ.

The Saudi Health Ministry has confirmed that reports of AIDS spreading in Saudi Arabia are fake news



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൂതി മിസൈൽ ആക്രമണം: മെയ് ആറ് വരെയുള്ള ടെൽ അവീവ് സർവിസുകൾ നിർത്തി വച്ച് എയർ ഇന്ത്യ

International
  •  5 days ago
No Image

പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടത്തിനു ശ്രമം; വിദ്യാര്‍ത്ഥി പൊലിസ് കസ്റ്റഡിയില്‍

Kerala
  •  5 days ago
No Image

ഗള്‍ഫ് വിമാനക്കമ്പനികള്‍ ആധിപത്യം ഉറപ്പിക്കുന്നു; കുവൈത്തിലേക്കുള്ള സര്‍വീസ് നിര്‍ത്തി 14 അന്താരാഷ്ട്ര വിമാനക്കമ്പനികള്‍

Kuwait
  •  5 days ago
No Image

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയും യുഎഇ പ്രസിഡന്റ്‌ ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാനും കൂടിക്കാഴ്ച നടത്തി

uae
  •  5 days ago
No Image

നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ അപ്രതീക്ഷിത മരണം; ഏവരെയും സങ്കടത്തിലാക്കി രാഹുലിന്റെ വിയോഗം

Kuwait
  •  5 days ago
No Image

കളഞ്ഞുകിട്ടിയ നാലു ലക്ഷത്തോളം രൂപ പൊലിസില്‍ ഏല്‍പ്പിച്ച് എട്ടു വയസ്സുകാരി; കുഞ്ഞു മനസ്സിന്റെ  വലിയ സത്യസന്ധതയെ  ആദരിച്ച് ദുബൈ പൊലിസ്

uae
  •  5 days ago
No Image

ദുബൈയെ റൂറല്‍, അര്‍ബന്‍ മേഖലകളാക്കി വിഭജിക്കും; നീക്കം സുരക്ഷയും ഗതാഗത നിയന്ത്രണവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു വേണ്ടി

uae
  •  5 days ago
No Image

പത്ത് ജില്ലകളില്‍ താപനില കൂടും; 11 മുതല്‍ മൂന്ന് മണിവരെ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

Kerala
  •  5 days ago
No Image

മുര്‍ഷിദാബാദ് സംഘര്‍ഷം; വര്‍ഗീയ കലാപമല്ലെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്; സമാധാനന്തരീക്ഷം തകര്‍ക്കാന്‍ പൊലിസ് കൂട്ടുനിന്നു

National
  •  5 days ago
No Image

ഇസ്രാഈലിലെ ഏറ്റവും വലിയ വിമാനത്താവളത്തിൽ മിസൈല്‍ ആക്രമണം നടത്തി ഹൂതികള്‍; ജാഗ്രത നിര്‍ദേശം

International
  •  5 days ago